Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപന്തീരാങ്കാവ് പൊലീസ്...

പന്തീരാങ്കാവ് പൊലീസ് പിന്നാലെയുണ്ട്; ആദിലി​‍െൻറ ജീവൻ കവർന്ന കാറിനുവേണ്ടി

text_fields
bookmark_border
car parts
cancel
camera_alt

അപകട സ്ഥലത്ത്നിന്ന് ലഭിച്ച കാറി​ന്‍റെ മുൻവശത്തെ പൊട്ടിയ കഷ്ണങ്ങൾ

പ​ന്തീ​രാ​ങ്കാ​വ്: ബൈ​ക്ക് യാ​ത്രി​ക​നാ​യ 19 വ​യ​സ്സു​കാ​ര​നെ മ​ര​ണ​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​തെ​റു​പ്പി​ച്ച് നി​ർ​ത്താ​തെ​പോ​യ ആ ​വെ​ള്ള​ക്കാ​റി​ന് പി​ന്നാ​ലെ​യാ​ണ് പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സ്. ഫെ​ബ്രു​വ​രി 24ന് ​കൊ​ട​ൽ ന​ട​ക്കാ​വി​ന​ടു​ത്ത് വെ​ച്ചാ​ണ് കു​റ്റി​ക്കാ​ട്ടൂ​ർ പേ​ര്യ പൊ​ക്കാ​ര​ത്ത് ആ​ദി​ലി​നെ അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് തെ​റു​പ്പി​ച്ച​ത്. അ​ഴി​ഞ്ഞി​ല​ത്ത് ക​ട​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യ ആ​ദി​ൽ വൈ​കീ​ട്ട് 7.30ഓ​ടെ വീ​ട്ടി​ലേ​ക്ക് വ​രു​മ്പോ​ഴാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ദി​ലി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​മ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

അ​പ​ക​ടം വ​രു​ത്തി​യ​വ​ർ ഇ​തു​വ​രെ പൊ​ലീ​സി​ൽ ഹാ​ജ​രാ​യി​ട്ടി​ല്ല. സം​ഭ​വ​സ്ഥ​ല​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ടി​ച്ച കാ​റി​‍െൻറ പൊ​ട്ടി​യ ക​ഷ​ണ​ങ്ങ​ൾ പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. വാ​ഹ​ന​ത്തി​‍െൻറ മു​ൻ​ഭാ​ഗ​ത്ത് ഡ്രൈ​വ​റു​ടെ വ​ശ​ത്ത് കാ​ര്യ​മാ​യ പ​രി​ക്കു​പ​റ്റി​യി​ട്ടു​ണ്ട്. മാ​രു​തി​യു​ടെ എ​ർ​ട്ടി​ക മോ​ഡ​ൽ വെ​ള്ള​ക്കാ​റാ​ണ് അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ​തെ​ന്നാ​ണ് വ്യ​ക്ത​മാ​യ​ത്. വാ​ഹ​നം ക​ണ്ടെ​ത്താ​നു​ള്ള ഊ​ർ​ജി​ത​ശ്ര​മ​ത്തി​ലാ​ണ് പൊ​ലീ​സ്. പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സി​‍െൻറ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലെ അ​റി​യി​പ്പി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തും​നി​ന്നാ​യി നി​ര​വ​ധി​പേ​ർ ഇ​ത്ത​രം കാ​റു​ക​ളെ കു​റി​ച്ചു​ള്ള വി​വ​രം പൊ​ലീ​സി​ന് പ​ങ്കു​വെ​ക്കു​ന്നു​ണ്ട്.

അ​പ​ക​ടം വ​രു​ത്തി​യ വാ​ഹ​ന​ത്തെ കു​റി​ച്ച് സൂ​ച​ന ന​ൽ​കു​ന്ന​വ​രെ കു​റി​ച്ചു​ള്ള വി​വ​രം പൊ​ലീ​സ് ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​മെ​ന്ന് പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ ബൈ​ജു കെ. ​ജോ​സ് അ​റി​യി​ച്ചു. വാ​ഹ​നം ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന വി​വ​രം ല​ഭി​ക്കു​ക​യോ സം​ശ​യം തോ​ന്നു​ന്ന​ത​ര​ത്തി​ലു​ള്ള ഏ​തെ​ങ്കി​ലും വാ​ഹ​നം റി​പ്പ​യ​ർ ചെ​യ്യു​ന്ന​താ​യി വി​വ​രം ല​ഭി​ക്കു​ക​യോ ചെ​യ്താ​ൽ 0495 2437300, 9947711502, 8281773412, 9495083960 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathPanteerankavu police
News Summary - Panteerankavu police are following; For the car that stole Adili's life
Next Story