Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
pannyan
cancel
Homechevron_rightNewschevron_rightKeralachevron_rightവാരിയൻകുന്നത്ത് ധീര...

വാരിയൻകുന്നത്ത് ധീര പോരാട്ടങ്ങളുടെ ഇതിഹാസ നായകൻ –പന്ന്യൻ രവീന്ദ്രൻ

text_fields
bookmark_border

കോട്ടയം: ഹിന്ദുരാഷ്​ട്ര വാദത്തിലേക്ക് നടന്നടുക്കാൻ പതിറ്റാണ്ടുകളായി ചരിത്രങ്ങളെയും വസ്തുതകളെയും വളച്ചൊടിക്കുകയും തമസ്കരിക്കുകയും ചെയ്യുന്നതി​െൻറ ഭാഗമായാണ് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെപ്പോലുള്ള സാമ്രാജ്യത്വവിരുദ്ധ സമരനായകരെ മതത്തി​െൻറ പേരിൽ ചരിത്രത്തിൽനിന്ന്​ ഒഴിവാക്കുന്നതെന്ന് സി.പി.ഐ കേന്ദ്ര കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. 'മലബാർ സമരം ഒരു ഓർമ' വിഷയത്തിൽ കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ കോട്ടയം ജില്ല കമ്മിറ്റി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാരിയൻകുന്നത്ത് ധീര പോരാട്ടങ്ങളുടെ ഇതിഹാസ നായകനായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

വാരിയൻകുന്നത്ത് കൂടാതെ പുന്നപ്ര വയലാർ സമര നായകർ, ആലി മുസ്​ലിയാർ തുടങ്ങിയ നിരവധി സ്വാതന്ത്ര്യസമര നായകരെ രക്തസാക്ഷി പട്ടികയിൽനിന്ന്​ ഒഴിവാക്കുന്ന ഫാഷിസ്​റ്റ്​ നടപടി മതേതര സമൂഹം തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്ത് കമ്മിറ്റി ദേശീയ സമിതി അംഗം ബഷീർ തേനംമാക്കൽ അധ്യക്ഷതവഹിച്ചു.

കെ.പി.സി.സി മുൻ പ്രസിഡൻറ്​ എം.എം. ഹസൻ, ലോക് താന്ത്രിക് ജനതാദൾ ജനറൽ സെക്രട്ടറി ഷേക്ക്‌ പി.ഹാരിസ്, കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡൻറ്​ കരമന ബയാർ, മുസ്​ലിംലീഗ് ദേശീയ സമിതി അംഗം കെ.എച്ച്.എം. അഷ്റഫ് എന്നിവർ സംസാരിച്ചു. പ്രസിഡൻറ്​ സലീം പൊൻകുന്നം സ്വാഗതവും സെക്രട്ടറി ഈരാറ്റുപേട്ട നൗഷാദ് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pannyan Raveendranvariyamkunnan
News Summary - Pannyan Raveendran says that variyamkunnan is legendary hero
Next Story