Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വയം തോൽപിച്ച്​...

സ്വയം തോൽപിച്ച്​ യു.ഡി.എഫ്​

text_fields
bookmark_border
panchayat election 2020, UDF defeated itself
cancel

യു.ഡി.എഫ്​ പരാജയം കനത്തതാണ്​. 2015 ലെ തെരഞ്ഞെടുപ്പുഫലവുമായുള്ള താരതമ്യത്തിൽ കണക്കിൽ ഭീമമായ വ്യത്യാസം കാണി​െല്ലങ്കിലും അനുകൂല രാഷ്​ട്രീയ സാഹചര്യങ്ങൾ ഉപയോഗിക്കുന്നതിൽ യു.ഡി.എഫിന്​ സമ്പൂർണ തോൽവിയാണുണ്ടായത്​. രാഷ്​ട്രീയമായി തെരഞ്ഞെടുപ്പിൽ ഒരു തൂത്തുവാരലിനു പറ്റിയ അവസ്ഥയാണ്​ യു.ഡി.എഫിനുണ്ടായിരുന്നത്​. എന്നാൽ, നേതൃത്വത്തി​െൻറ കഴിവുകേടും മോശമായ ഇലക്ഷൻ മാനേജ്​മെൻറും അപക്വമായ പ്രവർത്തനരീതികളും ഘടകകക്ഷികളെ കൂ​െട നിർത്തുന്നതിലുള്ള കഴിവുകേടും യു.ഡി.എഫിനെ തോൽപിച്ചു.

ആർ.എം.പിയെ ​പിണക്കി, വെൽഫെയറിനെ താറടിച്ചു

സ്വന്തം സ്ഥാനാർഥിയെ കെട്ടിയിറക്കി സഹായിക്കാൻ വന്ന ആർ.എം.പി സ്ഥാനാർഥി​െയവരെ കെ.പി.സി.സി ​പ്രസിഡൻറ് പ്രകോപിപ്പിച്ചു. ഒപ്പം നിന്ന വെൽഫെയർ പാർട്ടിയെ താറടിക്കാനാണ്​ മുല്ലപ്പള്ളി രാമചന്ദ്രൻ കൂടുതൽ ഉത്സാഹം കാട്ടിയത്​. പി.ജെ. ജോസഫി​േനക്കാൾ വോട്ടു കൂടുതലുള്ള ജോസ്​ കെ. മാണിയെ കൈവിട്ടത്​ എത്ര മടയത്തരമായെന്ന്​ ഇപ്പോൾപോലും യു.ഡി.എഫ്​ നേതൃത്വം ചിന്തിക്കുന്നുണ്ടാകില്ല. കൂെട നിന്ന ജോസഫിനെ, കോൺഗ്രസ്​ നേതൃത്വം അറിഞ്ഞുതന്നെ വിമതരെ നിർത്തി വീർപ്പുമുട്ടിച്ചു.

രാഷ്​ട്രീയമായും അല്ലാതെയുമുള്ള ആരോപണങ്ങളാൽ ഉലഞ്ഞാടിനിൽക്കുന്ന എൽ.ഡി.എഫിനെ മുട്ടുകുത്തിക്കുമെന്ന അമിതവിശ്വാസത്തോ​െടയാണ്​ യു.ഡി.എഫ്​ മത്സരത്തിനിറങ്ങിയത്​. എന്നാൽ, എതിർപക്ഷത്തി​െൻറ പോരായ്​മകൾ കൊണ്ട് ജയിച്ചുകളയാമെന്ന അമിത ആത്മവിശ്വാസത്തിന്​ കനത്ത വിലകൊടുക്കുകയായിരുന്നു. മുസ്​ലിംലീഗി​െൻറ ശക്തികേന്ദ്രങ്ങളിൽ മാത്രമാണ്​ യു.ഡി.എഫിന്​ കാര്യമായ ഫലം ഉണ്ടാക്കാനായത്​.

