പണിക്കൻകുടി കൊലപാതകം: പ്രതി ബിനോയ് പിടിയിൽ
text_fieldsഇടുക്കി: പണിക്കൻകുടിയിൽ യുവതിയെ കൊന്ന് അടുപ്പിൽ കുഴിച്ചിട്ട പ്രതി ബിനോയിയെ പൊലീസ് പിടികൂടി. ദിവസങ്ങളായി ഒളിവിലായിരുന്ന ഇയാളെ പെരിഞ്ചാംകുട്ടിയിൽ നിന്നാണ് പിടികൂടിയത്. വെള്ളത്തൂവൽ പൊലീസാണ് പ്രതിയെ പിടികൂടിയത്.
20 ദിവസങ്ങളായി ഇയാൾ ഒളിവിലാണ്. രണ്ടു സുഹൃത്തുക്കളുമായും ഒരു പൊലീസുദ്യോഗസ്ഥനുമായും ടെലിഫോണിൽ ഇയാൾ സംസാരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിനോയി ഉള്ള സ്ഥലത്തെക്കുറിച്ച് സൂചന ലഭിച്ചത്.
ദിവസങ്ങളായി പൊലീസിനെ സമർഥമായി കബളിക്കുകയായിരുന്നു ഇയാൾ. ബിനോയിയുടെ മൊബൈൽ ടവർ ലൊക്കേഷൻ അനുസരിച്ച് പാലക്കാട്, പൊള്ളാച്ചി എന്നിവിടങ്ങളിലും പൊലീസ് തെരച്ചിൽ നടത്തിയിരുന്നു.
ബിനോയയിയുടെ വീടിന്റെ അടുക്കളയിലാണ് സിന്ധുവിന്റെ മൃതദേഹം കുഴിച്ചിട്ടിരുന്നത്. കൊലനടന്ന ഓഗസ്റ്റ് 12ന് മുൻപ് സിന്ധുവും ബിനോയും തമ്മിൽ വാക്ക്തര്ക്കമുണ്ടായതായി ഇളയമകനും വെളിപ്പെടുത്തിയിരുന്നു. ഇടുക്കി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള മൂന്ന് സംഘങ്ങളാണ് ഇയാളെ അന്വേഷിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

