Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2021 12:16 PM IST Updated On
date_range 27 Feb 2021 12:16 PM ISTകൊല്ലത്ത് ഹൃദയംതൊട്ട വികസനമെന്ന് മുകേഷ്; വികസനം ഫ്ലക്സിലൊതുങ്ങിയെന്ന് സൂരജ് രവി
text_fieldsbookmark_border
camera_alt
എം. മുകേഷ് എം.എൽ.എ, സൂരജ് രവി
എം. മുകേഷ് എം.എൽ.എ
- കൊല്ലം മണ്ഡലത്തിൽ ഹൃദയംതൊട്ട വികസനമാണ് നടപ്പാക്കിയതെന്ന് എം. മുകേഷ് എം.എൽ.എ. 1330 കോടി രൂപ അടങ്കലിലുള്ള വിവിധ പ്രോജക്ടുകൾക്ക് കിഫ്ബി മുഖേനയുള്ളതും സംസ്ഥാന സർക്കാറിെൻറ ബജറ്റ് വിഹിതമായും അംഗീകാരം ലഭിച്ചിട്ടുള്ളതുമായവ നിർവഹണത്തിെൻറ വിവിധ ഘട്ടങ്ങളിലായി പുരോഗമിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
- ജില്ല ആശുപത്രിക്ക് 143 കോടി രൂപയുടെയും വിക്ടോറിയ ആശുപത്രിക്ക് 109 കോടി രൂപയുടെയും പദ്ധതികൾ ടെൻഡർ നടപടികളിലേക്ക് കടന്നു. തൃക്കരുവ, പെരുമൺ, കിളികൊല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളായി അപ്ഗ്രേഡ് ചെയ്തു.
- 45 കോടി രൂപ അടങ്കലിൽ അഷ്ടമുടിക്കായലിന് കുറുകെ നിർമിക്കുന്ന പെരുമൺ പാലത്തിെൻറ നിർമാണം തുടങ്ങി.
- ആശ്രാമം ലിങ്ക് റോഡിെൻറ മൂന്നാംഘട്ട വികസനം 80 ശതമാനം പൂർത്തീകരിച്ചു. ഓലക്കടവിൽനിന്ന് തോപ്പിൽക്കടവിൽ ദേശീയപാതയിൽ എത്തിേച്ചരുന്നതാണ് നാലാംഘട്ടം. കിഫ്ബിയിൽനിന്ന് 150 കോടി വകയിരുത്തിയാണ് പദ്ധതി.
- പൊതുവിദ്യാഭ്യാസ യജ്ഞം പദ്ധതിയിൽ അഞ്ചാലുംമൂട് എച്ച്.എസ്.എസ് (അഞ്ച് കോടി), മങ്ങാട് എച്ച്.എസ്.എസ് (നാല് കോടി), പനയം ആലുംമൂട് എച്ച്.എസ് (4.25 കോടി) പദ്ധതി പൂർത്തീകരിച്ചു. കൊല്ലം ടൗൺ യു.പി.എസ്, ഉളിയക്കോവിൽ ടി.കെ.ഡി.എം എച്ച്.എസ്.എസ് എന്നിവയിലെ കെട്ടിട നിർമാണം ഉടൻ തുടങ്ങും
- ഞാങ്കടവിൽനിന്ന് കൊല്ലം നഗരത്തിൽ കുടിവെള്ളമെത്തിക്കുന്നതിനായി 235 കോടി രൂപയുടെ പദ്ധതി. കുടിെവള്ള ശൃംഘല ശക്തിപ്പെടുത്തുന്നതിന് കിഫ്ബി വഴി 37 കോടി രൂപയുടെ പദ്ധതി. തൃക്കരുവ, പനയം പഞ്ചായത്തുകൾ ഉൾപ്പെടുന്ന ഗ്രാമീണ മേഖലയിലെ കുടിവെള്ള വിതരണത്തിന് 57 കോടി രൂപയുടെ സമഗ്രകുടിവെള്ള പദ്ധതി.
- ക്യു.എ.എസ് കോളനിയിലെ ഭവന പുനരധിവാസ പദ്ധതി പുരോഗമിക്കുന്നു. 179 കുടുംബങ്ങൾക്ക് ആശ്വാസമാകുന്ന പദ്ധതിയുടെ 45 ശതമാനം പൂർത്തിയായി.
- സാംസ്കാരിക വകുപ്പിന് കീഴിൽ ആശ്രാമം ചിൽഡ്രൻസ് പാർക്കിന് സമീപം കിഫ്ബിയിൽനിന്ന് 57 കോടി വകയിരുത്തി ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയം. എക്സിബിഷൻ ബ്ലോക്ക് പൂർത്തിയായി. ശ്രീനാരായണ ഗുരുവിെൻറ നാമധേയത്തിൽ സംസ്ഥാനത്തെ ആദ്യ ഓപൺ സർവകലാശാല കുരീപ്പുഴയിൽ തുടങ്ങി.
