വീറോടെ രണ്ടാംഘട്ടം; വയനാട്ടിൽ കുതിപ്പ്, കോട്ടയം പിന്നിൽ
text_fieldsപാലയൂരിൽ കോവിഡ് ബാധിതരായ ദമ്പതികൾ വോട്ട് ചെയ്യാനെത്തിയപ്പോൾ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിെൻറ രണ്ടാംഘട്ടത്തിലും ജനം കോവിഡിെന അവഗണിച്ച് ആവേശത്തോടെ വോട്ട് ചെയ്തു. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ 76.38 ശതമാനമാണ് പോളിങ്. 2015ൽ 78.74 ശതമാനമായിരുന്നു. അത് മറികടന്നിെല്ലങ്കിലും മഹാമാരി കാലത്ത് മികച്ചതെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തുതന്നെ ഏറ്റവും ഉയർന്ന പോളിങ് കഴിഞ്ഞ തവണ രേഖപ്പെടുത്തിയ വയനാട് ഇക്കുറിയും കുതിപ്പ് ആവർത്തിച്ചു. കുറവ് കോട്ടയത്താണ്. കൊച്ചി, തൃശൂർ കോർപറേഷനുകളിൽ പോളിങ് കുറഞ്ഞു.
പ്രിസൈഡിങ് ഒാഫിസർമാരുടെ ഡയറിയിലെ വിവരം കൂടി വരുേമ്പാൾ കണക്കിൽ നേരിയ മാറ്റം വരാം. ഒന്നാംഘട്ടത്തിൽ അഞ്ച് തെക്കൻ ജില്ലകളിൽ 73.13 ശതമാനം പേർ വോട്ട് ചെയ്തിരുന്നു.
ജില്ലകളിലെ പോളിങ് ശതമാനം: (2015ലെ പോളിങ് ശതമാനം ബ്രാക്കറ്റിൽ). കോട്ടയം 73.92 (78.3), എറണാകുളം 77.13 (78.5), തൃശൂർ 75.05 (76.5), പാലക്കാട് 78.01 (78.9), വയനാട് 79.51 (81.5).
കോർപറേഷനുകളിലെ പോളിങ് ശതമാനം: (2015ലെ ശതമാനം ബ്രാക്കറ്റിൽ). കൊച്ചി 62.01 (69.62), തൃശൂർ 63.77 (71.88). ലഭ്യമായ കണക്ക് പ്രകാരം ഒരു ജില്ലയിലും പോളിങ് 2015 നെ മറികടന്നില്ല. തുടക്കം മുതൽ വോട്ട് ചെയ്യാൻ വൻ തിരക്കായിരുന്നു. ചുരുക്കം ചില ബൂത്തുകളിൽ യന്ത്രത്തകരാർ മൂലം വോെട്ടടുപ്പ് വൈകി.
ആദ്യ ഒരു മണിക്കൂറിൽ 6.50 ശതമാനം പേർ വോട്ട് ചെയ്തു. ഉച്ചക്ക് ഒന്നിന് 52.04 ശതമാനമെത്തി. അവസാന സമയങ്ങളിൽ കോവിഡ് രോഗികളും സമ്പർക്ക വിലക്കിലായവരും പി.പി.ഇ കിറ്റ് അണിഞ്ഞ് വോട്ട് ചെയ്തു. ഇൗരാറ്റുപേട്ട (85.35 ശതമാനം), മൂവാറ്റുപുഴ, പെരുമ്പാവൂർ, നോർത്ത് പറവൂർ, അങ്കമാലി, ഏലൂർ, ചിറ്റൂർ തത്തമംഗലം, ചെർപ്പുളശ്ശേരി, മാനന്തവാടി മുനിസിപ്പാലിറ്റികളിൽ 80 ശതമാനത്തിലേറെ പോളിങ് രേഖപ്പെടുത്തി.
വയനാട്ടിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പൊലീസുകാരൻ കുഴഞ്ഞുവീണു മരിച്ചു. കൽപറ്റ എ.ആർ ക്യാമ്പിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ വാകേരി മടൂർ കരുണാകരൻ (45) ആണ് മരിച്ചത്. വയനാട്ടിലും എറണാകുളത്തും ഓരോ വോട്ടർമാരും കുഴഞ്ഞു വീണുമരിച്ചു.
