തദ്ദേശ വകുപ്പിലെ അഴിമതി: പരാതി സമര്‍പ്പിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം
text_fieldsമലപ്പുറം: തദ്ദേശ വകുപ്പിലെ ക്രമക്കേടുകളും അഴിമതിയും സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുങ്ങുന്നു. ഓണ്‍ലൈന്‍ പബ്ളിക് ഗ്രീവ്നെസ് റീഡര്‍ സെല്‍ (ഒ.പി.ജി.ആര്‍) എന്ന പേരിലുള്ള ആപ്ളിക്കേഷന്‍ നവംബര്‍ 16ന് എല്ലാ ജില്ലകളിലും നിലവില്‍വരും. ഇതിലൂടെ ഗ്രാമപഞ്ചായത്ത്, ബ്ളോക്ക്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍, എല്‍.എസ്.ജി.ഡി എന്‍ജിനീയറിങ് വിഭാഗം, നഗരാസൂത്രണ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കാം.
പരാതികള്‍ക്ക് ബലംനല്‍കുന്ന തെളിവുകളും ഇതോടൊപ്പം സമര്‍പ്പിക്കാം. രേഖകളും റെക്കോഡ് ചെയ്ത ഓഡിയോ, വീഡിയോ ക്ളിപ്പിങ്ങുകളും പരാതിക്കൊപ്പം സമര്‍പ്പിക്കാന്‍ സൗകര്യമുണ്ടാകും. പരാതിയില്‍ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. അതത് വകുപ്പിലെ ജില്ല ഓഫിസര്‍ക്ക് താഴെയുള്ളവരെകുറിച്ച പരാതിയാണെങ്കില്‍ ജില്ല ഓഫിസര്‍ക്കാണ് പരാതി ലഭ്യമാവുക. തുടര്‍ന്ന് ഫയല്‍ അന്വേഷണ ഓഫിസര്‍ക്ക് കൈമാറും. ഇതിന്‍െറ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ജില്ലതലത്തില്‍ തന്നെ പരിഹാരമുണ്ടാകും. ജില്ല ഓഫിസര്‍ക്ക് തുല്യമായ ഉദ്യോഗസ്ഥരെകുറിച്ച പരാതിയാണെങ്കില്‍ തിരുവനന്തപുരത്തെ വകുപ്പ് മേധാവിയാണ് പരാതി സ്വീകരിക്കുക.
അന്വേഷണം നടത്തിയ ശേഷം റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറുകയും നടപടിയുണ്ടാവുകയും ചെയ്യും. പരാതിയില്‍ നടക്കുന്ന നടപടിക്രമങ്ങളും ഫയലിന്‍െറ അവസ്ഥയും ഓണ്‍ലൈനില്‍ തന്നെ പരാതിക്കാരന് അറിയാനാകുമെന്ന പ്രത്യേകതയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
