Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരളാണ്​ പൊ​ന്നേ;...

കരളാണ്​ പൊ​ന്നേ; പകുത്തുനൽകിയ പ്രാണൻ പുഞ്ചിരിയായി കൺമുന്നിൽ

text_fields
bookmark_border
കരളാണ്​ പൊ​ന്നേ; പകുത്തുനൽകിയ പ്രാണൻ പുഞ്ചിരിയായി കൺമുന്നിൽ
cancel
camera_alt

സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അ​വ​യ​വ ദാ​താ​വാ​യ ആ​ലി​നി​ൽ​നി​ന്ന് ക​ര​ൾ ഏ​റ്റു​വാ​ങ്ങി​യ നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ ദ്രി​യ​യെ ക​ണ്ട്‌ ക​ണ്ണീ​ര​ട​ക്കാ​നാ​വാ​തെ വി​തു​മ്പി​യ ആ​ലി​ന്റെ മാ​താ​വ് ഷെ​റി​നെ ഭ​ർ​ത്താ​വ് അ​രു​ൺ ആ​ശ്വ​സി​പ്പി​ക്കു​ന്നു -വൈ.​ആ​ർ. വി​പി​ൻ‌​ദാ​സ്

തി​രു​വ​ന​ന്ത​പു​രം: പ​കു​ത്ത് ന​ൽ​കി​യ പ്രാ​ണ​നെ ക​ൺ​നി​റ​യെ കാ​ണാ​ൻ പി​ട​യ്ക്കു​ന്ന നെ​ഞ്ചോ​ടെ​യാ​ണ് അ​വ​ർ കാ​ത്തി​രു​ന്ന​ത്. കി​ലു​ങ്ങു​ന്ന കൊ​ലു​സ്സും കൈ​നി​റ​യെ ക​രി​വ​ള​യു​മ​ണി​ഞ്ഞെ​ത്തി​യ കു​ഞ്ഞു ദ്രി​യ​യെ നെ​ഞ്ചോ​ടു​ ചേ​ർ​ത്ത​പ്പോ​ൾ ഇ​രു​വ​രു​ടെ​യും ഉ​ള്ളി​ലെ സ​ങ്ക​ട​ക്ക​ട​ൽ സ്​​നേ​ഹ​മാ​യി പെ​യ്തി​റ​ങ്ങി. ക​ണ്ണീ​ർ ന​ന​ഞ്ഞ്​ കു​തി​ർ​ന്നു​വീ​ഴാ​ൻ പാ​ക​ത്തി​ലാ​യ വാ​ക്കു​ക​ളി​ൽ അ​വ​ർ ദ്രി​യ​യെ കൊ​ഞ്ചി​ച്ചു, ഒ​ടു​വി​ൽ പി​ടി​ച്ചു​നി​ർ​ത്താ​നാ​കാ​ത്ത വൈ​കാ​രി​ക​ത​യി​ലേ​ക്ക്​ വ​ഴു​തി​വീ​ണു.

സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അ​വ​യ​വ​ദാ​താ​വാ​യ പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി​യി​ലെ ആ​ലി​ന്‍റെ ക​ര​ളു​ക​ൾ ഏ​റ്റു​വാ​ങ്ങി​യ നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ ഒ​മ്പ​ത്​ മാ​സം പ്രാ​യ​മു​ള ദ്രി​യ​യെ കാ​ണാ​നെ​ത്തി​യ​താ​യി​രു​ന്നു ആ​ലി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ അ​രു​ണും ഷെ​റി​നും. ക​ര​ൾ​മാ​റ്റ ശ​സ്ത്ര​ക്രി​യ ന​ട​ന്ന തി​രു​വ​ന​ന്ത​പു​രം കിം​സ്​ ആ​ശു​​പ​ത്രി​യി​ലാ​യി​രു​ന്നു വൈ​കാ​രി​ക കൂ​ടി​ക്കാ​ഴ്ച.

