പൊങ്ങലടി ഇരട്ടക്കൊലപാതകം: ശാസ്ത്രീയ പരിശോധനയുമായി പൊലീസ്
text_fields
പന്തളം: പൊങ്ങലടിയിൽ യുവാവ് മാതാപിതാക്കളെ കൊന്നു പൊട്ടക്കിണറ്റിലിട്ട് മൂടിയ സംഭവത്തിൽ പൊലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നു. ഇതിെൻറ ഭാഗമായി മൃതദേഹങ്ങൾ കിണറ്റിലിടാൻ മാത്യൂസ് ഉപയോഗിച്ച കാർ ഫോറൻസിക് സംഘം പരിശോധിച്ചു. ജൂൺ 25നാണ് കാഞ്ഞിരവിളയിൽ ജോണി എന്ന കെ.എം. ജോൺ (70), മാതാവ് ലീലാമ്മ (63) എന്നിവർ കൊല്ലപ്പെട്ടത്. മകൻ മാത്യൂസ് ജോണിനെ (മിജോ ^33) അറസ്റ്റ് ചെയ്തിരുന്നു. പ്രതി കുറ്റം സമ്മതിച്ചെങ്കിലും കേസിന് ബലം കിട്ടാനാവശ്യമായ ശാസ്ത്രീയ തെളിവുകൾ സമാഹരിക്കുകയാണ് പൊലീസ്.
ഫോറൻസിക് ഓഫിസർ ലീത വി. നായരുടെയും വിരലടയാള വിദഗ്ധ ഷൈല കുമാരിയുടെയും നേതൃത്വത്തിലുള്ള സംഘമാണ് കാർ പരിശോധിച്ചത്. പുറകിലെ സീറ്റിൽനിന്ന് ലീലാമ്മയുടേതെന്ന് സംശയിക്കുന്ന മുടിയും കാർ വൃത്തിയാക്കാനുപയോഗിച്ച തുണികളും കണ്ടെടുത്തു. കൊല ചെയ്യാനുപയോഗിച്ചതെന്ന് പ്രതി പറയുന്ന വടി വ്യാഴാഴ്ച തന്നെ പൊലീസ് പ്രതിയുടെ വീട്ടിൽനിന്ന് കണ്ടെത്തിരുന്നു. വീട്ടിൽ സൂക്ഷ്മ പരിശോധന നടത്തിയ പൊലീസ് തറ വൃത്തിയാക്കാനുപയോഗിച്ച തുണികളും കണ്ടെടുത്തു. പ്രതി മാത്യൂസ് ജോണിനെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങാൻ തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ ആർ. സുരേഷ് പറഞ്ഞു.
നഴ്സിങ് ബിരുദധാരിയായ മാത്യൂസ് ജോൺ ഇന്ദോറിലെ പഠനം പൂർത്തിയാക്കിയപ്പോൾ തന്നെ വിദേശത്തേക്ക് ജോലിക്കായ് േജ്യഷ്ഠൻ ലിജോ അടക്കം വിളിച്ചെങ്കിലും പോകാൻ കൂട്ടാക്കിയില്ല. നഴ്സിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയ നിഷയെ മൂന്നര വർഷം മുമ്പാണ് മിജോ വിവാഹം കഴിച്ചത്. വർഷത്തിൽ ഒന്നോ രണ്ടോ മാസം ഹൈദരാബാദിലോ ഡൽഹിയിലോ ജോലിക്കുപോകുന്ന മിജോ തിരികെയെത്തി സദാസമയവും വീട്ടിൽതന്നെയായിരുന്നു. ആർഭാട ജീവിതത്തിനു പിതാവിെൻറ ൈകയിൽനിന്ന് പണം വാങ്ങുക പതിവായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ഇത് പതിവായപ്പോൾ പണം നൽകാതെ വന്നു. ഇതിൽ മിജോ അതൃപ്തനായിരുന്നു. ഇവർ തമ്മിൽ വഴക്കിടുന്നത് കേൾക്കാമായിരുന്നുവെന്നും ഇതൊക്കെയാണ് കൊലപാതകത്തിനു ഇടയാക്കിയെന്നുമാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
