ഭിന്നശേഷിക്കാരിക്ക് ആലുവയിലെത്തി പരീക്ഷ എഴുതാൻ പഞ്ചായത്ത് വാഹനം തുണയായി
text_fieldsപെരിന്തൽമണ്ണ: ഭിന്നശേഷിക്കാരിയായ വിദ്യാർഥിനിക്ക് അങ്ങാടിപ്പുറത്തുനിന്ന് ആലുവയിലെത്തി എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ പഞ്ചായത്തിെൻറ സ്വന്തം വാഹനം. അങ്ങാടിപ്പുറം പരിയാപുരം കവലക്കലെ ചേനക്കൽ പുത്തൻവീട്ടിൽ കെ.സി. അനുജ മോൾക്കാണ് യാത്രാതടസ്സമില്ലാതെ ലോക്ഡൗൺ കാലത്ത് പരീക്ഷ എഴുതാനായത്.
ആലുവ കീഴ്മാട് ബ്ലൈൻഡ് സ്കൂളിലെ വിദ്യാർഥിയാണ്. അവിടെ ഹോസ്റ്റലിൽ താമസിച്ചായിരുന്നു. പഠനം. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ അങ്ങാടിപ്പുറത്തെ വീട്ടിലെത്തി. പരീക്ഷക്ക് ആലുവയിലെത്താൻ യാത്രാസൗകര്യമില്ലാതെ വിഷമിച്ചപ്പോൾ അങ്ങാടിപ്പുറം പഞ്ചായത്ത് അധികൃതർ വാഹനം വിട്ടുനൽകുകയായിരുന്നു. പരീക്ഷ പൂർത്തിയായശേഷം വിദ്യാർഥിനിയെയും മാതാവിനെയും തിരികെ എത്തിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