അവിടെ പോലും കോൺഗ്രസി​െൻറ കൈയിലിരുന്ന നിലമ്പൂർ പോലുള്ള പ്രദേശങ്ങളിൽ നേതൃപരമായ പോരായ്​മകളാൽ അടിയറവു പറയേണ്ടിവന്നു. മുസ്​ലിം ലീഗി​െൻറയും വെൽഫയർ പാർട്ടിയുടേയും പ്രവർത്തകർ കോൺഗ്രസ്​മേഖലകളിൽ അറിഞ്ഞു പ്രവർത്തിക്കാതിരു​െന്നങ്കിൽ മലബാർമേഖലയിലും യു.ഡി.എഫിന്​ കനത്ത തിരിച്ചടി നേരിടേണ്ടിവരുമായിരുന്നു.

ക്രൈസ്​തവ വോട്ടുകൾ കൈവിട്ടു

തെക്കൻ കേരളത്തിൽ കോൺഗ്രസിന്​ തകർന്നടിയേണ്ടിവന്നത്​ പരമ്പരാഗത ക്രിസ്​ത്യൻ വോട്ടുകളുടെ നഷ്​ടം കൊണ്ടുകൂടിയാണ്​​. ജോസ്​ കെ. മാണിയെ പിണക്കി മറുചേരിയിൽ ചേർത്തതിന്​ വലിയ വിലയാണ്​ കോൺഗ്രസിന്​​ ഇൗ തെര​െഞ്ഞടുപ്പിൽ നൽകേണ്ടിവന്നത്​. അതുകൊണ്ടു മാത്രമാണ്​ മൂന്നു ജില്ല പഞ്ചായത്തുകൾ അടിയോടെ ഇടതുമുന്നണിയിലേക്ക്​ മാറി​േപ്പായത്​. ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിൽ മാത്രമല്ല, അതുകൊണ്ട്​ യു.ഡി.എഫിന്​ നഷ്​ടം ഉണ്ടായത്​. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും ക്രിസ്​ത്യൻ വോട്ടർമാർ യു.ഡി.എഫിനെ കൈവിട്ടിട്ടുണ്ട്​.

വിവാദങ്ങൾ ഏശിയില്ല

സർക്കാറിനെതിരായുണ്ടായ വിവാദങ്ങൾ ജനങ്ങളെ സ്വാധീനിച്ചില്ല. പ്രതിസന്ധിയിൽ ജനങ്ങൾ​െക്കാപ്പം സർക്കാറു​െണ്ടന്ന സി.പി.എം പ്രചാരണം ജനങ്ങൾ അംഗീകരിച്ചു. താഴെത്തട്ടിൽ ഇറങ്ങി പ്രവർത്തിക്കാൻ കോൺഗ്രസിന്​ സംഘടനസംവിധാനം ഇല്ലാതാകുകയും നേതാക്കൾ അപക്വമതികളായി പെരുമാറുകയും ചെയ്​തു.

മുന്നണിക്കുവേണ്ടി ആത്മാർഥമായി പ്രവർത്തിച്ച സംഘടനകളെ ഇകഴ്​ത്താനും അവരുടെ ആത്മാഭിമാനത്തിന്​ പോറലേൽപിക്കാനുമാണ്​ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ ശ്രമിച്ചത്. ആവശ്യമായ പ്രചരണോപാധികൾ നൽകുന്നതിലും മറ്റു ഘടകകക്ഷികളെ ഏകോപിപ്പിക്കുന്നതിലും കോൺഗ്രസ്​ നേതൃത്വം കനത്ത പരാജയമായിരുന്നു.

പ്രാദേശിക ജനവികാരം കണക്കി​െലടുക്കാതെ പലേടത്തും സ്ഥാനാർഥികളെ കെട്ടിയിറക്കുകയും വിമതരെ സൃഷ്​ടിക്കുകയും ചെയ്​തു. വിമതശല്യം ഒഴിവാക്കാൻ പ്രതിവിധി ഒന്നും ചെയ്​തുമില്ല. 2015ലെ തെരഞ്ഞെടുപ്പിൽ നിർത്തിയതിനേക്കാൾ 5000 സ്ഥാനാർഥിക​െള ബി.ജെ.പി കൂടുതലായി മത്സരിപ്പിച്ചത്​ യു.ഡി.എഫ്​ നേതൃത്വം കണക്കിലെടുത്തില്ല. ബി.​െജ.പി മത്സരിച്ചിടത്തെല്ലാം യു.ഡി.എഫി​െൻറ വിജയസാധ്യത​െയയാണ്​ പ്രതികൂലമായി ബാധിച്ചത്​.

