അഞ്ചുവയസ്സുകാരിയെ ചാക്കിൽ കെട്ടി തട്ടിക്കൊണ്ടു പോയെന്ന്; പന്തളത്ത് പരിഭ്രാന്തി
text_fieldsപന്തളം: അഞ്ചുവയസ്സുകാരിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയെന്ന സന്ദേശം പരന്നതോടെ പന്തളം, പൂഴിക്കാട് പ്രദേശത്ത് ആശങ്ക. പുഴിക്കാട് തവളംകുളം പ്രദേശത്തുള്ള അഞ്ചുവയസ്സുകാരിയെ കരാട്ടെ പഠിപ്പിക്കാം എന്ന് പറഞ്ഞ് ബൈക്കിൽ എത്തിയ ഒരാൾ ചാക്കിൽ കെട്ടി അജ്ഞാത സ്ഥലത്ത് കൊണ്ടുപോയി എന്നായിരുന്നു വാർത്ത പരുന്നത്.
കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്ന് കാണിച്ച് കുട്ടിയുടെ ബന്ധുക്കൾ പന്തളം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച് പരിസരവാസിയായ ഒരു സ്ത്രീയുടെ ശബ്ദ സന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചതോടെയാണ് നാട്ടിൽ പരിഭ്രാന്തി പരന്നത്. കുഞ്ഞിനെ പിടിച്ചുകൊണ്ടുപോയി രണ്ടുദിവസം കഴിഞ്ഞ് കൊണ്ടുവിട്ടതായി കുഞ്ഞിന്റെ അമ്മയടക്കമുള്ളവർ പറഞ്ഞു എന്നാണ് ഇവർ പറയുന്നത്. പൊലീസ് സ്റ്റേഷനിലേക്കുള്ള യാത്രമധ്യേയാണ് ഇവരെ കണ്ടതത്രെ.
അതേസമയം, പൊലീസ് അന്വേഷണത്തിൽ തട്ടിക്കൊണ്ടുപോകൽ സംഭവം വ്യാജമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

