Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതിഷേധം ഫലം കണ്ടു,...

പ്രതിഷേധം ഫലം കണ്ടു, പരശുറാം ഭാഗികമായി ഓടും

text_fields
bookmark_border
പ്രതിഷേധം ഫലം കണ്ടു, പരശുറാം ഭാഗികമായി ഓടും
cancel
camera_alt

representational image

Listen to this Article

തിരുവനന്തപുരം/കോട്ടയം: : പരശുറാം എക്സ്​പ്രസുക​ൾ പൂർണമായി റദ്ദാക്കിയത്​ പിൻവലിച്ചു. ഇവ ​മേയ്​ 22 മുതൽ 28 വരെ മംഗളൂരു മുതൽ ഷൊർണൂർ വരെ സർവിസ്​ നടത്തുമെന്ന്​ റെയിൽവേ അറിയിച്ചു. ഏറ്റുമാനൂർ-കോട്ടയം-ചിങ്ങവനം സെക്​ഷനിലെ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട്​ പരശുറാം എക്സ്​പ്രസുകൾ പൂർണമായി റദ്ദാക്കിയത്​ യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തിന്​ ഇടയാക്കിയ സാഹചര്യത്തിലാണ്​ നടപടി. മംഗളൂരുവിൽ നിന്ന്​ പുലർ​ച്ച 5.05ന്​ ആരംഭിക്കുന്ന പരശുറാം എക്സ്​പ്രസ്​ (16649) രാവിലെ 11.10ന്​ ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും. ഷൊർണൂർ മുതൽ നാഗർകോവിൽ വരെയുള്ള സർവിസാണ്​ റദ്ദാക്കിയത്​.

മടക്കയാത്രയും ഷൊർണൂരിൽ നിന്നാണ്​ ആരംഭിക്കുക. ​ഷൊർണൂരിൽ നിന്ന്​ ഉച്ചക്ക്​ 2.05ന്​ യാ​​ത്ര തുടങ്ങുന്ന പരശുറാം എക്സ്​പ്രസ്​ (16650) രാ​ത്രി 9.10ന്​ മംഗളൂരുവിൽ എത്തിച്ചേരും.

പാതയിരട്ടിപ്പിക്കലിന്‍റെ ഭാഗമായി റദ്ദാക്കുന്ന വേണാട്​ എക്സ്​പ്രസിന്​ പകരം കൊല്ലം- ചങ്ങനാശ്ശേരി റൂട്ടിൽ ചൊവ്വാഴ്ച മുതൽ സ്​പെഷൽ മെമു സർവിസ്​ നടത്തും. വേണാട്​ എക്സ്​പ്രസ്​ 24 മുതൽ 28 വരെയാണ്​ റദ്ദാക്കിയിരിക്കുന്നത്​. 24 മുതൽ 28 വരെ ​കൊല്ലം ജങ്​ഷനും ചങ്ങനാശ്ശേരിക്കും ഇടയിലാകും ​ട്രെയിൻ സർവിസ്​. ഈ ദിവസങ്ങളിൽ രാവിലെ 6.15ന്​ ​കൊല്ലത്തുനിന്ന്​ പുറപ്പെടുന്ന ട്രെയിൻ (നമ്പർ-06302) 7.55ന്​ ചങ്ങനാശ്ശേരിയിലെത്തും. ചങ്ങനാശ്ശേരിയിൽനിന്ന് രാത്രി 7.04നാകും​ മടക്കയാത്ര. ചങ്ങനാശ്ശേരിയിൽനിന്ന്​ 7.04ന്​ പുറപ്പെടുന്ന ട്രെയിൻ ​​ രാത്രി 8.43ന്​ കൊല്ലത്ത് എത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Parasuram express
News Summary - Parasuram express will run partially
Next Story