Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

text_fields
bookmark_border
Vishnupriya murder case
cancel

കണ്ണൂർ: പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. വിഷ്ണപ്രിയയെ വീട്ടിനകത്ത് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്യാംജിത്തിന്റെ ജാമ്യാപേക്ഷയാണ് തലശ്ശേരി ജില്ലാ സെഷൻസ് കോടതി തള്ളിയത്.

ഒക്ടോബർ 22 ന് ഉച്ചക്ക് 12നാണ് പ്രതി കൊല നടത്തിയത്. പാനൂർ വള്ള്യായിലെ വീട്ടിൽ യുവതിയുടെ കിടപ്പുമുറിയിൽ അതിക്രമിച്ചു കയറിയാണ് പ്രതി കൊലപാതകം നടത്തിയത്. സുഹൃത്തുമായി ഫോണിൽ വിഡ​ിയോ കോൾ വഴിപ സംസാരിക്കുന്നതിനിടെയായിരുന്നു പ്രതിയുടെ ആക്രമണം.

ശ്യാംജിത്തുമായി നേരത്തെ പ്രണയത്തിലായിരുന്ന യുവതി പിന്നീട് ബന്ധത്തിൽ നിന്ന് പിൻമാറിയിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിഡിയോ ​കോളിലുണ്ടായിരുന്ന യുവതിയുടെ സുഹൃത്ത് ഉടൻ പൊലീസിനെ വിവരമറിയിച്ചതിനാൽ രക്ഷപ്പെടും മുമ്പ് പ്രതിയെ പിടികൂടാനായി. പാനൂർ പൊലീസാണ് കേസന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Panur Vishnupriya murder case: Accused's bail plea rejected
Next Story