ചപ്പാത്തി നിർമാണ യൂനിറ്റ് തുടങ്ങാൻ 10,000 കൈക്കൂലി: പഞ്ചായത്ത് സെക്രട്ടറിക്ക് നാല് വർഷം കഠിനതടവും ലക്ഷം രൂപ പിഴയും
text_fieldsകോഴിക്കോട്: കൈക്കൂലി കേസിൽ പഞ്ചായത്ത് സെക്രട്ടറിയെ കോഴിക്കോട് വിജിലൻസ് സ്പെഷൽ ജഡ്ജ് ഷിബു തോമസ് നാല് വർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കുറ്റ്യാടി വട്ടോളി സൗപർണികയിൽ പി.ടി. പത്മരാജനെയാണ് ശിക്ഷിച്ചത്. പേരാമ്പ്ര പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ ചപ്പാത്തി നിർമാണ യൂനിറ്റിന് കച്ചവട ലൈസൻസ് നൽകാനായി 10,000 രൂപ ആവശ്യപ്പെടുകയും പിന്നീട് അഭ്യർഥനയനുസരിച്ച് 5,000 രൂപയാക്കി ഉറപ്പിക്കുകയും ചെയ്തെന്നാണ് കേസ്.
2014 ആഗസ്റ്റ് 27ന് രാവിലെ ഓഫിസിൽ പണം കൈമാറവെ വിജിലൻസ് കൈയോടെ പിടികൂടി. പിഴയടച്ചില്ലെങ്കിൽ ഒരുവർഷം കഠിനതടവ് അനുഭവിക്കണം. വിവിധ വകുപ്പുകളിൽ മൊത്തം ഏഴ് വർഷം തടവ് വിധിച്ചെങ്കിലും ഒന്നിച്ച് നാല് വർഷം അനുഭവിച്ചാൽ മതി. പ്രോസിക്യൂഷനുവേണ്ടി അഡ്വ. എൻ. ലിജീഷ് ഹാജരായി. മുൻ വിജിലൻസ് ഡിവൈ.എസ്.പി കെ. അഷ്റഫാണ് കേസ് അന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

