Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മകളുടെ ഖബറടക്ക ചടങ്ങില്‍ പങ്കെടുക്കാൻ ഒ.എം.എ. സലാമിന് പരോള്‍

text_fields
bookmark_border
മകളുടെ ഖബറടക്ക ചടങ്ങില്‍ പങ്കെടുക്കാൻ ഒ.എം.എ. സലാമിന് പരോള്‍
cancel

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ മരിച്ച മകളുടെ ഖബറടക്ക ചടങ്ങിൽ പ​​ങ്കെടുക്കാൻ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ ഒ.എം.എ. സലാമിന് പരോള്‍. ഇന്നലെ സ്കൂട്ടറപകടത്തില്‍ മരണപ്പെട്ട മകള്‍ ഫാത്തിമ തസ്‌കിയയുടെ അന്ത്യചടങ്ങില്‍ പങ്കെടുക്കാൻ മൂന്നുദിവസത്തെ പരോളാണ് അനുവദിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയായ ഫാത്തിമ തസ്‌കിയ(24)യും കൂട്ടുകാരിയും സഞ്ചരിച്ച സ്കൂട്ടർ ബുധനാഴ്ച രാത്രി 10ഓടെ കല്‍പറ്റ പിണങ്ങോട് പൊഴുതനക്ക് സമീപം മറിയുകയായിരുന്നു. മെഡിക്കല്‍ ഹെല്‍ത്ത് ക്ലബ് മീറ്റിങ്ങുമായി ബന്ധപ്പെട്ട് കല്‍പ്പറ്റയില്‍ പോയി തിരിച്ചുവരുന്നതിനിടെയാണ് അപകടം. കൂടെയുണ്ടായിരുന്ന അജ്മിയയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

2022ൽ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുന്നതിനു മുന്നോടിയായി നടത്തിയ റെയ്ഡിലാണ് അന്നത്തെ ചെയര്‍മാന്‍ കൂടിയായ ഒ.എം.എ സലാമിനെ എന്‍.ഐ.എ സംഘം അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി തിഹാര്‍ ജയിലില്‍ അടച്ചത്. ഒന്നരവര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുകയാണ് അദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Parole for OMA Salam to attend daughter's funeral
Next Story