Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എസ്.ആർ.ടി.സിയിൽ ഭാഗികമായി ശമ്പള വിതരണം തുടങ്ങി

text_fields
bookmark_border
കെ.എസ്.ആർ.ടി.സിയിൽ ഭാഗികമായി ശമ്പള വിതരണം തുടങ്ങി
cancel

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഭാഗികമായി ശമ്പള വിതരണം തുടങ്ങി. 24,477 സ്ഥിരം ജീവനക്കാർക്ക് ജൂലൈ മാസത്തെ 75 ശതമാനം ശമ്പളവും നൽകിയതായി അധികൃതർ അറിയിച്ചു. കെ.എസ്.ആർ.ടി.സി ഫണ്ടിൽ നിന്നുള്ള ഏഴ് കോടിയടക്കം 57,87,20713 രൂപയാണ് ശമ്പള വിതരണത്തിനായി സർക്കാർ അനുവദിച്ചത്. 838 താൽക്കാലിക ജീവനക്കാർക്ക് നേരത്തെ ജൂലൈയിലെ ശമ്പളം നൽകിയിരുന്നു. മുഴുവൻ ജീവനക്കാർക്കും 33 ശതമാനം ശമ്പളം നൽകിയതായി കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.

മുഖ്യമന്ത്രിയുമായി തിങ്കളാഴ്ച ജീവനക്കാരുടെ ചർച്ച നടക്കാനിരിക്കെയാണ് ശമ്പള വിതരണം തുടങ്ങിയത്. രാവിലെ 10.30ന് മുഖ്യമന്ത്രി നേരിട്ടാണ് യൂനിയനുകളുമായി ചർച്ച നടത്തുന്നത്. കഴിഞ്ഞ മൂന്ന് തവണ മന്ത്രിതല ചർച്ച നടത്തിയെങ്കിലും അതിലൊന്നും തീരുമാനമായിരുന്നില്ല. ഇതോടെയാണ് ശമ്പള വിതരണം മുടങ്ങിയതും. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ശമ്പളം ജീവനക്കാർക്ക് നൽകിയിരുന്നില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Partial salary distribution has started in KSRTC
Next Story