Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ന്​ പേപ്പർ ബാഗ്​...

ഇന്ന്​ പേപ്പർ ബാഗ്​ ദിനം; കോവിഡിലും ‘പാപ്പിറസ്’​ ലോക്കായില്ല

text_fields
bookmark_border
paper-bag-day
cancel

തൃ​ശൂ​ർ: വീ​ട്ടി​ലി​രി​പ്പി​​െൻറ വി​ര​സ​ത മാ​റ്റാ​ൻ ര​ണ്ട്​ വീ​ട്ട​മ്മ​മാ​ർ ന​ട​ത്തി​യ പ്ര​യ​ത്​​ന​മാ​ണ്​ ‘പാ​പ്പി​റ​സ്​’ എ​ന്ന പേ​പ്പ​ർ ബാ​ഗ്​ നി​ർ​മാ​ണ യൂ​നി​റ്റി​ലെ​ത്തി​യ​ത്. കോ​വി​ഡി​​െൻറ കാ​റ്റു​വീ​ഴ്​​ച​ക്കി​ട​യി​ലും ത​ള​ർ​ന്നു​വീ​ണി​​ട്ടി​ല്ല, പാ​പ്പി​റ​സും അ​തി​​െൻറ ഊ​ർ​ജ​ദാ​താ​ക്ക​ളാ​യ തൃ​ശൂ​ർ അ​യ്യ​ന്തോ​ൾ ന്യൂ ​ഗാ​ർ​ഡ​ൻ​സി​ലെ ബീ​ന ശി​വ​ദാ​സും കു​മു​ദ നി​ർ​മ​ലും. തി​ര​ക്ക്​ കു​റ​ഞ്ഞെ​ങ്കി​ലും പാ​പ്പി​റ​സി​ൽ മു​ട​ങ്ങാ​തെ പേ​പ്പ​ർ ബാ​ഗ്​ ഓ​ർ​ഡ​റു​ക​ളെ​ത്തു​ന്നു​ണ്ട്.
 

2019 ഡി​സം​ബ​റി​ലാ​യി​രു​ന്നു സം​രം​ഭ​ത്തി​​െൻറ തു​ട​ക്കം. പ​ല വീ​ട്ട​മ്മ​മാ​രും ച​പ്പാ​ത്തി നി​ർ​മാ​ണം പോ​ലു​ള്ള ബി​സി​ന​സു​ക​ൾ ന​ട​ത്തു​ന്ന​ത്​ ക​ണ്ടാ​ണ്​ ഇ​രു​വ​രും വെ​റു​തെ​യി​രു​ന്നാ​ൽ ശ​രി​യാ​വി​ല്ല എ​ന്ന്​ തീ​രു​മാ​നി​ച്ച​ത്. തു​ട​ർ​ന്ന്​​ ആ​ല​ത്തൂ​രി​ൽ പേ​പ്പ​ർ ബാ​ഗ് നി​ർ​മാ​ണ​ പ​രി​ശീ​ല​ന​ത്തി​ന്​​ പോ​യി. ഇ​വി​ട​ത്തെ അ​ബൂ​സാ​ഹി​ർ എ​ന്ന പ​രി​ശീ​ല​ക​​െൻറ പ്ര​ചോ​ദ​ന​മാ​ണ്​ ഉ​ട​ൻ യൂ​നി​റ്റ്​ തു​ട​ങ്ങാ​നി​ട​യാ​ക്കി​യ​ത്. പ​ഠി​ച്ചി​റ​ങ്ങി​യ ഉ​ട​നെ​യാ​ണ്​ പ്ലാ​സ്​​റ്റി​ക്​ ബാ​ഗു​ക​ൾ​ക്ക്​ നി​രോ​ധ​നം വ​ന്ന​ത്. ഒ​രു ല​ക്ഷ​​ത്തോ​ളം രൂ​പ മു​ട​ക്കി പേ​പ്പ​ർ ബാ​ഗ്​ നി​ർ​മാ​ണ​ത്തി​നു​ള്ള യ​ന്ത്രം വാ​ങ്ങി. അ​തി​ൽ ക്രാ​ഫ്​​റ്റ്​ പേ​പ്പ​ർ ഉ​പ​യോ​ഗി​ച്ചാ​ണ്​ നി​ർ​മാ​ണം. 
കു​മു​ദ​ത്തി​​െൻറ വീ​ട്ട​കം ത​ന്നെ​യാ​ണ്​ പ​ണി​ശാ​ല. വീ​ട്ടി​ലെ തി​ര​ക്കൊ​ഴി​ഞ്ഞ്​ മൂ​ന്നു സ​ഹാ​യി​ക​ളും അ​വി​ടെ​യെ​ത്തും. ഓ​ർ​ഡ​ർ അ​നു​സ​രി​ച്ച്​ സ​മ​യം നോ​ക്കാ​തെ ജോ​ലി പൂ​ർ​ത്തി​യാ​ക്കും. അ​ഞ്ച്​ രൂ​പ മു​ത​ൽ 12 രൂ​പ വ​രെ​യാ​ണ്​ പേ​പ്പ​ർ ബാ​ഗു​ക​ളു​ടെ വി​ല.  

‘‘പ്ലാ​സ്​​റ്റി​ക്കി​നെ​തി​രാ​യ യു​ദ്ധം കൂ​ടി​യാ​ണി​ത്​ എ​ന്ന​തി​ൽ സ​ന്തോ​ഷ​മാ​ണ്. പ​രി​സ്​​ഥി​തി സൗ​ഹൃ​ദ​മാ​ണ്​ ഈ ​പ്ര​വൃ​ത്തി​യു​ടെ കാ​ത​ൽ. മ​ലി​നീ​ക​ര​ണ​മി​ല്ല. അ​ധി​കം മു​ത​ൽ​മു​ട​ക്കി​ല്ലാ​തെ ചെ​യ്യാ​വു​ന്ന​തി​നാ​ൽ വീ​ട്ട​മ്മ​മാ​ർ​ക്ക്​ ഏ​റെ അ​നു​യോ​ജ്യ​മാ​ണ്​ ഈ ​ബി​സി​ന​സ്​’’ -ഇ​രു​വ​രും പ​റ​യു​ന്നു. ച​ന്ദ്ര​മ​തി ഹോ​സ്​​പി​റ്റ​ൽ എം.​ഡി. ശി​വ​ദാ​സാ​ണ്​ ബീ​ന​യു​ടെ ഭ​ർ​ത്താ​വ്. ആ​ര​തി, പാ​ർ​വ​തി എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. ബി​സി​ന​സു​കാ​ര​നാ​യ നി​ർ​മ​ൽ ഭാ​സ്​​ക​ർ ആ​ണ്​ കു​മു​ദ​യു​ടെ ഭ​ർ​ത്താ​വ്. ലാ​ൽ കൃ​ഷ്​​ണ, ധ്യാ​ൻ കൃ​ഷ്​​ണ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newspaper bag
News Summary - Paper bag day-Kerala news
Next Story