- ടൂറിസം വികസനപ്രവർത്തനത്തിെൻറ ഭാഗമായി ആശ്രാമം, കൊല്ലം ബീച്ച്, തങ്കശ്ശേരി, അഷ്ടമുടി എന്നിവിടങ്ങളിലായി 23 കോടി രൂപയുടെ പദ്ധതി. തിരുമുല്ലവാരം അന്താരാഷ്ട്ര തീർഥാടന വിനോദ സഞ്ചാരം, തങ്കശ്ശേരി പൈതൃക ടൂറിസം പദ്ധതി എന്നിവക്കായി 20 കോടി.
സൂരജ് രവി
- കൊല്ലം മണ്ഡലത്തിൽ വികസന മുരടിപ്പിെൻറ അഞ്ച് വർഷമാണ് കടന്നുപോയതെന്ന് കെ.പി.സി.സി സെക്രട്ടറി സൂരജ് രവി പറഞ്ഞു. ഫ്ലക്സുകളും പ്രസ്താവനകളുമല്ലാതെ മണ്ഡലത്തിൽ ഒന്നും നടന്നില്ല. എം.എൽ.എ എന്ന നിലയിൽ എടുത്തുപറയാവുന്ന ഒരു പുതിയ പദ്ധതി പോലും കൊണ്ടുവരാൻ കഴിഞ്ഞില്ല.
- തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിച്ചില്ല. രണ്ടര സെൻറ് സ്ഥലത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് പട്ടയം കൊടുക്കുന്നതിനുള്ള നടപടിയുണ്ടായില്ല. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വർഷങ്ങളായി ലഭിച്ചുകൊണ്ടിരുന്ന മണ്ണെണ്ണ സബ്സിഡി നിർത്തലാക്കിയത് പുനഃസ്ഥാപിക്കാൻ ഒന്നും ചെയ്തില്ല.
- കൊല്ലം തോടിെൻറ വികസനം എങ്ങുമെത്തിയില്ല. കണ്ണിൽ പൊടിയിടാനുള്ള ഉദ്ഘാടന മാമാങ്കമാണ് നടത്തിയത്. ജലപാത യാഥാർഥ്യമാകണമെങ്കിൽ ഇനിയും വർഷങ്ങൾ കാത്തിരിക്കണം.
- ചിന്നക്കട നഗരത്തെ രണ്ടായി കീറിമുറിച്ച് വൻമതിലാക്കിയ മേൽപാലം പോലെ നഗരത്തിലെ കുരുക്ക് രൂക്ഷമാക്കി കല്ലുപാലം നിർമാണം അനന്തമായി നീളുന്നു. നഗരത്തിലെ സുഗമമായ ഗതാഗതത്തിനും വ്യാപാര മേഖലയുടെ ഉണർവിനും പദ്ധതികളുണ്ടായില്ല.
- അഷ്ടമുടി കരകൗശല വിപണന കേന്ദ്രം ആരംഭിച്ച അന്ന് തന്നെ പൂട്ടി. പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനായിട്ടില്ല.
- ഡ്രീം പ്രോജക്ട് എന്ന നിലയിൽ ഒന്നും കൊണ്ടുവന്നിട്ടില്ല. കൊല്ലത്തിെൻറ പോർട്ട് വികസനം യു.ഡി.എഫ് കൊണ്ടുവന്നതല്ലാതെ പുതുതായി ഒന്നും െകാണ്ടുവന്നിട്ടില്ല.
- കൊല്ലം തുറമുഖത്ത് നിന്ന് യാത്രക്കപ്പൽ ആരംഭിക്കുമെന്നത് പ്രഖ്യാപനത്തിലൊതുങ്ങി. തുറമുഖത്ത് യു.ഡി.എഫ് സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങൾക്ക് തുടർച്ചയില്ലാതായി.
- കോട്ടയത്തുകടവ്-പണാമുക്കം പാലം യാഥാർഥ്യമാക്കാനുള്ള നടപടിയുണ്ടായില്ല.
- കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ വികസനത്തിനുവേണ്ടി ഫണ്ട് അനുവദിെച്ചന്ന പ്രഖ്യാപനമല്ലാതെ ഒരു നവീകരണവും നടത്തിയില്ല.
- പരിസ്ഥിതിലോല പ്രദേശങ്ങളെ സംരക്ഷിക്കാനുള്ള നടപടികളുണ്ടായില്ല.
- പി.ഡബ്ലു.ഡി വാർഷിക അറ്റകുറ്റപ്പണി നടത്തുന്ന പ്രവൃത്തിപോലും വികസന പ്രവർത്തനമായി ഉയർത്തിക്കാട്ടുകയാണ് ചെയ്യുന്നത്.
- ക്യു.എസ്.എസ് കോളനിയിലെ ഭവന നിർമാണം പകുതി പൂർത്തിയായപ്പോൾ തന്നെ ഉദ്ഘാടന മാമാങ്കം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

