Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2021 1:03 PM IST Updated On
date_range 5 March 2021 1:03 PM ISTനടപ്പാക്കിയത് വൻ വികസന പദ്ധതികളെന്ന് ജനീഷ് കുമാർ; അവകാശവാദങ്ങള്‍ ജനം പുച്ഛിച്ചുതള്ളും –ബാബു ജോര്‍ജ്
text_fieldsbookmark_border
camera_alt
ജനീഷ്കുമാർ എം.എൽ.എ, ബാബു ജോർജ് ഡി.ഡി.സി പ്രസിഡൻറ്
ജനീഷ്കുമാർ എം.എൽ.എ
- 35 കുടുംബങ്ങൾ താമസിക്കുന്ന ആവണിപ്പാറ ആദിവാസി കോളനിയിൽ 1.67 കോടി മുടക്കി വൈദ്യുതി എത്തിച്ചു
- കോന്നി നിയോജക മണ്ഡലത്തിലെ നിരവധി റോഡുകൾ അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ചു
- പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ കോന്നി റീച്ചിെൻറ നിർമാണം പുരോഗമിക്കുന്നു
- 87.65 കോടി വിനിയോഗിച്ച് അച്ഛൻകോവിൽ പ്ലാപ്പള്ളി റോഡും സീതത്തോട് പാലവും നവീകരിക്കും
- 33.5 കോടി ചെലവിൽ ഏഴ് റോഡുകൾ ഉന്നത നിലവാരത്തിൽ പൂർത്തീകരിച്ചു
- മണ്ഡലത്തിലെ 14 റോഡുകളുടെ നിർമാണത്തിന് ഭരണാനുമതി
- 11 പാലങ്ങളുടെ നിർമാണത്തിന് ഭരണാനുമതി
- 12.25 കോടി ചെലവിൽ അരുവാപ്പുലം-ഐരവൺ വില്ലേജുകളെ ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിെൻറ അറ്റകുറ്റപ്പണി പൂർത്തിയാക്കി
- കോന്നി മെഡിക്കൽ കോളജ് അടക്കം ആരോഗ്യമേഖലയിൽ വൻ കുതിച്ചുചാട്ടമുണ്ടായി
- ചിറ്റാറിൽ സ്പെഷ്യാലിറ്റി ജില്ല ആശുപത്രി അനുവദിച്ചു. മണ്ഡലത്തിലെ പി.എച്ച്.സികളെ എഫ്.എച്ച്.സികളായി ഉയർത്തി
- കോന്നി മെഡിക്കൽ കോളജിൽ കാരുണ്യ ഫാർമസി പ്രവർത്തനം ആരംഭിച്ചു
- കൂടൽ-മലയാലപ്പുഴ സർക്കാർ ആശുപത്രികൾക്ക് കെട്ടിടങ്ങൾ നിർമിക്കുന്നതിന് ആറു കോടി അനുവദിച്ചു
- സംസ്ഥാന ഡ്രഗ് കൺട്രോളറുടെ ചുമതലയിലുള്ള നാലാമത്തെ ലാബിെൻറ നിർമാണം പൂർത്തിയായി
- കോന്നി താലൂക്ക് ആശുപത്രി നവീകരണത്തിന് 10 കോടി അനുവദിച്ചു
- മലയാലപ്പുഴയിൽ ആയുർവേദ സബ് സെൻറർ
- സർക്കാർ ആശുപത്രികൾക്ക് എട്ട് ആംമ്പുലൻസ് അനുവദിച്ചു
- വിദ്യാഭ്യാസ മേഖലയിൽ ഡിജിറ്റലൈസേഷൻ. സർക്കാർ സ്കൂളുകൾക്ക് പുതിയ കെട്ടിടം
- കോന്നി സി.എഫ്.ആർ.ഡിയുടെ കീഴിൽ എം.ബി.എ കോളജ്
- സീതത്തോട്ടിൽ മെഡിക്കൽ പ്രഫഷനൽ കോളജ്
- കോലിഞ്ചി കൃഷിക്ക് സബ്സിഡി
- വന്യമൃഗശല്യത്തിന് പരിഹാരം
- വനംവകുപ്പ് ജില്ല സ്ഥിരം നഴ്സറി കലഞ്ഞൂരിൽ പ്രവർത്തനം ആരംഭിച്ചു
- 400 കോടിയുടെ കുടിവെള്ള പദ്ധതി
- മെഡിക്കൽ കോളജിൽ കുടിവെള്ള പദ്ധതി
- സീതത്തോട്-നിലയ്ക്കൽ ശുദ്ധജല പദ്ധതിക്ക് നബാർഡ് ഫണ്ട് വഴി 120 കോടി
- ജലജീവൻ പദ്ധതിയിലൂടെ 3000 കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ
- കോന്നിയിൽ ആന മ്യൂസിയം
- അടവിയിൽ കൂടുതൽ സൗകര്യം
- മലയോര പട്ടയ പ്രശ്നത്തിന് പരിഹാരം
- കോളനികളിൽ വികസന പ്രവർത്തനങ്ങൾ
- മലയാലപ്പുഴ പൊലീസ് സ്റ്റേഷന് കെട്ടിടം
ബാബു ജോർജ് ഡി.ഡി.സി പ്രസിഡൻറ്
- 2019ലെ ഉപതെരഞ്ഞെടുപ്പിലൂടെ കോന്നി എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ട കെ.യു. ജനീഷ് കുമാറിെൻറ മണ്ഡലവികസനം സംബന്ധിച്ച അവകാശവാദങ്ങള്‍ കോന്നിയിലെ പ്രബുദ്ധരായ സമ്മതിദായകര്‍ പുച്ഛിച്ചുതള്ളും.
