Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പന്തളം കൊട്ടാരത്തിലെ കാണിപ്പൊന്ന് കാണാതായി മണിക്കൂറുകൾക്കം കണ്ടെത്തി

text_fields
bookmark_border
investigation
cancel

പന്തളം: പന്തളം കൊട്ടാരത്തിലെ കാണിപ്പൊന്ന് കാണാതായി മണിക്കൂറുകൾക്കകം കണ്ടെത്തി. വിഷുദിനത്തിൽ പന്തളം വലിയ കോയിക്കൽ ധർമ്മശാസ്ത്രാ ക്ഷേത്രത്തിൽ തിരുവാഭരണങ്ങൾ ചാർത്തി ദർശനം നടത്തുന്നതിനിടെ കണികാണാൻ നൽകിയ കാണിപ്പൊന്നാണ് ദർശന​ത്തിനെത്തിയ ആൾ അബദ്ധത്തിൽ കൊണ്ടുപോയത്. ബുധനാഴ്ച രാവിലെയാണ് സംഭവം.

പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങൾ വലിയകോയിക്കൽ ധർമ്മശാസ്ത്രാക്ഷേത്ര വിഗ്രഹത്തിൽ ചർത്തി വിഷുക്കണി ദർശനം ഒരുക്കിയിരുന്നത്. പുലർച്ചെ നാലര മുതൽ ദർശനസൗകര്യം ഉണ്ടായിരുന്നു. ആറുമണിയോടെ ദർശനത്തിനെത്തിയ ഭക്തരിൽ ഒരാളാണ് കാണിപ്പൊന്ന് കൊണ്ടുപോയത്. ദർശനത്തിനെത്തുന്ന പന്തളം കൊട്ടാരം കുടുംബാംഗങ്ങൾക്ക് കണ്ണിൽ വെച്ച് തൊഴാനായിട്ടാണ് കാണിപ്പൊന്ന് നൽകാറുള്ളത്. ​പൂജാരിയാണ് കണ്ണിൽ വെച്ച് തൊഴുവാനായി കുടുംബാംഗങ്ങൾക്ക് നൽകുന്നത്.

മുളക്കുഴ സ്വദേശി അബന്ധത്തിൽ കൊണ്ടുപോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒരു നാണയത്തിന്റെ വലിപ്പം മാത്രമാണ് കാണിപ്പൊന്നിനുള്ളത്. ഇത്, വിഷു കൈനീട്ടമാണെന്ന് കരുതി കൊണ്ടുപോയതാണെന്ന് ഇയാൾ പൊലീസ് . ഉടൻ തന്നെ സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അ​ന്വേഷണത്തിൽ ആളെ കണ്ടത്തിയപ്പോൾ കൈനീട്ടമാണെന്ന് കരുതിയെന്ന മറുപടിയാണ് ലഭിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pandalam Palace kanipponnu
Next Story