പറശ്ശിനിക്കടവ് പീഡനം: സന്ദീപ് പിടിക്കപ്പെട്ടത് 25,000 രൂപക്ക് കച്ചവടമുറപ്പിച്ചതിനിടയിൽ
text_fieldsതളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പറശ്ശിനിക്കടവിലെ ലോഡ്ജിലും മ റ്റിടങ്ങളിലുമായി പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ കൂടി പിടിയിലായി. ഇതോടെ കേസില്‍ പി ടിയിലായവരുടെ മൊത്തം എണ്ണം16 ആയി. കേസില്‍ ഉൾപ്പെട്ടതായി തിരിച്ചറിഞ്ഞ മൂന്നുപേരെ കണ്ട െത്താനുള്ള ശ്രമങ്ങള്‍ പൊലീസ് ആരംഭിച്ചു.
ഇരിട്ടി തോലമ്പ്ര ശക്തി നഗര്‍ കോളനിയിലെ പ ുത്തന്പുരക്കല് ബബിന്‍ (25), പറശ്ശിനിക്കടവ് തളിയിലെ അക്ഷയ് (26) എന്നിവരെയാണ് വളപട്ട ണം പൊലീസ് അറസ്റ്റ് ചെയ്തത്. പഴയങ്ങാടി സ്വദേശി മുനീസ് മുസ്തഫ, പാപ്പിനിശ്ശേരി സ്വ ദേശി ഷിന്ജോസ്, മാട്ടൂല്‍ സ്വദേശി ഷിനോസ് എന്നിവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും വ്യക്തമായിട്ടുണ്ട്. ഇവര്‍ വിദേശത്തേക്ക് കടന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് മുഴുവന്‍ വിമാനത്താവളങ്ങളിലും വിവരം നൽകിയിട്ടുണ്ട്. പ്രതികളെ നാട്ടിലെത്തിക്കാന്‍ ബന്ധുക്കള്‍ മുഖേനയും സമ്മര്‍ദം ചെലുത്തിവരുകയാണ്. ഇവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിക്കുന്നതിനെക്കുറിച്ചും പൊലീസ് ആലോചിക്കുന്നുണ്ട്.
പ്രണയം നടിച്ചാണ് ബബിന്‍ പെണ്‍കുട്ടിയെ വലയിലാക്കിയത്. പെണ്‍കുട്ടിയുടെ സിംകാര്‍ഡ് ഉള്‍പ്പെടെ ഇയാള്‍ ഉപയോഗിച്ചിരുന്നു. ഈ സിംകാര്‍ഡ് ഉപയോഗിച്ചാണ് പെണ്‍കുട്ടിയുടെ സഹോദരനെ ഷൊര്‍ണൂരിലേക്ക് വിളിച്ചുവരുത്തി ആക്രമിച്ചത്. കഴിഞ്ഞദിവസം പിടിയിലായ പ്രതികളുടെ വീടുകളിലടക്കം റെയ്ഡ് ചെയ്ത് ഒട്ടേറെ തെളിവുകള്‍ വളപട്ടണം പൊലീസ് ശേഖരിച്ചിട്ടുണ്ട്. പീഡനവേളയില്‍ പ്രതികള്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ കസ്റ്റഡിയിലെടുത്തു.
പ്രണയം നടിച്ച് നടത്തിയ പെൺവാണിഭം
തളിപ്പറമ്പ്: കരുതലും സംരക്ഷണവും നൽകേണ്ട പിതാവ് ചെറുപ്രായത്തിൽ ശരീരം പിച്ചിച്ചീന്തിയതോടെ ജീവിതം താളം തെറ്റിയ പതിനാറുകാരി ഇരയായത് ക്രൂരപീഡനത്തിന്. പ്രണയം നടിച്ചെത്തിയവരും പെൺകുട്ടിയെ പീഡിപ്പിക്കുകയും പീഡനത്തിന് ഒത്താശ ചെയ്യുകയുമായിരുന്നു. കേസിലെ മുഖ്യപ്രതി മാട്ടുൽ ജസീന്തയിലെ സന്ദീപ് പീഡനത്തോടൊപ്പം പെൺവാണിഭം കൂടിയാണ് നടത്തിയത്.
ശ്രീകണ്ഠപുരത്തെ ഒരു ജനപ്രതിനിധിയിൽനിന്ന് 25,000 രൂപക്ക് കച്ചവടമുറപ്പിച്ചതിനിടയിലാണ് ഇയാൾ പിടിക്കപ്പെട്ടത്. പെൺകുട്ടിയുടെ സഹോദരനെ ഭീഷണിപ്പെടുത്തി അരലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതും ഇയാളാണെന്ന് വ്യക്തമായിട്ടുണ്ട്. സ്വന്തം കാറിൽ നിരവധി സ്ഥലങ്ങളിലെത്തിച്ചു വിൽപന നടത്തിയതായും സൂചനയുണ്ട്. പറശ്ശിനിക്കടവിലെ ലോഡ്ജിൽ പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡനത്തിന് ഒത്താശചെയ്തതും ഇയാളാണ്. കേസിൽ പ്രതിയായ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവായ നിഖിലും പെൺകുട്ടിയെ പീഡിപ്പിക്കുകയും മറ്റുള്ളവർക്ക് അവസരമൊരുക്കുകയും ചെയ്തയാളാണ്.
പീഡനവിവരം പുറത്തറിഞ്ഞതിനെത്തുടർന്ന് പറശ്ശിനിക്കടവിലെ ലോഡ്ജിലേക്ക് ഡി.വൈ.എഫ്.ഐ പ്രതിഷേധപ്രകടനം നടത്തിയപ്പോൾ അതിെൻറ മുൻനിരയിലും നിഖിലുണ്ടായിരുന്നു. സംഭവത്തിൽ അറസ്റ്റ് ചെയ്ത മൃദുലും ബബിനും പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചവരാണ്. പരാതിയുമായി പെൺകുട്ടിയുടെ മാതാവും സഹോദരനും കണ്ണൂർ വനിത പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