| ജില്ല | പോളിങ് ശതമാനം |
| കോട്ടയം | 73.92 % |
| എറണാകുളം | 77.13 % |
| തൃശൂർ | 75.05 % |
| പാലക്കാട് | 78.01 % |
| വയനാട് | 79.51 % |
| ആകെ | 76.38 % |
കൊച്ചി കോർപറേഷൻ = 60.04 %, തൃശൂർ കോർപറേഷൻ= 62.19 %
ഒന്നാംഘട്ട വോട്ടെടുപ്പിലെ ശതമാനം = 73.12
Live Updates
- 10 Dec 2020 1:26 PM IST
നഗരസഭകളിലെ പോളിങ് ശതമാനം
കോട്ടയം
കോട്ടയം - 49.54
വൈക്കം - 54.97
ചങ്ങനാശേരി - 46.56
പാല- 51.25
ഏറ്റുമാനൂർ - 47.19
ഈരാറ്റുപേട്ട - 59.54
എറണാകുളം
തൃപ്പൂണിത്തുറ - 45.45
മുവാറ്റുപുഴ - 61.51
കോതമംഗലം - 52.52
പെരുമ്പാവൂർ - 58.52
ആലുവ - 57.51
കളമശേരി - 48.33
നോർത്ത് പറവൂർ - 55.09
അങ്കമാലി- 54.88
ഏലൂർ - 59.65
തൃക്കാക്കര - 44.80
മരട് - 53.17
പിറവം - 56.29
കൂത്താട്ടുകുളം - 61.96
തൃശൂർ
ഇരിങ്ങാലക്കുട - 46.15
കൊടുങ്ങല്ലൂർ - 45.90
കുന്നംകുളം - 47.08
ഗുരുവായൂർ- 48.84
ചാവക്കാട് - 48.50
ചാലക്കുടി -48.26
വടക്കാഞ്ചേരി- 47.33
പാലക്കാട്
ഷൊർണ്ണൂർ - 48.70
ഒറ്റപ്പാലം - 44.75
ചിറ്റൂർ തത്തമംഗലം- 59.08
പാലക്കാട് - 43.20
മണ്ണാർക്കാട് - 54.79
ചെർപ്പുളശേരി -51.61
പട്ടാമ്പി -57.73
വയനാട്
മാനന്തവാടി - 53.43
സുൽത്താൻ ബത്തേരി - 53.54
കൽപ്പറ്റ -57.35
- 10 Dec 2020 12:43 PM IST
വയനാട്ടിലെ ആദിവാസി മേഖലയിൽ തണുത്ത പോളിങ്
വൈത്തിരി: ആദിവാസി മേഖലയായ വയനാട്ടിലെ സുഗന്ധഗിരി, അമ്പതേക്കർ, അംബ ഭാഗങ്ങളിൽ പോളിങ് ശതമാനം കുറവ്. സുഗന്ധഗിരി ഗവ. യു.പി സ്‌കൂളിൽ ആദ്യത്തെ രണ്ടു മണിക്കൂറിൽ അഞ്ചു ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്.
അതേസമയം തണുത്ത കാലാവസ്ഥയായിട്ടും ലക്കിടി എൽ.പി സ്‌കൂൾ പോളിങ് സ്റ്റേഷനിൽ വോട്ടർമാരുടെ നീണ്ട നിര കാണപ്പെട്ടു.
- 10 Dec 2020 12:37 PM IST
ബൂത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ഉറപ്പാക്കാൻ സായാബോട്ടിന്‍റെ സേവനം

കൊച്ചി: മാസ്ക് കൃത്യമായി ധരിച്ചിട്ടില്ലേ, അപ്പോൾ വരും നിർദേശം, മാസ്ക് കൃത്യമായി ധരിക്കൂ... സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിയില്ലെങ്കിൽ നേരിട്ട് സാനിറ്റൈസർ കൈകളിലേക്ക് ഒഴിച്ചു നൽകും. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിൽ പ്രവർത്തിക്കുന്ന പോളിങ് ബൂത്തിൽ വോട്ട് ചെയ്യാൻ എത്തുന്നവർക്ക് കോവിഡ് നിയന്ത്രണങ്ങൾ മാത്രമല്ല പുതുമ, കൂട്ടത്തിൽ അത്ഭുതപ്പെടുത്താൻ അസിമോവ് റോബോട്ടിക്സ് തയ്യാറാക്കിയ സായാബോട്ടും ഉണ്ട്.
പോളിങ് കേന്ദ്രത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് സായാബോട്ടിന്‍റെ ചുമതല.
വോട്ടിങ്ങിനായി വരുന്ന വോട്ടർമാര പരിശോധിച്ച് മാസ്ക് ധരിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ വേണ്ടവിധം ആണോ ധരിച്ചിരിക്കുന്നത്, ശരീരതാപനില സാധാരണ അവസ്ഥയിൽ ആണോ, സാനിറ്റേഷൻ ചെയ്തതിനുശേഷമാണോ ബൂത്തിലേക്ക് പ്രവേശിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ കേവലം ഒരു മിനിറ്റിൽ താഴെ സമയം കൊണ്ട് സായാബോട്ട് പരിശോധിക്കും.
