Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ സഹോദരൻ നിര്യാതനായി

text_fields
bookmark_border
പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ സഹോദരൻ നിര്യാതനായി
cancel

വടകര: കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുല്ലയുടെ സഹോദരനും സാമൂഹിക സന്നദ്ധ പ്രവർത്തകനുമായ പാറക്കൽ ഹാരിസ് (49) നിര്യാതനായി. അർബുദബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ ഹൃദയഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

ഖത്തറിലും ഒമാനിലുമായി ബിസിനസ് സംരംഭങ്ങൾക്ക്​ നേതൃത്വം നൽകിയിരുന്ന ഹാരിസ് പ്രവാസികൾക്കിടയിൽ സന്നദ്ധ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു.

വടകര ഏറാമല തച്ചർകണ്ടി പരേതനായ മൊയ്തുഹാജി -വീരോളി കുഞ്ഞാമി എന്നിവരുടെ മകനാണ്. ഭാര്യ: വി.വി. ആയിഷ തൂണേരി.

മക്കൾ: അബ്ദുൽ മാജിദ്, ഷാന നസ്രിൻ, ദിൽന ഫാമിയ. സഹോദരങ്ങൾ: കോൺഗ്രസ് നേതാവ് പാറക്കൽ ‌മുഹമ്മദ്, സമീർ പാറക്കൽ, കുഞ്ഞിപാത്തു, സഫിയ, ശരീഫ, നസീമ.

ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ഏറാമല ജുമാ മസ്ജിദിൽ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Parakkal Abdulla MLA's brother passes away
Next Story