കോൺഗ്രസ്​ തന്ത്രം പിണറായി പയറ്റി

സി.പി.എം സഖ്യത്തിൽ ഇടഞ്ഞു നിൽക്കുന്ന കക്ഷികൾ ചെറുതായാലും വലുതായാലും അവരെ ആകർഷിച്ച്​ മുന്നണിയിൽപെടുത്തുന്ന തന്ത്രമാണ്​ മുൻകാലങ്ങളിൽ കോ​ൺഗ്രസിനുണ്ടായിരുന്നത്​. എന്നാൽ, ആ തന്ത്രം കുറച്ചുകാലമായി പിണറായി വിജയനാണ്​ പയറ്റുന്നത്​. സി.എം.പിയിൽനിന്നുവരെ ഒരു വിഭാഗ​െത്ത അടർത്തിയെടുത്തു.

ലോക്​താന്ത്രിക്​​ ജനതാദളും അവസാനമായി കേരള കോൺഗ്രസിലെ പ്രമുഖ വിഭാഗവും ഇടതുപക്ഷത്തായി. ഒാരോ ചെറുകക്ഷിക്കും പ്രാദേശികമായി ജയിപ്പിക്കാൻ പലേടത്തും വോട്ടുകളു​െണ്ടന്നതും യു.ഡി.എഫ്​ കണക്കാക്കിയില്ല. ഇടതുപക്ഷമാക​െട്ട, ന്യൂനപക്ഷ മേഖലകളിൽ വോട്ടുകിട്ടാനുള്ള വഴികൾ തിരയുകയായിരുന്നു.

കിറ്റു മുതൽ ക്ഷേമപെൻഷൻ വരെ

ക്ഷേമനിധിയും ​ക്ഷേമ പെൻഷനുകളും സൗജന്യ റേഷൻ കിറ്റു വിതരണവും സാധാരണ ജനവിഭാഗങ്ങളെ കാര്യമായി സ്വാധീനിച്ചു. പ്രളയകാലത്തും കോവിഡ്​ കാലത്തും ജനങ്ങ​െള ചേർത്തുപിടിക്കാൻ സർക്കാർ ശ്രമിച്ചത്​ ഇടതുപക്ഷത്തിന്​ വോട്ടുകളായി. നേരിട്ടുകിട്ടുന്ന ഗുണഫലങ്ങളാണ്​ തെര​െഞ്ഞടുപ്പിൽ ഗുണം ചെയ്യുകയെന്നതും വിവാദങ്ങൾ സാധാരണ വോട്ടർമാരെ കാര്യമായി ബാധിക്കി​െല്ലന്നതും തുറന്നുപറഞ്ഞു കൊണ്ടുതന്നെ പിണറായി വിജയൻ തെരഞ്ഞെടുപ്പിനെ സമീപിക്കുകയായിരുന്നു.

ദിനേന അദ്ദേഹത്തി​െൻറ സാന്നിധ്യവും പ്രബോധനവും വാഗ്​ദാനങ്ങളും കോവിഡി​െൻറ പേരിൽ തുടർച്ചയായി നടത്തുന്ന വാർത്തസമ്മേളനങ്ങളിലൂടെ ജനങ്ങൾക്കു മുന്നിൽ എത്തിക്കൊണ്ടിരുന്നു. യു.ഡി.എഫ്​ നേതാക്കൾ അതിനെ വിലകുറച്ചു കാണുക മാത്രമല്ല, പുച്ഛിക്കുകയും ചെയ്​തു.

ബി.ജെ.പി അത്രക്കായില്ല

ബി.ജെ.പി ഇക്കുറി വലിയ അവകാശവാദത്തോടെയാണ്​ മത്സരിക്കാനിറങ്ങിയത്​. എന്നാൽ, അവകാശപ്പെട്ടു നടന്ന അത്രയൊന്നും അവർക്കു ലഭിച്ചില്ല. തിരുവനന്തപുരം, തൃശൂർ നഗരസഭകളിലും കുറേ മുനിസിപ്പാലിറ്റികളിലും നിരവധി പഞ്ചായത്തുകളിലും ഭരണം പിടി​െച്ചടുക്കും എന്നുവരെ അവകാശപ്പെട്ടിരുന്നു. അ​തൊന്നും നടന്നി​െല്ലന്നു മാത്രമല്ല, അവരുടെ മുതിർന്ന നേതാക്കൾ പലരും പരാജയ​െപ്പടുകയും ചെയ്​തു. എങ്കിലും അവർ അവിശ്വസനീയമാം വണ്ണം നേട്ടങ്ങളുണ്ടാക്കി.