- 10 Dec 2020 12:20 PM IST
എറണാകുളം ജില്ല പോളിങ് ശതമാനം - 43.47
കൊച്ചി കോർപ്പറേഷൻ- 31.6
നഗരസഭകൾ
കൂത്താട്ടുകുളം - 54.21
തൃപ്പൂണിത്തുറ - 37.24
മുവാറ്റുപുഴ - 52.08
കോതമംഗലം - 44.03
പെരുമ്പാവൂർ - 48.48
ആലുവ - 49.86
കളമശേരി - 40.2
നോർത്ത് പറവൂർ - 46.41
അങ്കമാലി - 44.7
ഏലൂർ - 50.78
തൃക്കാക്കര - 36.49
മരട് - 44.5
പിറവം - 47.77
- 10 Dec 2020 12:04 PM IST
സർക്കാരിനെതിരെ ജനവികാരമില്ല; വ്യക്തിപരമായ മാന്യത നോക്കിയാവണം വോട്ട് -പി.സി ജോർജ്

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് എന്നോ എൽ.ഡി.എഫ് എന്നോ നോക്കാത്ത സാഹചര്യത്തിൽ സർക്കാരിനെതിരായ ജനവികാരം ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാകില്ലെന്ന് പി.സി ജോർജ് എം.എൽ.എ. തദ്ദേശ തെരഞ്ഞെടുപ്പിൽ വ്യക്തിപരമായ കഴിവിനാണ് വോട്ട്. ജനാധിപത്യം സംരക്ഷിക്കാൻ എല്ലാവരും വോട്ട് ചെയ്യണമെന്നും വ്യക്തിപരമായ മാന്യത നോക്കിയാവണം വോട്ടെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം ജില്ല പഞ്ചായത്ത് ആര് ഭരിക്കണമെന്ന് ജനപക്ഷം തീരുമാനിക്കും. കഴിഞ്ഞ തവണ എൽ.ഡി.എഫിനൊപ്പം നിന്ന് ജയിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ജനപക്ഷം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കോട്ടയം ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ഷോണ്‍ ജോര്‍ജിന് ആയിരിക്കുമെന്നും ജോര്‍ജ് പറഞ്ഞു.
കുറ്റിപാറ സര്‍ക്കാര്‍ ഹയർ സെക്കൻഡറി സ്കൂളിലെ 2ാം നമ്പർ ബൂത്തിയാണ് പി.സി ജോര്‍ജ്ജ് വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ ഉഷാ മരുമകൾ പാർവതി എന്നിവർക്കൊപ്പമെത്തിയാണ് വോട്ട് ചെയ്തത്.
- 10 Dec 2020 11:50 AM IST
പോളിംഗ് ശതമാനം -11.38 AM
സംസ്ഥാനം - 35. 88 %
ജില്ല തിരിച്ച്
കോട്ടയം - 35.82
എറണാകുളം- 35.45
തൃശൂർ - 35.82
പാലക്കാട്- 36.08
വയനാട് - 37.27
കോർപ്പറേഷൻ:
കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ - 25.65
തൃശൂർ- 27.81
- 10 Dec 2020 11:48 AM IST
ഭരണവിരുദ്ധവികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും -ഉമ്മൻചാണ്ടി
കോട്ടയം: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭരണത്തിന് എതിരായ ജനവികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ഉമ്മൻചാണ്ടി. കെ.എം. മാണി പ്രതിനിധാനം ചെയ്ത രാഷ്ട്രീയത്തിന് എതിരായാണു ജോസ് കെ. മാണിയുടെ ഇപ്പോഴത്തെ നിലപാട്. കെ.എം. മാണിയെ ഏറ്റവും കൂടുതൽ അപമാനിച്ചവരോടു കൂട്ടു ചേരാനുള്ള തീരുമാനം പ്രവർത്തകരിൽ ഞെട്ടലുണ്ടാക്കി.
ഇപ്പോഴത്തെ വിവാദങ്ങൾ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. അതു മാത്രമല്ല അഞ്ച് വർഷത്തെ ഭരണ പരാജയവും സ്വാധീനിക്കും. പ്രതിപക്ഷ നേതാവ് ഉയർത്തിയ എല്ലാ വിഷയങ്ങളും ഇപ്പോൾ സത്യമെന്ന് തെളിഞ്ഞു. ഇതു പ്രതിരോധിക്കാൻ ഇപ്പോൾ ഇടത് മുന്നണിക്ക് സാധിക്കുന്നില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
രാവിലെ കുടുംബസമേതം പുതുപ്പള്ളി ഗ്രിഗോറിയൻ പബ്ലിക് സ്കൂളിലെത്തി അദ്ദേഹം വോട്ട് രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.





