ബി.ജെ.പി സ്ഥാനാർഥിക്കെതിരെ വി.എച്ച്.പി പ്രവർത്തകൻ രംഗത്ത്
text_fieldsബാലുശ്ശേരി: ബാലുശ്ശേരി നോർത്ത് ഏഴാം വാർഡിൽ ബി.ജെ.പി സ്ഥാനാർഥിക്കെതിരെ വി.എച്ച്.പി പ്രവർത്തകൻ രംഗത്ത്. ബി.ജെ.പി ഔദ്യോഗിക സ്ഥാനാർഥിയായി പ്രഖ്യാപിച്ച രാജൻ കച്ചേരി കുന്നിനെതിരെയാണ് വി.എച്ച്.പി പ്രവർത്തകനായ രൺവീർ സിങ് മത്സര രംഗത്തിറങ്ങിയത്.
വാർഡിലെ സജീവ സാമൂഹിക പ്രവർത്തകനായ തന്നെ അവഗണിച്ച് പാർട്ടി പ്രവർത്തകനല്ലാത്ത ആളെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചതെന്ന് രൺവീർ സിങ് പറഞ്ഞു.
പത്രിക പിൻവലിക്കാൻ പാർട്ടി നേതൃത്വത്തിൽനിന്നു സമ്മർദമുണ്ടായെങ്കിലും ഇദ്ദേഹം വഴങ്ങിയില്ല. അതേസമയം രൺവീർ സിങ്ങിനെ ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും സംസ്ഥാന അധ്യക്ഷെൻറ അനുമതിയോടെ സസ്പെൻഡ് ചെയ്തതായി ജില്ല പ്രസിഡൻറ് വി.കെ. സജീവൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

