Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹാരം, പൂച്ചെണ്ട്​,...

ഹാരം, പൂച്ചെണ്ട്​, നോ​ട്ടു​മാ​ല, ഷാ​ൾ ന​ൽ​കി സ്വീ​ക​രി​ക്ക​രുതേ...

text_fields
bookmark_border
ഹാരം, പൂച്ചെണ്ട്​, നോ​ട്ടു​മാ​ല, ഷാ​ൾ ന​ൽ​കി സ്വീ​ക​രി​ക്ക​രുതേ...
cancel

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പിൽ ​ സ്ഥാ​നാ​ർ​ഥി​ക​ൾ, രാ​ഷ്​​ട്രീ​യ ക​ക്ഷി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, വോ​ട്ട​ർ​മാ​ർ എ​ന്നി​വർ പാ​ലി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ പ്രാബല്യത്തിലായി.

പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ മൂ​ന്നു​പേ​രും ഒ​രു വാ​ഹ​നവും മാത്രം. ഒ​ന്നി​ല​ധി​കം സ്ഥാ​നാ​ർ​ഥി​ക​ൾ വ​ന്നാ​ൽ കാ​ത്തി​രി​ക്കാ​ൻ പ്ര​ത്യേ​ക ഹാ​ൾ വേണം. ആ​ൾ​ക്കൂ​ട്ട​മോ ജാ​ഥ​യോ വാ​ഹ​ന​വ്യൂ​ഹ​മോ പാ​ടി​ല്ല.

ക​ണ്ടെ​യ്​​ൻ​മെൻറ്​ സോ​ണു​ക​ളി​ലോ ക്വാ​റ​​ൻ​റീ​നി​ലോ ഉ​ള്ള​വ​ർ പ​ത്രി​ക​സ​മ​ർ​പ്പ​ണ​ത്തി​ന്​ എത്തുന്നത്​ മു​ൻ​കൂ​ട്ടി അ​റി​യി​ക്കണം. അ​വ​ർ​ക്ക് പ്ര​ത്യേ​ക സ​മ​യം അ​നു​വ​ദി​ക്കും. സ്ഥാ​നാ​ർ​ഥി കോ​വി​ഡ് പോ​സി​റ്റീ​വോ ക്വാ​റ​​ൻ​റീ​നി​ലോ ആ​ണെ​ങ്കി​ൽ നി​ർ​ദേ​ശ​ക​ൻ വ​ഴി പ​ത്രി​ക നൽകാം. ക​മീ​ഷ​ൻ അ​ധി​കാ​ര​പ്പെ​ടു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​െൻറ മു​ന്നി​ൽ സ്ഥാ​നാ​ർ​ഥി​ക്ക് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ഒ​പ്പിടാം.

ജാ​ഥ, ആ​ൾ​ക്കൂ​ട്ടം, കൊ​ട്ടി​ക്ക​ലാ​ശം എ​ന്നി​വ പാടില്ല. സ്ഥാ​നാ​ർ​ഥി കോ​വി​ഡ് പോ​സി​റ്റീ​വ് ആ​വു​ക​യോ ക്വാ​റ​​ൻ​റീ​നി​ൽ പ്ര​വേ​ശി​ക്കു​ ക​യോ ചെ​യ്​​താ​ൽ ഉ​ട​ൻ പ്ര​ചാ​ര​ണ രം​ഗ​ത്തു​നി​ന്ന്​ മാ​റ​ണം. ജ​ന​സ​മ്പ​ർ​ക്കം പാടില്ല. പ​രി​ശോ​ധ​ന​ഫ​ലം നെ​ഗ​റ്റീ​വാ​യാൽ ആ​രോ​ഗ്യ വ​കു​പ്പ്​ നി​ർ​ദേ​ശാ​നു​സ​ര​ണ​മേ തു​ട​ർ​പ്ര​വ​ർ​ത്ത​നം പാ​ടു​ള്ളൂ. സ്ഥാ​നാ​ർ​ഥി​ക​ളെ മാല, പൂച്ചെണ്ട്​, നോ​ട്ടു​മാ​ല, ഷാ​ൾ എ​ന്നി​വ ന​ൽ​കി സ്വീകരിക്കരുത്​.

റാ​ലി​കൾക്ക്​​ പ​ര​മാ​വ​ധി മൂ​ന്ന്​ വാ​ഹ​നം. ഭ​വ​ന സ​ന്ദ​ർ​ശ​ന​ത്തി​ന് പ​ര​മാ​വ​ധി അ​ഞ്ചു പേ​ർ. പൊ​തു​യോ​ഗ​വും കു​ടും​ബ​യോ​ഗ​വും നി​യ​ന്ത്ര​ണ​ം പാ​ലി​ച്ച്​ മാ​ത്രം. നോ​ട്ടീ​സ്/​ല​ഘു​ലേ​ഖ എന്നിവ പ​രി​മി​ത​പ്പെ​ടു​ത്തണം. സ​മൂ​ഹ മാ​ധ്യ​മ​ത്തെ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ാം. വി​ജ​യാ​ഹ്ലാ​ദ പ്ര​ക​ട​ന​ങ്ങ​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​േ​ച്ച ന​ട​ത്താ​വൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Panchayat electionCovid protocolelection protocol
Next Story