കോവിഡ്: എറണാകുളം മാർക്കറ്റ് അടച്ചു; മറൈൻ ഡ്രൈവിൽ സമാന്തര വിപണിയൊരുക്കി വ്യാപാരികൾ
text_fieldsകൊച്ചി: വ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എറണാകുളത്ത് മാർക്കറ്റ് അടച്ചുപൂട്ടിയ സാഹചര്യത്തിൽ മറൈൻ ഡ്രൈവിൽ വ്യാപാരികളുടെ സമാന്തര കച്ചവടം. വ്യാപാരികളും ഉപഭോക്താക്കളുമായി നൂറു കണക്കിന് ആളുകളാണ് മറൈൻ ഡ്രൈവിലെ സമാന്തര മാർക്കറ്റിലുള്ളത്. സാമൂഹ്യ അകലം പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്.
സെൻറ് ഫ്രാൻസിസ് കത്തീഡ്രൽ മുതൽ പ്രസ് ക്ലബ് റോഡ് വരെയുള്ള മാർക്കറ്റിെൻറ ഭാഗങ്ങളാണ് അടച്ചത്. മുമ്പ് രോഗം കണ്ടെത്തിയ ഇലക്ട്രിക്കൽ സ്ഥാപനത്തിലെ ജോലിക്കാരെൻറ സഹപ്രവർത്തകർക്ക് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു നടപടി.
മാർക്കറ്റിൽ കോവിഡ് ലക്ഷണങ്ങളുള്ള എല്ലാവരുടെയും സാമ്പിളുകൾ ശേഖരിക്കാനും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരിൽ റാൻഡം പരിശോധന നടത്താനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.