Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എസ്.ആർ.ടി.സി ഡിപ്പോകളെ ഇനി പഞ്ചായത്തുകൾ വികസിപ്പിക്കും

text_fields
bookmark_border
ഡിപ്പോ വികസത്തിനായി സ്വന്തം ഫണ്ടും വിനിയോഗിക്കാം
കെ.എസ്.ആർ.ടി.സി ഡിപ്പോകളെ ഇനി പഞ്ചായത്തുകൾ വികസിപ്പിക്കും
cancel

കൽപറ്റ: പഞ്ചായത്തുകൾക്കെന്താ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ കാര്യം...? കാര്യമുണ്ട്... ഇനി തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിൽ ഡിപ്പോകളിൽ വികസനപ്രവൃത്തികളും യാത്രക്കാർക്കുള്ള സൗകര്യങ്ങളുമൊരുക്കും. ഇതിനായി സ്വന്തം ഫണ്ടും വിനിയോഗിക്കാം. സർക്കാറിന്റെ നൂറുദിന കർമപദ്ധതി പ്രകാരം പദ്ധതി നടപ്പാക്കാൻ അനുമതി നൽകണമെന്ന് കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ സർക്കാറിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ പഞ്ചായത്തുകൾക്ക് ഇതിൽ ഏറെ പരിമിതിയുണ്ട്.

തങ്ങളുടെ ചുമതലയിൽപെട്ട മേഖലയിലും കൈമാറ്റം ചെയ്ത് കിട്ടിയ സ്ഥാപനങ്ങൾക്കും വേണ്ടി മാത്രമേ പഞ്ചായത്തുകൾക്ക് പദ്ധതികൾ ആവിഷ്‍കരിക്കാനും ഫണ്ട് വിനിയോഗിക്കാനും കഴിയൂ. മറ്റൊരു വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയിൽ പ്രവൃത്തികൾ ചെയ്യുമ്പോൾ ബന്ധപ്പെട്ട വകുപ്പിന്റെ എൻ.ഒ.സി ആവശ്യവുമാണ്. എന്നാൽ ‘പൊതുഇടം’ എന്ന പരിഗണനയിലാണ് ഡിപ്പോകളിൽ പ്രത്യേക വികസനപ്രവൃത്തികൾ നടപ്പിലാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകി തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറി ടി.വി അനുപമ ഉത്തരവിറക്കിയത്.

ഡി​പ്പോ​ക​ളി​ലെ പ​ഞ്ചാ​യ​ത്ത് വി​ക​സ​നം ഇ​ങ്ങ​നെ

പാ​ർ​ക്കി​ങ് സൗ​ക​ര്യ​ങ്ങ​ളും വി​​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളും: ന​ഗ​ര​ങ്ങ​ളി​ലോ ന​ഗ​ര​സ്വ​ഭാ​വ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലോ ഉ​ള്ള ഡി​പ്പോ​ക​ളി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ മ​ൾ​ട്ടി​ലെ​വ​ൽ പാ​ർ​ക്കി​ങ് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാം. അ​നു​ബ​ന്ധ​മാ​യി ‘ടേ​ക്ക് എ ​ബ്രേ​ക്ക്’ വി​ശ്ര​മ​​കേ​ന്ദ്ര​ങ്ങ​ളും ഒ​രു​ക്കാം. ഇ​വ​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​ട​ത്തി​പ്പും ഏ​റ്റെ​ടു​ക്കാം. ശൗ​ചാ​ല​യ ന​വീ​ക​ര​ണ​പ്ര​വൃ​ത്തി​ക​ളും ന​ട​പ്പി​ലാ​ക്കാം. മാ​ലി​ന്യ​സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ: മേ​ൽ​ക്കൂ​ര​യു​ള്ള ക​മ്പോ​സ്റ്റ് പി​റ്റ്, സ്ഥാ​പ​ന​ത​ല ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ളാ​യ തു​മ്പൂ​ർ​മു​ഴി, ബ​യോ​ഗ്യാ​സ് പ്ലാ​ന്റ്, ബ​യോ​ബി​ൻ, സാ​നി​ട്ട​റി പാ​ഡ് ന​ശി​പ്പി​ക്ക​ൽ സൗ​ക​ര്യം, മി​നി എം.​സി.​എ​ഫ് എ​ന്നി​വ സ്ഥാ​പി​ക്കാം.

സോ​ളാ​ർ സം​വി​ധാ​ന​ങ്ങ​ൾ: ഡി​പ്പോ കെ​ട്ടി​ട​ങ്ങ​ളു​ടെ മു​ക​ളി​ൽ സോ​ളാ​ർ സം​വി​ധാ​ന​ങ്ങ​ൾ സ്ഥാ​പി​ക്കാം. ഇ​ത് ഒ​രു​ക്കാ​ൻ സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി​യ ഏ​ജ​ൻ​സി​ക​ളു​ടെ സേ​വ​നം തേ​ട​ണം.

വെ​ളി​ച്ച​സം​വി​ധാ​ന​ങ്ങ​ൾ: ഡി​പ്പോ​ക​ളു​ടെ പ്ര​വേ​ശ​ന ഭാ​ഗ​ത്ത് മാ​ത്രം തെ​രു​വ് വി​ള​ക്ക്, ഹൈ​മാ​സ്റ്റ്-​മി​നി​മാ​സ്റ്റ് ലൈ​റ്റു​ക​ൾ, വൈ​ദ്യു​തീ​ക​ര​ണം എ​ന്നി​വ ന​ട​ത്താം.

കു​ടി​വെ​ള്ളം, മു​ല​യൂ​ട്ട​ൽ​കേ​​ന്ദ്രം: യാ​ത്ര​ക്കാ​ർ​ക്ക് കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കാ​നാ​യി ത​ണ്ണീ​ർ​പ​ന്ത​ലു​ക​ൾ സ്ഥാ​പി​ക്കാം. വ​നി​ത ഘ​ട​ക​പ​ദ്ധ​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി മു​ല​യൂ​ട്ട​ൽ​കേ​​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കാം.

സി.​സി.​ടി.​വി കാ​മ​റ​ക​ൾ: പൊ​തു​ഇ​ടം എ​ന്ന നി​ല​യി​ൽ സു​ര​ക്ഷ​ക്കാ​യി ഡി​പ്പോ​ക​ളി​ൽ സി.​സി.​ടി.​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാം. ഇ​തി​ന് വി​ക​സ​ന​ഫ​ണ്ട്, ത​ന​ത് ഫ​ണ്ട്, സി.​എ​സ്.​ആ​ർ, സ്​​പോ​ൺ​സ​ർ​ഷി​പ്പ് എ​ന്നി​വ​യി​ലൂ​ടെ പ​ണം ക​ണ്ടെ​ത്താം.

ഹ​രി​ത​വ​ത്ക​ര​ണം: ഡി​പ്പോ​ക​ളി​ൽ ഫ​ല​വൃ​ക്ഷ​ങ്ങ​ൾ, മു​ള തു​ട​ങ്ങി​യ​വ വെ​ച്ച് പി​ടി​പ്പി​ച്ചു​ള്ള ഹ​രി​ത​വ​ത്ക​ര​ണം ന​ട​ത്താം. മൂ​ന്നു​വ​ർ​ഷ​ത്തെ പ​രി​പാ​ല​ന ക​രാ​റോ​ടെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പാ​ക്ക​ണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story