Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമ​ക​ന്റെ വി​വാ​ഹം...

മ​ക​ന്റെ വി​വാ​ഹം ക്ഷ​ണി​ക്കാ​ൻ​ പേകവേ അ​പ​ക​ട​ം; വീ​ട്ട​മ്മ മ​രി​ച്ചു

text_fields
bookmark_border
മ​ക​ന്റെ വി​വാ​ഹം ക്ഷ​ണി​ക്കാ​ൻ​ പേകവേ അ​പ​ക​ട​ം; വീ​ട്ട​മ്മ മ​രി​ച്ചു
cancel

പ​ന്തീ​രാ​ങ്കാ​വ്: മ​ക​ന്റെ വി​വാ​ഹ​ക്ഷ​ണ​ത്തി​ന് ബ​ന്ധു​വീ​ട്ടി​ലേ​ക്ക് പോ​ക​വെ ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച ദ​മ്പ​തി​ക​ൾ അ​പ​ക​ട​ത്തി​ൽ​പെ​ട്ട് വീ​ട്ട​മ്മ മ​രി​ച്ചു. എ​ര​ഞ്ഞി​ക്ക​ൽ പു​ത്തൂ​ര് ക​ള​ത്തി​ൽ ബീ​ന​യാ​ണ് (56) മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് ജ​യ​പ്ര​കാ​ശ​ൻ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

പ​ന്തീ​രാ​ങ്കാ​വ് ബൈ​പാ​സി​ൽ അ​റ​പ്പു​ഴ പാ​ല​ത്തി​നു സ​മീ​പം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.30ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​രാ​ട് ഭാ​ഗ​ത്തു​ള്ള ബ​ന്ധു​വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ൾ അ​തേ​ദി​ശ​യി​ൽ സ​ഞ്ച​രി​ച്ച ലോ​റി​ക്ക​ടി​യി​ൽ​പെ​ട്ടാ​ണ് അ​പ​ക​ടം. ബീ​ന ത​ൽ​ക്ഷ​ണം മ​രി​ച്ചു. ഈ​മാ​സം 24ന് ​ഗൃ​ഹ​പ്ര​വേ​ശ​ന​വും ജ​നു​വ​രി 21ന് ​മ​ക​ന്റെ വി​വാ​ഹ​വും നി​ശ്ച​യി​ച്ചി​രു​ന്ന​താ​ണ്.

ബീ​ന പോ​സ്റ്റ് ഓ​ഫി​സ് ആ​ർ.​ഡി ഏ​ജ​ൻ​റാ​ണ്. പ​രേ​ത​രാ​യ മ​ന്ന​ത്താം​പ​റ​മ്പ​ത്ത് ഭാ​സ്ക​ര​ൻ- ക​മ​ലാ​ക്ഷി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.മ​ക്ക​ൾ: പ്ര​ബി​ൻ (യു.​എ​സ്), ജി​ബി​ൻ (ഐ.​ടി ക​മ്പ​നി ബം​ഗ​ളൂ​രു).സ​ഹോ​ദ​ര​ങ്ങ​ൾ: മ​ണി, ഷാ​ജു. സം​സ്കാ​രം ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​രു മ​ണി​ക്ക് വെ​സ്റ്റ്ഹി​ൽ ശ്മ​ശാ​ന​ത്തി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obit newspantheerankavu
News Summary - pantheerankavu road accident death
Next Story