Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരളത്തെ വർഗീയവാദികളുടെ താവളമാക്കാൻ അനുവദിക്കില്ല -പന്ന്യൻ രവീന്ദ്രൻ
text_fieldsbookmark_border
കാട്ടാക്കട: കേരളത്തിനെ വർഗീയവാദികളുടെ താവളമാക്കാൻ അനുവദിക്കില്ലെന്ന് സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. ഇടതു മുന്നണിയുടെ നേതൃത്വത്തിൽ നടന്ന വർഗീയ വിരുദ്ധ കൂട്ടായ്മ പേയാട് ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ പൈതൃകമായിരുന്ന ബാബരി മസ്ജിദ് പൊളിച്ചുനീക്കാൻ അന്നത്തെ കോൺഗ്രസ് ഭരണകൂടത്തിെൻറ മൗനാനുവാദമുണ്ടായിരുന്നു. അതേ മാതൃകകയിലാണ് ശബരിമല താവളമാക്കാനുള്ള സംഘ്പരിവാർ അജണ്ടക്ക് കേരളത്തിലെ കോൺഗ്രസ് ഒത്താശ ചെയ്യുന്നതെന്നും പന്ന്യൻ ആരോപിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
