പാർക്കിങ് സ്ഥലം വാണിജ്യാവശ്യങ്ങൾക്ക്; കടിഞ്ഞാണുമായി തദ്ദേശ വകുപ്പ്
text_fieldsകോഴിക്കോട്: ബഹുനില കെട്ടിടങ്ങളുെട വാഹന പാർക്കിങ് സ്ഥലം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് കടിഞ്ഞാണുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. കെട്ടിടങ്ങളുടെ പെർ മിറ്റ് പ്രകാരം പാർക്കിങ് സ്ഥലമാക്കി നീക്കിവെച്ച ഭാഗം ഒക്കുപൻസി സർട്ടിഫിക്കറ്റ് നേടിയശേഷം കെട്ടിയടച്ച് വാണിജ്യാവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുന്നത് വ്യാപകമായതിനെ തുടർന്നാണ് നടപടി.
പണി പൂർത്തിയാക്കി ഒക്കുപൻസി സർട്ടിഫിക്കറ്റ് നൽകുേമ്പാൾ കംപ്ലീഷൻ പ്ലാനിെൻറ സാക്ഷ്യപ്പെടുത്തിയ ഒരു പകർപ്പുകൂടി അപേക്ഷകന് നൽകാനാണ് തദ്ദേശ വകുപ്പ് പഞ്ചായത്ത്, മുനിസിപ്പൽ, കോർപറേഷൻ സെക്രട്ടറിമാർക്ക് നൽകിയ നിർദേശം. കെട്ടിടത്തിെൻറ കംപ്ലീഷൻ പ്ലാനിൽനിന്ന് രൂപമാറ്റം വരുത്തി മറ്റ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയിട്ടില്ലെന്ന് ഭാവിയിലെ പരിശോധനയിൽ ഉറപ്പാക്കാനാണ് നീക്കം. ഭാവിയിൽ എന്തെങ്കിലും തരത്തിലുള്ള പരാതി ലഭിക്കുകയോ ആക്ഷേപങ്ങളുയരുകയോ െചയ്താൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനം സാക്ഷ്യപ്പെടുത്തി നൽകിയ കംപ്ലീഷൻ പ്ലാനായിരിക്കും പരിശോധനക്ക് വിധേയമാക്കുക. ഇതിൽ കാണിക്കാത്ത നിർമാണ പ്രവർത്തനങ്ങളുണ്ടെങ്കിൽ അവ പൊളിച്ചുനീക്കാൻ ആവശ്യപ്പെടും.
ബഹുനില െകട്ടിടങ്ങൾ പലതും പാർക്കിങ് സ്ഥലമടക്കം ചെറിയ മുറികളാക്കി തിരിച്ച് വാണിജ്യാവശ്യങ്ങൾക്ക് നൽകുന്നതോടെ ഇവിേടക്കെത്തുന്ന വാഹനങ്ങൾ റോഡിൽ നിർത്തിയിട്ട് ഗതാഗതക്കുരുക്കുണ്ടാകുന്നതു സംബന്ധിച്ച നിരവധി പരാതികളാണ് തദ്ദേശ സ്ഥാപനങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം പരാതികളിൽ തെളിവെടുപ്പിനെത്തുേമ്പാൾ പലപ്പോഴും ഇവ കംപ്ലീഷൻ സർട്ടിഫിക്കറ്റ് കിട്ടുന്നതിനുമുേമ്പ നിർമിച്ചവയാണെന്നാണ് ഉടമകൾ പറയാറ്.
ചുരുക്കത്തിൽ ഇക്കാര്യത്തിൽ നടപടിയെടുക്കാൻ കഴിയാത്ത സാഹചര്യമാണുണ്ടാവുക. താെഴ നിലയിലെ പാർക്കിങ് സ്ഥലത്ത് മറ്റു നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതോടെ െകട്ടിടത്തിൽ തീപിടിത്തമോ മറ്റോ ഉണ്ടായാൽ ഫയർ എൻജിനുകൾക്കുപോലും കെട്ടിടത്തിനടുത്തേക്ക് എത്താൻ കഴിയാത്ത സാഹചര്യവും ഉണ്ടാവാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
