പന്തീരാങ്കാവ് കേസ്; കൊച്ചിയിൽ ഹാജരാകാൻ യുവാക്കൾക്ക് നിർദേശം
text_fieldsകോഴിക്കോട്: പന്തീരാങ്കാവ് മാവോവാദി കേസിൽ കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത യുവാക്കൾ തിങ്കളാഴ്ച കൊച്ചിയിൽ എത്തണമെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) നിർദേശം. വയനാട് സ്വദേശികളായ വിജിത്ത് വിജയൻ, എൽദോ പൗലോസ്, ഓൺലൈൻ മാധ്യമപ്രവർത്തകൻ കണ്ണൂർ സ്വദേശി അഭിലാഷ് പടച്ചേരി എന്നിവർ കൊച്ചി എൻ.ഐ.എ ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിയ എൻ.ഐ.എ സംഘം ഇവരെ കസ്റ്റഡിയിലെടുത്ത് പലതവണ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
ലോക്ഡൗൺ കാരണം കൊച്ചിയിൽ എത്താനാവില്ലെങ്കിൽ വാഹനം എത്തിക്കാമെന്നും സംഘം അറിയിച്ചു. കൂടുതൽ ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് ഉൾപ്പെടെ നടപടികളെക്കുറിച്ച് തീരുമാനിക്കുമെന്നാണ് എൻ.െഎ.എ നിലപാട്.
പന്തീരാങ്കാവിൽ അറസ്റ്റിലായ അലൻ ഷുഹൈബ്, ത്വാഹ ഫൈസൽ എന്നിവരുമായി മൂന്നുപേർക്കും ബന്ധമുണ്ടെന്നാണ് എൻ.ഐ.എ നിഗമനം. യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത് ഇവരിലൊരാളാണെന്ന് കുറ്റപ്പെടുത്തി കഴിഞ്ഞ ദിവസം എൻ.ഐ.എ പത്രക്കുറിപ്പിറക്കിയിരുന്നു.
വിജിത്തിനും എൽദോക്കുമൊപ്പം വാടക വീട്ടിലുണ്ടായിരുന്ന നരിക്കുനി സ്വദേശി ശ്രീനാഥിനെയും സംഘം ചോദ്യം ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.