Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീറോടെ രണ്ടാംഘട്ടം; വ​യ​നാ​ട്ടി​ൽ കു​തി​പ്പ്, കോ​ട്ട​യം പി​ന്നി​ൽ

text_fields
bookmark_border
വീറോടെ രണ്ടാംഘട്ടം; വ​യ​നാ​ട്ടി​ൽ കു​തി​പ്പ്, കോ​ട്ട​യം പി​ന്നി​ൽ
cancel
camera_alt

പാലയൂരിൽ കോവിഡ് ബാധിതരായ ദമ്പതികൾ വോട്ട് ചെയ്യാനെത്തിയപ്പോൾ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​െൻറ ര​ണ്ടാം​ഘ​ട്ട​ത്തി​ലും ജ​നം കോ​വി​ഡി​െ​ന അ​വ​ഗ​ണി​ച്ച്​ ആ​വേ​ശ​ത്തോ​ടെ വോ​ട്ട്​ ചെ​യ്​​തു. കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, വ​യ​നാ​ട്​ ജി​ല്ല​ക​ളി​ൽ 76.38 ശ​ത​മാ​ന​മാ​ണ്​ പോ​ളി​ങ്. 2015ൽ 78.74 ​ശ​ത​മാ​ന​മാ​യി​രു​ന്നു. അ​ത്​ മ​റി​ക​ട​ന്നി​െ​ല്ല​ങ്കി​ലും മ​ഹാ​മാ​രി കാ​ല​ത്ത്​ മി​ക​ച്ച​തെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. സം​സ്​​ഥാ​ന​ത്തു​ത​ന്നെ ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളി​ങ്​ ക​ഴി​ഞ്ഞ ത​വ​ണ രേ​ഖ​പ്പെ​ടു​ത്തി​യ വ​യ​നാ​ട്​ ഇ​ക്കു​റി​യും കു​തി​പ്പ്​ ആ​വ​ർ​ത്തി​ച്ചു. കു​റ​വ്​ കോ​ട്ട​യ​ത്താ​ണ്. കൊ​ച്ചി, തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ പോ​ളി​ങ്​ കു​റ​ഞ്ഞു.

പ്രി​സൈ​ഡി​ങ്​ ഒാ​ഫി​സ​ർ​മാ​രു​ടെ ഡ​യ​റി​യി​ലെ വി​വ​രം​ കൂ​ടി വ​രു​േ​മ്പാ​ൾ ക​ണ​ക്കി​ൽ നേ​രി​യ മാ​റ്റം വ​രാം. ഒ​ന്നാം​ഘ​ട്ട​ത്തി​ൽ അ​ഞ്ച്​ തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ 73.13 ശ​ത​മാ​നം പേ​ർ വോ​ട്ട്​ ചെ​യ്​​തി​രു​ന്നു.

ജി​ല്ല​ക​ളി​ലെ പോ​ളി​ങ്​ ശ​ത​മാ​നം: (2015ലെ ​പോ​ളി​ങ്​ ശ​ത​മാ​നം ബ്രാ​ക്ക​റ്റി​ൽ). കോ​ട്ട​യം 73.92 (78.3), എ​റ​ണാ​കു​ളം 77.13 (78.5), തൃ​ശൂ​ർ 75.05 (76.5), പാ​ല​ക്കാ​ട്​ 78.01 (78.9), വ​യ​നാ​ട്​ 79.51 (81.5).

കോർപറേഷനുകളിലെ പോ​ളി​ങ്​ ശ​ത​മാ​നം: (2015ലെ ​ശ​ത​മാ​നം ബ്രാ​ക്ക​റ്റി​ൽ). കൊ​ച്ചി 62.01 (69.62), തൃ​ശൂ​ർ 63.77 (71.88). ല​ഭ്യ​മാ​യ ക​ണ​ക്ക്​ പ്ര​കാ​രം ഒ​രു ജി​ല്ല​യി​ലും പോ​ളി​ങ്​ 2015 നെ ​മ​റി​ക​ട​ന്നി​ല്ല. തു​ട​ക്കം മു​ത​ൽ വോ​ട്ട്​ ചെ​യ്യാ​ൻ വ​ൻ തി​ര​ക്കാ​യി​രു​ന്നു. ചു​രു​ക്കം ചി​ല ബൂ​ത്തു​ക​ളി​ൽ യ​ന്ത്ര​ത്ത​ക​രാ​ർ മൂ​ലം വോ​െ​ട്ട​ടു​പ്പ്​ വൈ​കി.

