കൊച്ചി: കോഴിക്കോട് പന്തീരാങ്കാവ് മാവോവാദി കേസിലെ രണ്ട് പ്രതികൾ ജാമ്യാപേക്ഷ നൽകി. വിജിത്ത് വിജയൻ, ഉസ്മാൻ എന്നിവരാണ് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. മറ്റ് പ്രതികളായ അലൻ ഷുഹൈബിനും ത്വാഹാ ഫസലിനും ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് ഇരുവരും കോടതിയെ സമീപിച്ചത്.
2019 കേരളപ്പിറവി ദിനത്തിൽ അലൻ ഷുഹൈബ്, താഹാ ഫസൽ എന്നിവരെ സംശയകരമായ സാഹചര്യത്തിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മാവോവാദി ബന്ധമാരോപിച്ച് കേസ് രജിസ്റ്റർ ചെയ്തത്.
കൂലിത്തൊഴിലാളിയായ തനിക്കെതിരെ അന്വേഷണ സംഘത്തിെൻറ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് ഉസ്മാൻ കോടതിയിൽ ബോധിപ്പിച്ചു. എൻജിനീയറിങ് ബിരുദധാരിയായ വിജിത്തും ആരോപണങ്ങൾ കളവാണെന്ന വാദമാണ് ഉന്നയിച്ചത്.