സുഗതെൻറ കുടുംബത്തിന് വർക്ഷോപ് തുടങ്ങാന്‍ വിളക്കുടി പഞ്ചായത്തിെൻറ അനുമതി
text_fieldsകുന്നിക്കോട്: ആത്മഹത്യ ചെയ്ത പ്രവാസി സംരംഭകനായ സുഗതെൻറ കുടുംബത്തിന് വർക്ഷോപ് തുടങ്ങാന്‍ വിളക്കുടി പഞ്ചായത്ത് അനുമതി നല്കി. വർക്ഷോപ്പില്‍ വൈദ്യുതി കണക്ഷന് എടുക്കാനാവശ്യമായ എന്‍.ഒ.സിയാണ് പഞ്ചായത്ത് നല്‍കിയത്. സി.പി.ഐ അംഗങ്ങളുടെ എതിര്‍പ്പിനിടെയാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. ഇളമ്പല്‍ പൈനാപിള്‍ ജങ്ഷനിെല വർക്ഷോപ് നിര്‍മാണ സ്ഥലത്ത് സി.പി.ഐ, എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കൊടികുത്തിയതിനെത്തുടര്‍ന്ന് സുഗതന് ആത്മഹത്യ ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോഴാണ് അതേ സ്ഥലത്തുതന്നെ വർക്ഷോപ് തുടങ്ങാന്‍ പഞ്ചായത്ത് എന്‍.ഒ.സി നല്‍കുന്നത്.
എന്‍.ഒ.സി നല്‍കുന്നതിനെ സി.പി.ഐയിലെ നാല് അംഗങ്ങളും ശക്തമായി എതിര്‍ത്തു. അത് അവഗണിച്ച് സി.പി.എം നേതൃത്വത്തിെല ഭരണസമിതി എൻ.ഒ.സി നല്കാന് തീരുമാനിക്കുകയായിരുന്നു. പ്രതിപക്ഷമായ യു.ഡി.എഫും സി.പി.എമ്മിനെ പിന്തുണച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.