ആ​ദ്യ ഒ​രു മ​ണി​ക്കൂ​റി​ൽ 6.50 ശ​ത​മാ​നം പേ​ർ വോ​ട്ട്​ ചെ​യ്​​തു. ഉ​ച്ച​ക്ക്​ ഒ​ന്നി​ന്​​ 52.04 ശ​ത​മാ​ന​മെ​ത്തി. അ​വ​സാ​ന സ​മ​യ​ങ്ങ​ളി​ൽ കോ​വി​ഡ്​ രോ​ഗി​ക​ളും സ​മ്പ​ർ​ക്ക വി​ല​ക്കി​ലാ​യ​വ​രും പി.​പി.​ഇ കി​റ്റ്​ അ​ണി​ഞ്ഞ്​ വോ​ട്ട്​ ചെ​യ്​​തു. ഇൗ​രാ​റ്റു​പേ​ട്ട (85.35 ശ​ത​മാ​നം), മൂ​വാ​റ്റു​പു​ഴ, പെ​രു​മ്പാ​വൂ​ർ, നോ​ർ​ത്ത്​ പ​റ​വൂ​ർ, അ​ങ്ക​മാ​ലി, ഏ​ലൂ​ർ, ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം, ചെ​ർ​പ്പു​ള​ശ്ശേ​രി, മാ​ന​ന്ത​വാ​ടി മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ 80 ശ​ത​മാ​ന​ത്തി​ലേ​റെ പോ​ളി​ങ് രേ​ഖ​പ്പെ​ടു​ത്തി.

വ​യ​നാ​ട്ടി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കി​ടെ പൊ​ലീ​സു​കാ​ര​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ക​ൽ​പ​റ്റ എ.​ആ​ർ ക്യാ​മ്പി​ലെ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ്​ ഓ​ഫി​സ​ർ വാ​കേ​രി മ​ടൂ​ർ ക​രു​ണാ​ക​ര​ൻ (45) ആ​ണ് മ​രി​ച്ച​ത്. വ​യ​നാ​ട്ടി​ലും എ​റ​ണാ​കു​ള​ത്തും ഓ​രോ വോ​ട്ട​ർ​മാ​രും കു​ഴ​ഞ്ഞു വീ​ണു​മ​രി​ച്ചു.

ജില്ലപോളിങ് ശതമാനം
കോട്ടയം73.92 %
എറണാകുളം77.13 %
തൃശൂർ75.05 %
പാലക്കാട്

78.01 %

വയനാട്79.51 %
ആകെ76.38 %

കൊച്ചി കോർപറേഷൻ = 60.04 %, തൃശൂർ കോർപറേഷൻ= 62.19 %

ഒന്നാംഘട്ട വോട്ടെടുപ്പിലെ ശതമാനം = 73.12

Show Full Article

Live Updates

  • 10 Dec 2020 9:07 AM IST

    പാലക്കാട് സെന്‍റ് സെബാസ്റ്റ്യൻ സ്കൂളിൽ മൂന്നാമത് എത്തിച്ച യന്ത്രവും പണിമുടക്കി

    പാലക്കാട്: സെന്‍റ് സെബാസ്റ്റ്യൻ സ്കൂളിൽ യന്ത്രത്തകരാർ മൂലം വോട്ടിങ് വൈകുന്നു. ഇവിടെ മൂന്നാമത് എത്തിച്ച യന്ത്രവും പണിമുടക്കി. ഒടുവിൽ ആദ്യം പണിമുടക്കിയ യന്ത്രം തകരാർ പരിഹരിച്ച് വോട്ടിങ് ആരംഭിച്ചിരിക്കുകയാണ്.

