തിരുവനന്തപുരത്തിനും കോഴിക്കോടിനുമിടയിൽ വ്യാഴാഴ്ച മുതൽ പാഴ്സൽ സ്പെഷ്യൽ ട്രെയിൻ
text_fieldsകോഴിക്കോട്: ഏപ്രിൽ ഒമ്പതു മുതൽ 14 വരെ തിരുവനന്തപുരത്തുനിന്ന് കോഴിക്കോട് വരെ പാഴ്സൽ സ്പെഷ്യൽ ട്രെയി ൻ സർവിസ് ഉണ്ടാവുമെന്ന് പശ്ചിമ റെയിൽവേ പാലക്കാട് ഡിവിഷൻ അറിയിച്ചു. രാവിലെ എട്ടിന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് വൈകീട്ട് ആറിന് കോഴിക്കോട് എത്തും. അതേസമയം തിരിച്ചും കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത് തേക്ക് ട്രെയിൻ പുറപ്പെടും.
ട്രെയിൻ നമ്പർ: 00655: നിർത്തുന്ന സ്ഥലം, സമയം. തിരുവനന്തപുരം -08.00, കൊല്ലം- 09.15/09.25, കോട്ടയം-11.30/11.40, എറണാകുളം ടൗൺ- 12.50/13.00, ആലുവ 13.25/13.35, തൃശൂർ 14.25/14.35, ഷൊർണൂർ 15.30/15.40, തിരൂർ16.40/16.50, കോഴിക്കോട്- 18.00.
കോഴിക്കോട് നിന്ന്് തിരുവനന്തപുരത്തേക്ക് തിരിച്ച്: ട്രെയിൻ നമ്പർ 00656. നിർത്തുന്ന സ്ഥലം, സമയം. കോഴിക്കാട് - 08.00, തിരൂർ 09.10/09.20, ഷൊർണൂർ 10.20/10.30, തൃശൂർ: 11.10/11.20, ആലുവ: 11.25/11.35, എറണാകുളം ടൗൺ: 13.00/13.10, കോട്ടയം: 14.20/14.30, െകാല്ലം: 16.35/16.45, തിരുവനന്തപുരം: 18.00.
കൂടുതൽ വിവരങ്ങൾക്ക് കമേഴ്സ്യൽ കൺട്രോളറെ ബന്ധപ്പെടാം: ഫോൺ - 97467 63956.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
