പട്ടികജാതി സീറ്റിലെ സ്ഥാനാർഥികൾ 'വ്യാജ'ന്മാർ
text_fieldsനെടുങ്കണ്ടം: പട്ടികജാതി വനിത സംവരണ സീറ്റിൽ വ്യാജ സർട്ടിഫിക്കറ്റ്്് തരപ്പെടുത്തിയതായ പരാതിയിൽ നടന്ന അന്വേഷണത്തിൽ ഇരു മുന്നണിയിലെയും സ്ഥാനാർഥികൾ വ്യാജന്മാരെന്ന് കണ്ടെത്തിയതായി ഉടുമ്പൻചോല തഹസിൽദാർ.
ഉടുമ്പൻചോല പഞ്ചായത്ത് രണ്ടാം വാർഡ് പാമ്പുപാറയിലാണ് വ്യാജ ജാതി സർട്ടിഫിക്കറ്റ്് തരപ്പെടുത്തി വനിത സ്ഥാനാർഥികൾ മത്സര രംഗെത്തത്തിയത്.
ഇടതു മുന്നണി സ്ഥാനാർഥി പട്ടികജാതി വനിത സംവരണ സീറ്റിൽ മത്സരിക്കാനായി വ്യാജ പട്ടികജാതി സർട്ടിഫിക്കറ്റ് തയാറാക്കിയതായി ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രവർത്തകർ ആദ്യം രംഗത്തെത്തി. യുവതിക്ക് പട്ടികജാതി വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾക്ക് അർഹതയില്ലെന്ന്്് റവന്യൂ അധികൃതർ കണ്ടെത്തി.
ഇതിനിടെ എതിർ സ്ഥാനാർഥിക്കെതിരെ സമാന പരാതിയുമായി സി.പി.എം പ്രവർത്തകരും എത്തി. ഇതിൽ രാജാക്കാട് വില്ലേജ് ഓഫിസറിൽനിന്ന് വിശദീകരണം തേടിയ സമാന നടപടിയാണ് യു.ഡി.എഫ് സ്ഥാനാർഥിയുടേതെന്നും കണ്ടെത്തിയെന്ന് തഹസിൽദാർ നിജു കുര്യൻ പറഞ്ഞു.