    രാവിലെ യന്ത്രം തകരാറിലായതിനെ തുടർന്ന് രണ്ടാമത് യന്ത്രം എത്തിച്ചിരുന്നു. എന്നാൽ, ഇത് പണിമുടക്കിയതോടെ മൂന്നാമത് മറ്റൊരു യന്ത്രം എത്തിച്ചു. എന്നാൽ, ഇതും തകരാറിലാവുകയായിരുന്നു.

    ഇതേത്തുടർന്ന് രാഷ്ട്രീയ പാർട്ടി പ്രവർത്തകർ പോളിങ് ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടായി. മുഴുവനാളുകളും വോട്ടുചെയ്തെന്ന് ഉറപ്പാക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകി. നിരവധി പേർ വോട്ട് ചെയ്യാതെ മടങ്ങിയതായി പ്രവർത്തകർ ആരോപിച്ചു. 

  • 10 Dec 2020 8:54 AM IST



    (തൃശൂർ ജില്ലയിലെ മതിലകം പഞ്ചായത്ത് പത്താം വാർഡിൽ സെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ബൂത്തിൽ കൈക്കുഞ്ഞുങ്ങളുമായി എത്തി രാവിലെ 7.30 ഓടെ വോട്ട് ചെയ്ത് മടങ്ങുന്ന സ്ത്രീകൾ. ബൂത്തിൽ പോളിങ് തുടങ്ങിയത് മുതൽ നീണ്ട നിരയായിരന്നു)

  • 10 Dec 2020 8:46 AM IST

    പാലക്കാട് സെന്‍റ് സെബാസ്റ്റ്യൻ സ്കൂളിൽ പോളിങ് വൈകുന്നു

    പാലക്കാട് സെന്‍റ് സെബാസ്റ്റ്യൻ സ്കൂളിൽ പോളിങ് വൈകുന്നു. ഇവിടെ വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടർന്ന് രണ്ടാമത് യന്ത്രം എത്തിച്ചിരുന്നു. എന്നാൽ ഇതും പ്രവർത്തിക്കാത്തതിനെ തുടർന്നാണ് വോട്ടിങ് വൈകുന്നത്. സ്ഥലത്ത് നാട്ടുകാർ പ്രതിഷേധിക്കുകയാണ്. 

    അതിനിടെ മൂന്നാമതും വോട്ടിങ് യന്ത്രം എത്തിച്ചിട്ടുണ്ട്. വോട്ട് ചെയ്യാനെത്തിയ നിരവധി പേർ മടങ്ങിയതായി രാഷ്ട്രീയ പാർട്ടികൾ ആരോപിക്കുന്നു. 

  • 10 Dec 2020 8:29 AM IST

    ഒന്നാം ഘട്ടത്തിലെ പോളിങ് ​73.12%

    തി​രു​വ​ന​ന്ത​പു​രം: എട്ടിന് നടന്ന ത​ദ്ദേ​ശ​ തെ​ര​ഞ്ഞെ​ടു​പ്പി​െൻറ ആ​ദ്യ​ഘ​ട്ട പോ​ളി​ങ് അ​ന്തി​മ ക​ണ​ക്കി​ൽ 73.12 ശ​ത​മാ​നം. 2015ൽ ​ഇൗ ജി​ല്ല​ക​ളി​ൽ 75.74 ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളി​ങ്. കോ​വി​ഡ്​ മ​ഹാ​മാ​രി​ക്കി​ട​യി​ലും ര​ണ്ട​ര ശ​ത​മാ​ന​ത്തി​െൻറ (2.62) കു​റ​േ​വ ഉ​ണ്ടാ​യു​ള്ളൂ.

    ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളി​ങ്​ ആ​ല​പ്പു​ഴ ജി​ല്ല​യി​ലാ​ണ്. കു​റ​വ്​ പ​ത്ത​നം​തി​ട്ട​യി​ലും. ര​ണ്ട്​ കോ​ർ​പ​റേ​ഷ​നു​ക​ളി​ലും 2015 നെ​ക്കാ​ൾ പോ​ളി​ങ്​ കു​റ​വാ​ണ്. പോ​ളി​ങ്​ ശ​ത​മാ​നം ഇ​ങ്ങ​നെ: ( 2015 ലേ​ത്​ ബ്രാ​ക്ക​റ്റി​ൽ) തി​രു​വ​ന​ന്ത​പു​രം 70.04 (71.9), കൊ​ല്ലം 73.80 (74.9), പ​ത്ത​നം​തി​ട്ട 69.72 (72.5), ആ​ല​പ്പു​ഴ 77.40 (79.7), ഇ​ടു​ക്കി 74.68 (79.7). 2015 ലേ​തി​നെ​ക്കാ​ൾ ഏ​റ്റ​വും കു​റ​വ്​ വ​ന്ന​ത്​ ഇ​ടു​ക്കി ജി​ല്ല​യി​ലാ​ണ്​-5.02 ശ​ത​മാ​നം. പ​ത്ത​നം​തി​ട്ട​യി​ൽ 2.78 ശ​ത​മാ​ന​വും ആ​ല​പ്പു​ഴ​യി​ൽ 2.3 ശ​ത​മാ​ന​വും കു​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത്​ 1.86 ശ​ത​മാ​ന​മാ​ണ്​ കു​റ​വ്. കൊ​ല്ല​ത്ത്​ 1.1 ശ​ത​മാ​നം.

    ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം ന​ട​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ 59.96 ശ​ത​മാ​നം പേ​ർ വോ​ട്ട്​ ചെ​യ്​​തു. ക​ഴി​ഞ്ഞ​ത​വ​ണ 62.9 ശ​ത​മാ​ന​മാ​യി​രു​ന്നു. കൊ​ല്ലം കോ​ർ​പ​റേ​ഷ​നി​ൽ 66.21 ശ​ത​മാ​ന​മാ​ണ്​ പോ​ളി​ങ്. 2015 ൽ 69.9 ​ശ​ത​മാ​ന​മാ​യി​രു​ന്നു. പോ​ളി​ങ്​ ശ​ത​മാ​ന​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ട്ട​ലും കി​ഴി​ക്ക​ലും ന​ട​ത്തു​ക​യാ​ണ്​ സ്ഥാ​​നാ​ർ​ഥി​ക​ളും പാ​ർ​ട്ടി​ക​ളും. ഡി​സം​ബ​ർ 16നാ​ണ്​ വോ​െ​ട്ട​ണ്ണ​ൽ. 

  • 10 Dec 2020 8:12 AM IST

    ആകെ പോളിങ്- 6.67 ശതമാനത്തിൽ (സമയം 8.05)

    കോട്ടയം-4.5

    തൃശൂർ-6.79

    എറണാകുളം-6.04

    വയനാട്-7.09

    പാലക്കാട്-6.35

    കോർപറേഷൻ

    തൃശൂർ-3.3

    കൊച്ചി-3.6

  • 10 Dec 2020 8:01 AM IST

    പോളിങ് ആരംഭിക്കുന്നതിനു മുമ്പ് വോട്ട് ചെയ്ത മന്ത്രി എ.സി മൊയ്തീനെതിരെ അനിൽ അക്കര

    തൃശൂർ: പോളിങ് ആരംഭിക്കുന്നതിന് മുമ്പ് വോട്ട് ചെയ്ത മന്ത്രി എ.സി മൊയ്തീനെതിരെ അനിൽ അക്കര എം.എൽ.എ. 7 മണിക്ക് പോളിങ് ആരംഭിക്കാനിരിക്കെ മന്ത്രി 6.55ന് വോട്ട് ചെയ്തത് ചട്ട ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷൻ നടപടി എടുക്കണമെന്നും പഞ്ചായത്ത് വകുപ്പ് മന്ത്രി ഔചിത്യം പാലിച്ചില്ലെന്നും അക്കരെ പറഞ്ഞു.

  • 10 Dec 2020 7:35 AM IST



    വയനാട് ജില്ലയിലെ ഗവ.എൽ.പി സ്കൂൾ ലക്കിടിയിൽ രാവിലെ 7.14 ഓടെ വോട്ടു ചെയ്യാനെത്തിയവരുടെ നിര. ഫോട്ടോ: ബൈജു കൊടുവള്ളി



    കോട്ടയം ജില്ലയിലെ പോളിങ് ബൂത്തിൻ നിന്നുള്ള ദൃശ്യം

     


     

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story