നഗുലിെൻറ ജീവൻ രക്ഷിച്ചത് ആ ഫോൺ കോളാണ്
text_fieldsപന്തീരാങ്കാവ്: സാധാരണ രാത്രി 11ഓടെ ഉറങ്ങാറുള്ളതാണ് നഗുൽ. പക്ഷേ, തിങ്കളാഴ്ച രാത്രി ഒരു ഫോൺ വന്നപ്പോൾ വീടിെൻറ താഴത്തെ നിലയിലേക്ക് ഇറങ്ങി. ഇതോടെ തിരിച്ചുകിട്ടിയതാവട്ടെ സ്വന്തം ജീവനും. ഒളവണ്ണ മാമിയിൽ രത്നാകരെൻറ സഹോദരപുത്രൻ നഗുൽ (26) ആ ഫോൺകോളിന് നന്ദി പറയുകയാണ്.
തിങ്കളാഴ്ച രാത്രി 11ഓടെയാണ് മാമിയിൽ രത്നാകരെൻറ വീടിന് മേൽഭാഗത്തേക്ക് സമീപത്തെ മാവ് വീണത്.
രത്നാകരനും കുടുംബവും താഴെയും സഹോദരപുത്രൻ മുകൾ നിലയിലുമാണ് ഉറങ്ങാറ്. നകുൽ ഫോണെടുത്ത് താഴെക്ക് ഇറങ്ങിയ ഉടൻതന്നെയാണ് അപകടം. നകുൽ കിടക്കുന്ന കട്ടിൽ, സമീപത്തെ പത്തായം, പാത്രങ്ങൾ, വീടിെൻറ മേൽക്കൂര, ജനൽ തുടങ്ങിയവയെല്ലാം പൂർണമായും തകർന്നു. വീടിെൻറ താഴെനിലയും അപകടനിലയിലായതിനാൽ വീട് പൂർണമായും പൊളിച്ചുമാറ്റേണ്ട അവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.