ബി.ജെ.പിയെ പലേടത്തും തടയാനും യു.ഡി.എഫിനെ തകർക്കാനും കഴിഞ്ഞതാണ്​ ഇടതുമുന്നണി േനട്ടങ്ങൾക്ക്​ മാറ്റുകൂട്ടുന്നത്​. ഇരുമുന്നണികളുടെയും വോട്ടുകൾ ഒരുപോലെ ലക്ഷ്യം ​െവച്ചാണ്​ ബി.ജെ.പി ഇറങ്ങിയത്​. എന്നാൽ, ഇടതു വോട്ട്​ ബാങ്കുകളിൽ ചലനമുണ്ടാക്കാൻ കഴിഞ്ഞില്ല. അതേസമയം, യു.ഡി.എഫി​െൻറ, പ്രത്യേകിച്ച്​ കോൺഗ്രസി​െൻറ വോട്ട്​ ബാങ്കുകളിൽ വിടവുണ്ടാക്കാൻ അവർക്കായി. ഭാവി തെര​െഞ്ഞടുപ്പുകളിൽ ഇടതുപക്ഷ​​േത്തക്കാൾ അവർ നോട്ടമിടുന്നത്​, കോൺഗ്രസി​െൻറ വോട്ട്​ ബാങ്കുകളിലായിരിക്കുമെന്നാണ്​ കരുതേണ്ടത്​.

ഭാവിയിലേക്കു ചൂണ്ടുപലക

ഭാവി രാഷ്​ട്രീയത്തിൽ വലിയ വിലപേശൽ ശക്തിയായി തീരാനാകും വിധം വലിയ പ്രാധാന്യമാണ്​, യു.ഡി.എഫ്​ പുറത്താക്കിയ മാണി ഗ്രൂപ്പിന്​ ഇൗ തെരഞ്ഞെടുപ്പു നൽകുന്നത്​. പിണറായി വിജയൻ ഏറെ ശക്തനാകുന്നു. ആരോപണങ്ങളാൽ ത​െന്ന ക്ഷീണിപ്പിക്കാൻ ആർക്കും കഴിയി​െല്ലന്ന്​ അദ്ദേഹം തെളിയിച്ചിരിക്കുന്നു. പാർട്ടിയിൽ അനിഷേധ്യനായി തുടരാനുള്ള അവകാശം അദ്ദേഹം നേടിയെടുത്തിരിക്കുന്നു.​ അത്​ ഇടതുപക്ഷത്തിനും മാർക്​സിസ്​റ്റു പാർട്ടിക്കും പിണറായി വിജയനും നൽകുന്ന ആത്മവിശ്വാസം വള​െര വലുതാണ്​.

കോൺഗ്രസിലാക​െട്ട, ആത്മവിശ്വാസവും മനോവീര്യവും കുറയുകയാണ്​. സ്വയം തിരുത്താതെ, പ്രവർത്തകരെയും സംവിധാന​െത്തയും ശക്തി​െപ്പടുത്താതെ ആ പാർട്ടിക്ക്​ മുന്നോട്ടുള്ള പ്രയാണം അസാധ്യമാണ്​.ശശി തരൂർ അടക്കം വലിയ പ്രതിച്ഛായയുള്ള നേതാക്കൾപോലും കളത്തിലിറങ്ങാൻ മടിച്ചുനിൽക്കുന്ന അവസ്ഥയിൽനിന്നു മാറാത്തപക്ഷം കേരളത്തി​െല മതനിരപേക്ഷതയും ജനാധിപത്യവും ചോദ്യം ചെയ്യുന്ന ശക്തികൾ സമീപ ഭാവിയിൽതന്നെ ഭീഷണിയായേക്കാം.

Show Full Article
TAGS:panchayat election 2020pinarayi
News Summary - panchayat election 2020, UDF defeated itself
Next Story