Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2021 1:17 PM IST Updated On
date_range 5 March 2021 1:17 PM ISTപറഞ്ഞതും ചെയ്തതും-തളിപ്പറമ്പ് മണ്ഡലം
text_fieldsbookmark_border
അഞ്ച് വർഷം മണ്ഡലത്തിൽ നടപ്പായ വികസനത്തെകുറിച്ച് സ്ഥലം എം.എൽ.എയും മറുവശം പ്രതിപക്ഷവും വിലയിരുത്തുന്നു
ജയിംസ് മാത്യു എം.എൽ.എ
- തളിപ്പറമ്പ് താലൂക്ക് ആശുപത്രി വികസനത്തിന് ഒന്നാംഘട്ടമായി 7.5 കോടി രൂപ ചെലവിൽ കെട്ടിടം നിർമിച്ചു. രണ്ടാംഘട്ട വികസനത്തിന് കിഫ്ബിയിൽ നിന്ന് 19.75 കോടി രൂപയും അനുവദിച്ചു.
- മുഴുവൻ സർക്കാർ സ്കൂളുകൾക്കും കെട്ടിടം നിർമിക്കാൻ ഫണ്ട് ലഭ്യമാക്കി.
- മാങ്ങാട്ടുപറമ്പിൽ ഇ.കെ. നായനാർ സ്മാരക ആശുപത്രിയിൽ നാല് കോടി രൂപയുടെ വികസനം.
- മണ്ഡലത്തിലെ മുഴുവൻ പി.എച്ച്.സികളും ഫാമിലി ഹെൽത്ത് സെൻററാക്കി ഉയർത്തി.
- തളിപ്പറമ്പ് അഗ്രോ സർവിസ് സെൻററിന് ഒരു കോടി രൂപ അനുവദിച്ചു
- ചിറവക്ക് -കപ്പാലം റോഡ് വീതി കൂട്ടി വികസിപ്പിച്ചതിനാൽ ഗതാഗതക്കുരുക്ക് ഒഴിവായി
- കുടിവെള്ള വിതരണത്തിന് 35 കോടി രൂപയുടെ പദ്ധതി നടപ്പിലായി. ജല ജീവൻ മിഷൻ പദ്ധതിയിലും ഫണ്ട് അനുവദിച്ചു.
- സ്മാർട്ട് തളിപ്പറമ്പ് പദ്ധതിയിൽ തേർഡ് ഐ സ്ഥാപിക്കുന്നതിനായി എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 1.42 കോടി രൂപ ചെലവിൽ സി.സി.ടി.വി കാമറ പബ്ലിക് അഡ്രസിങ് സിസ്റ്റം മണ്ഡലമാകെ സ്ഥാപിച്ചു.
- മുഴുവൻ അംഗൻവാടികളും സ്മാർട്ടായി.
- ചിറവക്കിൽ വിദ്യാഭ്യാസ വകുപ്പിെൻറ സ്ഥലത്ത് വിശാലമായ ഓപൺ ഓഡിറ്റോറിയം സ്ഥാപിച്ചു.
- പഴയ കെട്ടിടം പൊളിച്ചുനീക്കി ആധുനിക സൗകര്യങ്ങളോടെ തളിപ്പറമ്പിൽ രജിസ്ട്രാർ ഓഫിസ് നിർമിച്ചു.
- മണ്ഡലത്തിലെ മുഴുവൻ പി.ഡബ്ല്യു.ഡി റോഡുകളും മെക്കാഡം ചെയ്യുന്നതിന് ഫണ്ട് ലഭ്യമാക്കി.
- ചപ്പാരപ്പടവ് ചാണോക്കുണ്ട് പാലം, കുറുമാത്തൂരിൽ കൊടിലേരിപ്പാലം എന്നിവ യാഥാർഥ്യമാക്കി.
എം.വി. രവീന്ദ്രൻ (പ്രസിഡൻറ്, തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി)
- സർവകക്ഷികളെയും പങ്കെടുപ്പിച്ച് സംസ്ഥാനം മൊത്തം ശ്രദ്ധിക്കപ്പെട്ട തളിപ്പറമ്പ് മോഡലിന് തുടർ പ്രവർത്തനം ഉണ്ടായില്ല.
- ദേശീയപാതയും മെയിൻ റോഡും ഉൾപ്പെടെ നഗരത്തിലെ മുഴുവൻ പാതകളും ഗതാഗതക്കുരുക്കിൽ നട്ടംതിരിയുന്നു.
- എം.എൽ.എ ഫണ്ട് അനുവദിക്കുന്നതിൽ യു.ഡി.എഫ് മേഖലകളെ ഒഴിവാക്കി പക്ഷപാതം കാട്ടി.
- തളിപ്പറമ്പിന് അനുവദിച്ച റവന്യൂ ടവർ നിർമാണം ആരംഭിച്ചില്ല.
- കുടിവെള്ള ക്ഷാമം രൂക്ഷമായി നേരിടുന്ന പ്രദേശങ്ങളിൽ അത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടിയില്ല.
- ചപ്പാരപ്പടവിലെ മംഗരപാലം നിർമാണ പ്രവൃത്തി തുടങ്ങിയില്ല
- പുഷ്പഗിരി -അള്ളാംകുളം -സർ സയ്യിദ് കോളജ് -തൃച്ചംബരം ബൈപാസ് റോഡ് മെക്കാഡം പൂർത്തിയായില്ല. ഇ.ടി.സി -പൂമംഗലം - മഴൂർ- പടപ്പേങ്ങാട് റോഡ് മെക്കാഡം ചെയ്തില്ല. അഞ്ചുവർഷമായി കുണ്ടും കുഴിയുമായി റോഡ് തകർന്നിരിക്കുന്നു.
- വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അഗ്നിരക്ഷ നിലയത്തിന് സ്വന്തം കെട്ടിട നിർമാണം നടന്നില്ല.
- ചിറവക്ക് -കപ്പാലം -കരിമ്പം സംസ്ഥാന പാത വീതികൂട്ടൽ പൂർത്തിയായില്ല.
- കായികമേളകൾ സംഘടിപ്പിക്കുന്നതിനും പരിശീലനം നൽകുന്നതിനുമായുള്ള മൈതാനം ഉണ്ടാക്കാനുള്ള നടപടി ഉണ്ടായില്ല.
- ഇടിഞ്ഞുവീഴാറായ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫിസിന് സ്വന്തം കെട്ടിടം നിർമിക്കാൻ സാധിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

