
കോപ്പിയടിച്ചെന്നാരോപിച്ച് അധ്യാപിക മാനസികമായി പീഡിപ്പിച്ചെന്ന്; വിദ്യാർഥിനിയുടെ ആത്മഹത്യയിൽ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ
text_fieldsമേലാറ്റൂർ (മലപ്പുറം): പത്താം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ. മേലാറ്റൂർ ആർ.എം ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയും മേലാറ്റൂരിലെ മംഗലത്തൊടി വിജയൻ^ധിലിന ദമ്പതികളുടെ മകളുമായ ആദിത്യ (16) വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയത്.
ഏപ്രിൽ 15നാണ് എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ ആദിത്യ ആത്മഹത്യ ചെയ്തത്. പരീക്ഷക്ക് കോപ്പിയടിച്ചെന്നാരോപിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപിക ഉത്തരക്കടലാസ് പിടിച്ചുവാങ്ങുകയും മാനസികമായി പീഡിപ്പിച്ചതുമാണ് ആത്മഹത്യക്ക് കാരണമെന്ന് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ഡി.ജി.പി, സംസ്ഥാന ബാലാവകാശ കമീഷൻ, ജില്ല കലക്ടർ എന്നിവർക്ക് നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ മേലാറ്റൂർ പൊലീസ് കേസെടുത്തു.
അതേസമയം, സംഭവത്തിെൻറ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും പരാതിയിൽ പറഞ്ഞ കാര്യം അടിസ്ഥാനരഹിതമാണെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
