Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ആത്മാർഥമായാണ്​ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തതെങ്കിൽ മുല്ലപ്പള്ളി സ്​ഥാനമൊഴിയണം'; രാജ്​മോഹൻ ഉണ്ണിത്താൻ

text_fields
bookmark_border
ആത്മാർഥമായാണ്​ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തതെങ്കിൽ മുല്ലപ്പള്ളി സ്​ഥാനമൊഴിയണം; രാജ്​മോഹൻ ഉണ്ണിത്താൻ
cancel

കോഴിക്കോട്​: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിൽ കോൺഗ്രസിൽ നേതൃത്വത്തിൽ അതൃപ്​തി പുകയുന്നു. പരാജയത്തിന്‍റെ ഉത്തരവാദിത്തം ആത്മാർഥമായാണ്​ ഏറ്റെടുത്തതെങ്കിൽ മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി അധ്യക്ഷസ്​ഥാനം രാജിവെക്കണമെന്ന്​ രാജ്​മോഹൻ ഉണ്ണിത്താൻ എം.പി.

രാഷ്​ട്രീയ സാഹചര്യം അനുകൂലമായിട്ടും തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. ഇനി എപ്പോഴാണ്​ നേട്ടമുണ്ടാക്കാൻ കഴിയുകയെന്നും രാജ്​മോഹൻ ഉണ്ണിത്താൻ പറഞ്ഞു. മീഡിയ വണ്ണിനോടാണ്​ രാജ്​മോഹൻ ഉണ്ണിത്താന്‍റെ പ്രതികരണം.

തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനേറ്റ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു. പൊതു രാഷ്​​്ട്രീയം തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാത്തത്​ നിരാശാജനകമാ​െണന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Panchayat Election 2020 rajmohan unnithan Against Mullappally Ramachandran
Next Story