മൂല്യ നിർണയ ക്യാമ്പിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നില്ലെന്ന് പരാതി
text_fieldsകോഴിക്കോട്: നഗരത്തിലെ ഹയർസെക്കൻഡറി മൂല്യനിർണയ ക്യാമ്പിൽ കോവിഡ് മുൻകരുതലുകൾ പാലിക്കാനുള്ള സൗകര്യമില്ലെന്ന് അധ്യാപകരുടെ പരാതി. ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ ഒരുക്കിയ ക്യാമ്പിലാണ് കോവിഡ് പ്രോേട്ടാക്കോൾ പാലിക്കാൻ സാധിക്കുന്നില്ലെന്ന് ചില അധ്യാപകർ പരാതിപ്പെട്ടത്.
300 ഒാളം അധ്യാപകരാണ് ഉത്തരക്കടലാസ് മൂല്യനിർണയത്തിനായി ക്യാമ്പിലുള്ളത്. രസതന്ത്രം, ഗണിത ശാസ്ത്രം, ഭൗതിക ശാസ്ത്രം എന്നീ വിഷയങ്ങളുടെ ഉത്തരക്കടലാസുകളാണ് പരിശോധിക്കുന്നത്. ക്യാമ്പ് തുടങ്ങിയിട്ട് അഞ്ചു ദിവസമായി. സാനിറ്റൈസറോ തെർമൽ സ്കാനിങ്ങോ ക്യാമ്പിലില്ല.
വൃത്തിയുള്ള ശുചിമുറികളില്ല. കുട്ടികൾ ഉപയോഗിച്ച് വൃത്തിഹീനമാക്കിയ, പൈപ്പുകൾ പൊട്ടിയ ബാത്റൂമുകളാണുള്ളത്. അവ ദിവസവും വൃത്തിയാക്കുന്നില്ല. ഭക്ഷണാവശിഷ്ടങ്ങളും ദിവസവും വൃത്തിയാക്കുന്നില്ലെന്നും അധ്യാപകർ പരാതിപ്പെട്ടു.
ആദ്യദിവസം എല്ലാ കാര്യങ്ങളും കൃത്യമായി നടന്നിരുന്നു. എന്നാൽ, പിന്നീട് തുടർച്ചയുണ്ടായില്ല. രണ്ടാഴ്ച കൂടി ക്യാമ്പ് ഉണ്ടാകും. അതിനാൽ, എത്രയും പെെട്ടന്ന് സൗകര്യങ്ങൾ ഒരുക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