സ്വ​ന്തം പൊ​ന്നോ​മ​ന​യു​ടെ ക​ര​ൾ മ​റ്റൊ​രു കു​ഞ്ഞി​ൽ തു​ടി​ക്കു​ന്ന​ത്​ ക​ണ്ട​പ്പോ​ൾ വെ​റു​മൊ​രു ക​ണ്ടു​മു​ട്ട​ലി​ന​പ്പു​റം കാ​ലം തി​രി​കെ​ന​ൽ​കി​യ സ്നേ​ഹ​ത്തി​ന്റെ പു​ന​ർ​ജ​ന്മ​മാ​യി​രു​ന്നു ഇ​രു​വ​ർ​ക്കും. ഉ​ച്ച​ ര​ണ്ട​ര​ക്കാ​ണ്​ ച​ട​ങ്ങ്​ നി​ശ്ച​യി​ച്ച​തെ​ങ്കി​ലും നേ​ര​ത്തേ​ത​ന്നെ അ​രു​ണും ഷെ​റി​നും എ​ത്തി​യി​രു​ന്നു. അ​മ്മ ദി​വ്യ​ക്കും അ​മ്മൂ​മ്മ സു​നി​ത​ക്കു​മൊ​പ്പ​മാ​ണ്​ ഒ​മ്പ​ത് മാ​സം പ്രാ​യ​മു​ള്ള ദ്രി​യ​യു​ടെ വ​ര​വ്.

ആ​ലി​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ അ​രി​കി​ലാ​ൽ ത​ന്നെ​യാ​ണ്​ ഇ​വ​രും ഇ​രു​ന്ന​ത്. പി​ന്നാ​ലെ അ​രു​ൺ കു​ഞ്ഞി​നെ വാ​ങ്ങി ഷെ​റി​ന്‍റെ കൈ​ക​ളി​ലേ​ക്ക്​ ന​ൽ​കി. കു​ഞ്ഞു​ദ്രി​യ​യു​ടെ ക​ണ്ണു​ക​ളി​​ലേ​ക്ക്​​ ഏ​റെ​നേ​രം നോ​ക്കി​യി​രു​ന്ന ഷെ​റി​ൻ, പി​ന്നാ​ലെ കു​ഞ്ഞു​കൈ​വി​ര​ലു​ക​ളി​ൽ ത​ലോ​ടി. ആ​ലി​ന്‍റെ ശൂ​ന്യ​ത​യി​ൽ, ദ്രി​യ​യു​ടെ പു​ഞ്ചി​രി​യും വി​ട​ർ​ന്ന ക​ണ്ണു​ക​ളും അ​വ​ർ​ക്കൊ​രു സാ​ന്ത്വ​ന​മാ​യി. ഇ​തി​നി​ടെ​യാ​ണ്​ ഷെ​റി​ൻ വി​തു​മ്പി​പ്പോ​യ​ത്. കു​ഞ്ഞും ചെ​റു​താ​യി ചി​ണു​ങ്ങി. ഇ​തോ​ടെ ദ്രി​യ, അ​മ്മൂ​മ്മ​യു​ടെ ക​ര​ങ്ങ​ളി​ലേ​ക്ക്. സ​ങ്ക​ടം മാ​റി​യ ശേ​ഷം വീ​ണ്ടും കു​ഞ്ഞി​നെ ന​ൽ​കി. ഷെ​റി​ൻ ഏ​റെ​നേ​രം ​​ദ്രി​യ​യെ മാ​റോ​ട്​ ചേ​ർ​ത്തു​​വെ​ച്ചു. പി​ന്നാ​ലെ ഒ​ന്നി​ച്ചു​നി​ന്ന്​ ഫോ​ട്ടോ​യു​മെ​ടു​ത്തു.

യാ​ത്ര​പ​റ​യാ​ൻ നേ​രം ഫോ​ൺ ന​മ്പ​ർ വാ​ങ്ങി​യാ​ണ്​ മ​ട​ങ്ങി​യ​ത്. ആ​ശു​പ​ത്രി​യി​ലെ ക​ര​ൾ മാ​റ്റി​വെ​ക്ക​ൽ ക​ഴി​ഞ്ഞ കു​ട്ടി​ക​ളു​ടെ​യും അ​വ​യ​വ​ദാ​താ​ക്ക​ളു​ടേ​യും ഒ​ത്തു​ചേ​ര​ലി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്​​ച.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FamilyParentsorgon donor
News Summary - Parents came to see Driya, who was adopted by Ali's family
Next Story