Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅശ്ലീല ചുവയോടെ...

അശ്ലീല ചുവയോടെ സംസാരിച്ചെന്ന് വനിതയുടെ പരാതി; കോൺഗ്രസ് നേതാവിനും പഞ്ചായത്ത് വൈസ് പ്രസിഡന്‍റിനുമെതിരെ കേസ്

text_fields
bookmark_border
kerala police
cancel

പെ​രു​വ​ന്താ​നം: കോ​ഫി ബാ​ർ ന​ട​ത്തു​ന്ന വ​നി​ത​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും അ​ശ്ലീ​ല ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യും ചെ​യ്ത ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്​, കോ​ൺ​ഗ്ര​സ് നേ​താ​വ് എ​ന്നി​വ​ർ​ക്കെ​തി​രെ പ​രാ​തി. പെ​രു​വ​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഷാ​ജി പു​ല്ലാ​ട്, കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ എ.​എ​ൻ. രാ​മ​ദാ​സ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ക​ട​യു​ട​മ​യാ​യ യു​വ​തി പ​രാ​തി ന​ൽ​കി​യ​ത്.

പെ​രു​വ​ന്താ​നം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.35ാം സൊ​സൈ​റ്റി ജീ​വ​ന​ക്കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി ഷാ​ജി പു​ല്ലാ​ട് പെ​രു​മാ​റി​യ​തും പ​രാ​തി​ക്ക്​ ഇ​ട​വ​രു​ത്തി​യി​രു​ന്നു.

അ​ന്ന് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ല്ലെ​ങ്കി​ലും കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വ​ത്തി​ന്​ പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് വീ​ണ്ടും പാ​ർ​ട്ടി​യെ വെ​ട്ടി​ലാ​ക്കി പു​തി​യ പ​രാ​തി പൊ​ലീ​സി​ൽ എ​ത്തി​യ​ത്. അ​റ​സ്റ്റ് ഉ​ൾ​പ്പെ​ടെ ന​ട​പ​ടി അ​ടു​ത്ത​ദി​വ​സം ഉ​ണ്ടാ​കു​മെ​ന്നാ​ണ്​ പൊ​ലീ​സ്​ ന​ൽ​കു​ന്ന സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittacrime newsPeruvanthanam Grama Panchayath
News Summary - Panchayat vice president and Congress leader behaved Indecency, woman's complaint
Next Story