- 2016 മുതല്‍ 2019വരെ കോന്നിയെ പൂർണമായും അവഗണിക്കുകയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്തത്. ഉപതെരഞ്ഞെടുപ്പിനു സാഹചര്യം ഒരുങ്ങിയപ്പോള്‍ യു.ഡി.എഫ് ജനപ്രതിനിധി തുടങ്ങിെവച്ച പദ്ധതികള്‍ക്ക് പണം അനുവദിച്ചു. ഇപ്പോള്‍ പിതൃത്വം അവകാശപ്പെടുന്ന പദ്ധതികള്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഭരണാനുമതി നല്കിയതും ആരംഭിച്ചവയുമാണ്.
- 1875 പട്ടയങ്ങള്‍ റദ്ദു ചെയ്തുകൊണ്ടാണ് പിണറായി സര്‍ക്കാര്‍ കോന്നിക്കാരോട് പ്രതികാര നടപടി ആരംഭിച്ചത്
- മലയോര കര്‍ഷകര്‍ക്ക് പട്ടയം നല്‍കാനും കാട്ടുപന്നി ആക്രമണത്തില്‍നിന്ന് കാര്‍ഷിക മേഖലയെ രക്ഷിക്കാനും സാധിച്ചിട്ടില്ല
- 84 ശതമാനം പൂര്‍ത്തിയായ കോന്നി മെഡിക്കല്‍ കോളജിനുള്ള ഫണ്ട് തടഞ്ഞുവെച്ച് മെഡിക്കല്‍ കോളജിനെ തകര്‍ക്കാന്‍ ശ്രമിച്ചവരാണ് സി.പി.എം. ആന ഇറങ്ങുന്ന ആനകുത്തിയില്‍ പദ്ധതി അനുയോജ്യമല്ലന്ന് ആരോഗ്യമന്ത്രി നിയമസഭയെ അറിയിച്ചതാണ്. നിർമാണ പുരോഗതി പരിശോധിക്കാന്‍ ആരോഗ്യമന്ത്രി തയാറാകണമെന്ന് കോന്നി എം.എല്‍.എ അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടിട്ടും തയാറായില്ല. അവസാനം അടൂര്‍ പ്രകാശിനെ ഒഴിവാക്കി തട്ടിക്കൂട്ട് ഉദ്ഘാടനം നടത്തി
- പുനലൂര്‍-മൂവാറ്റുപുഴ പാത യു.ഡി.എഫ് സര്‍ക്കാര്‍ ആരംഭിച്ചതാണ്. 2016 മുതല്‍ 2019 വരെ ഫണ്ട് നല്‍കാതെ പദ്ധതി വൈകിപ്പിച്ചു
- അച്ചന്‍കോവില്‍-പ്ലാപ്പള്ളി റോഡ് നവീകരണത്തിനുള്ള നിർദേശം മുന്‍ എം.എല്‍.എ നല്‍കിയതാണ്
- 33.5 കോടിയുടെ ഏഴു റോഡുകളുടെ പേര് എം.എല്‍.എ പറയാതിരുന്നത് മനഃപൂര്‍വമാണ്. പേര് പറഞ്ഞാല്‍ പദ്ധതി അടൂര്‍ പ്രകാശിെൻറ കാലത്ത് ഭരണാനുമതി ലഭിച്ചതാണെന്ന് ജനം തിരിച്ചറിയും.
- അരുവാപ്പുലം-ഐരവണ്‍ വില്ലേജുകളെ ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിെൻറ അറ്റകുറ്റപ്പണി മുന്‍സര്‍ക്കാര്‍ ആരംഭിച്ച പ്രവൃത്തിയാണ്
- ചിറ്റാറിലെ സ്പെഷ്യാലിറ്റി ജില്ല ആശുപത്രി കെട്ടിടങ്ങള്‍ നിർമാണം ആരംഭിച്ചിട്ടുപോലുമില്ല
- ഡ്രഗ് കണ്ട്രോള് ചുമതയുള്ള നാലാമത്തെ ലാബ് യു.ഡി.എഫ് കാലത്ത് അനുവദിച്ചതാണ്
- കോന്നി സര്‍ക്കാര്‍ ആശുപത്രിയെ താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തിയത് യു.ഡി.എഫ് സര്‍ക്കാറാണ്
- യു.ഡി.എഫ് സര്‍ക്കാര്‍ നിർമിച്ച സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് പുതിയ പെയിൻറടിച്ച് ഉദ്ഘാടന പ്രഹസനം നടത്തിയത് ജനം തിരിച്ചറിഞ്ഞു
- കുടിവെള്ള പദ്ധതികള്‍ ഒന്നും ആരംഭിച്ചില്ല
- അടവി ഇക്കോ ടൂറിസം പദ്ധതി യു.ഡി.എഫ് സര്‍ക്കാര്‍ ആരംഭിച്ചതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

