ആളിയാർ: വിട്ടുവീഴ്ചയില്ലാതെ തമിഴ്നാട്
text_fieldsപാലക്കാട്: കാവേരി നദീജല തർക്കത്തിൽ സുപ്രീംകോടതി വിധി പ്രതികൂലമായ സാഹചര്യത്തിൽ പറമ്പിക്കുളം-ആളിയാർ കരാറിൽ തമിഴ്നാട് നിലപാട് കടുപ്പിക്കുന്നു. കരാർ വ്യവസ്ഥകൾ തമിഴ്നാട് ലംഘിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി തലത്തിൽ ചർച്ച നടത്തണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക് കത്തു നൽകിയെങ്കിലും ഇതുവരെ മറുപടി നൽകിയിട്ടില്ല. സംസ്ഥാന മുഖ്യമന്ത്രിയുടെ രണ്ടാമത്തെ കത്താണ് തമിഴ്നാട് അവഗണിക്കുന്നത്. കത്തുകൾ അവഗണിക്കുന്നതിലൂടെ കേരളത്തിെൻറ ആവശ്യങ്ങൾ ചെവികൊടുക്കില്ലെന്നാണ് തമിഴ്നാട് പറയാതെ പറയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ അധികാരമേറ്റെടുത്ത ശേഷം തമിഴ്നാട് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് കരാർ പ്രകാരം കേരളത്തിന് അർഹമായ വെള്ളം വിട്ടുനൽകാമെന്നായിരുന്നു നിലപാട്. എന്നാൽ, ഇപ്പോൾ കേരളത്തിന് വെള്ളം വിട്ടുനൽകേണ്ടെന്നാണ് തീരുമാനം. കാവേരി വിധിയെ തുടർന്ന് 14.75 ടി.എം.സി വെള്ളമാണ് തമിഴ്നാടിന് നഷ്ടമാകുന്നത്. ആളിയാർ കരാർ പ്രകാരം കേരളത്തിന് അർഹതപ്പെട്ട അളവിൽ വെള്ളം നൽകിയാൽ തമിഴ്നാടിെൻറ നഷ്ടം ഇരട്ടിയാകും. കേരളത്തിെൻറ പ്രതിഷേധം വകവെക്കേണ്ടെന്നും തമിഴ്നാടിെൻറ ആവശ്യങ്ങൾക്ക് പരിഗണന നൽകിയാൽ മതിയെന്നുമാണ് തമിഴ്നാടിെൻറ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
