You are here

പാറക്കണ്ടി പവിത്രന്‍ വധക്കേസ്​: ഏഴ്​ ആർ.എസ്​.എസുകാർക്ക്​ ജീവപര്യന്തം

14:28 PM
15/05/2019
parakkandi-pavithran

ത​ല​ശ്ശേ​രി: സി.​പി.​എം പ്ര​വ​ര്‍ത്ത​ക​ന്‍ പൊ​ന്ന്യം നാ​മ​ത്തു​മു​ക്കി​ലെ പ​വി​ത്ര​ത്തി​ല്‍ പാ​റ​ക്ക​ണ്ടി പ​വി​ത്ര​നെ (45) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഏ​ഴു പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും ല​ക്ഷം രൂ​പ വീ​തം പി​ഴ​യും ശി​ക്ഷ. 
ആ​ർ.​എ​സ്.​എ​സ്-​ബി.​ജെ.​പി നേ​താ​ക്ക​ളും പ്ര​വ​ര്‍ത്ത​ക​രു​മാ​യ പൊ​ന്ന്യം വെ​സ്​​റ്റ്​ ചെ​ങ്ക​ള​ത്തി​ൽ വീ​ട്ടി​ല്‍ സി.​കെ. പ്ര​ശാ​ന്ത് (36), പൊ​ന്ന്യം നാ​മ​ത്തു​മു​ക്കി​ലെ നാ​മ​ത്ത് ഹൗ​സി​ൽ ലൈ​ജേ​ഷ് എ​ന്ന ലൈ​ജു (39), നാ​മ​ത്തു​മു​ക്കി​ലെ ചെ​ങ്ക​ള​ത്തി​ല്‍ ഹൗ​സി​ല്‍ പാ​റാ​യി​ക്ക​ണ്ടി വി​നീ​ഷ് (35), പൊ​ന്ന്യം കു​ണ്ടു​ചി​റ​യി​ലെ പ​ഞ്ചാ​ര ഹൗ​സി​ൽ പ​ഞ്ചാ​ര പ്ര​ശാ​ന്ത് എ​ന്ന മു​ത്തു (39), പൊ​ന്ന്യം മൂ​ന്നാം മൈ​ല്‍ ല​ക്ഷ്മി ഹൗ​സി​ല്‍ കെ.​സി. അ​നി​ല്‍കു​മാ​ര്‍ (51), എ​ര​ഞ്ഞോ​ളി മ​ലാ​ല്‍ ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ കി​ഴ​ക്ക​യി​ല്‍ വി​ജി​ലേ​ഷ് (35), എ​ര​ഞ്ഞോ​ളി പാ​ല​ത്തി​ന് സ​മീ​പം ത​ട്ടാ​ര​ത്തി​ൽ തെ​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ കെ. ​മ​ഹേ​ഷ് (38) എ​ന്നി​വ​രെ​യാ​ണ് ത​ല​ശ്ശേ​രി അ​ഡീ​ഷ​ന​ല്‍ ജി​ല്ല സെ​ഷ​ന്‍സ് കോ​ട​തി (ഒ​ന്ന്) ജ​ഡ്ജി പി.​എ​ന്‍. വി​നോ​ദ് ശി​ക്ഷി​ച്ച​ത്. എ​ട്ടു പ്ര​തി​ക​ളു​ള്ള കേ​സി​ൽ നാ​ലാം പ്ര​തി​യാ​യ വ​ലി​യ​പ​റ​മ്പ​ത്ത് ജ്യോ​തി​ഷ് മ​രി​ച്ചു. 

പ്ര​തി​ക​ൾ പി​ഴ​യ​ട​ച്ചാ​ല്‍ മൂ​ന്ന​ര ല​ക്ഷം രൂ​പ കൊ​ല്ല​പ്പെ​ട്ട പ​വി​ത്ര​​െൻറ കു​ടും​ബ​ത്തി​ന് ന​ൽ​ക​ണം. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​രു​വ​ര്‍ഷം​കൂ​ടി ത​ട​വ​നു​ഭ​വി​ക്ക​ണം.  ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് പു​റ​േ​മ അ​ന്യാ​യ​മാ​യി സം​ഘം ചേ​ര്‍ന്ന​തി​ന് ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മ​ത്തി​ലെ 143 വ​കു​പ്പ് പ്ര​കാ​രം നാ​ലു മാ​സ​വും ക​ലാ​പ​മു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ച്ച​തി​ന് 147ാം വ​കു​പ്പ് പ്ര​കാ​രം ര​ണ്ടു വ​ര്‍ഷ​വും ആ​യു​ധ​വു​മാ​യി ക​ലാ​പ​മു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ച്ച​തി​ന് 148 വ​കു​പ്പ് പ്ര​കാ​രം മൂ​ന്നു വ​ര്‍ഷ​വും ത​ട​ഞ്ഞു​വെ​ച്ച് ആ​ക്ര​മി​ച്ച​തി​ന് 341 വ​കു​പ്പ് പ്ര​കാ​രം ഒ​രു​മാ​സ​വും ക​ഠി​ന ത​ട​വും കോ​ട​തി വി​ധി​ച്ചി​ട്ടു​ണ്ട്. 

നേ​ര​ത്തെ ജ​യി​ലി​ല്‍ കി​ട​ന്ന കാ​ലം ശി​ക്ഷ​യി​ല്‍നി​ന്ന് ഇ​ള​വു​ചെ​യ്യും.   2007 ന​വം​ബ​ർ ആ​റി​നാ​ണ് േക​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. 
പാ​ല്‍ വാ​ങ്ങു​ന്ന​തി​ന് വീ​ട്ടി​ല്‍നി​ന്ന് പൊ​ന്ന്യം നാ​യ​നാ​ർ റോ​ഡി​ലേ​ക്ക് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന പ​വി​ത്ര​നെ പു​ല​ര്‍ച്ച അ​ഞ്ചേ​മു​ക്കാ​ലി​ന് നാ​മ​ത്തു​മു​ക്ക് അം​ഗ​ൻ​വാ​ടി​ക്ക് സ​മീ​പം പ്ര​തി​ക​ൾ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. 
ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​െ​ക്ക​യാ​ണ്​ മ​രി​ച്ച​ത്. കൊ​ല്ല​പ്പെ​ട്ട പ​വി​ത്ര​​െൻറ ഭാ​ര്യ ര​മ​ണി, മ​ക​ന്‍ വി​പി​ന്‍, ഏ​ഴാം പ്ര​തി വി​ജി​ലേ​ഷി​നെ തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡ് ന​ട​ത്തി​യ മ​ല​പ്പു​റം ജി​ല്ല സെ​ഷ​ന്‍സ് ജ​ഡ്ജി സു​രേ​ഷ്‌​കു​മാ​ര്‍ പോ​ള്‍ എ​ന്നി​വ​ര​ട​ക്കം 23 സാ​ക്ഷി​ക​ളെ കോ​ട​തി വി​സ്ത​രി​ച്ചു. 
48 രേ​ഖ​ക​ളും ആ​യു​ധ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ 21 തൊ​ണ്ടി​മു​ത​ലു​ക​ൾ അ​ന്യാ​യ​ക്കാ​രും 17 രേ​ഖ​ക​ള്‍ പ്ര​തി​ഭാ​ഗ​വും ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ വി​നോ​ദ്കു​മാ​ര്‍ ച​മ്പ​ളോ​ന്‍ ഹാ​ജ​രാ​യി. 

Loading...
COMMENTS