ഉത്സവപ്പറമ്പിൽ നിന്ന് കലോത്സവ വേദിയിലേക്ക്...
text_fieldsതൃശൂർ: സ്കൂൾ ഹോസ്റ്റലിെൻറ മുറിയിൽ വാദ്യമേളം പഠിക്കാൻ മഠിയൻ രാധാകൃഷ്ണൻ മാരാർക്ക് ശിഷ്യപ്പെടുമ്പോൾ കലോത്സവ വേദിയായിരുന്നില്ല അവരുടെ സ്വപ്നം. ഉത്സവപ്പറമ്പുകളെ ഇളക്കി മറിക്കുന്ന വാദ്യകലാകാരന്മാരാകണം.
എന്നാൽ, കൊല്ലം പാരിപ്പള്ളി അമൃത ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളെ കാലം സംസ്ഥാന കലോത്സവ വേദിയിലെ ആർത്തിരമ്പുന്ന സദസ്സിന് മുന്നിലെത്തിച്ചു.
ഹയർ സെക്കൻഡറി വിഭാഗം പഞ്ചവാദ്യത്തിലാണ് പാരിപ്പള്ളിയിലെ കുട്ടികൾ അതിശയിപ്പിച്ചത്. പൂരങ്ങളും വാദ്യമേളങ്ങളും ഹൃദയത്തോട് ചേർത്തുപിടിക്കുന്ന തൃശൂരിെൻറ മണ്ണ് ഇവരുടെ പ്രകടനത്തെ അറിഞ്ഞാസ്വദിച്ചു. ഫലം വന്നപ്പോൾ പാരിപ്പള്ളിയിലെ കുട്ടികൾക്ക് എ ഗ്രേഡ്. നിരവധി വർഷങ്ങളായി കേരളത്തിലെ വിവിധ പൂരങ്ങൾക്കും പെരുന്നാളുകൾക്കും മേളപ്പെരുക്കം തീർത്തത് ഇവരാണ്.
സംഘത്തിെല പ്രധാനി അഖിലേഷ് കൃഷ്ണെൻറ പിതാവും വാദ്യ കലാകാരനുമായ ഉണ്ണികൃഷ്ണനും കുട്ടികൾക്ക് പിന്തുണ നൽകുന്നു. അഖിലേഷും അർജുനുമാണ് തിമിലയിൽ വിസ്മയം തീർക്കുന്നത്. പ്രണവും അഖിലും ഇലത്താളം കൈകാര്യം ചെയ്തപ്പോൾ സുദർശ് മദ്ദളത്തിലും അനന്ദു കൊമ്പിലും ഭരത് ഇടക്കയിലും മികച്ച പ്രകടനം കാഴ്ചെവച്ചു. സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിനും പഞ്ചവാദ്യത്തിൽ എ ഗ്രേഡാണ്. ഹയർ സെക്കൻഡറി വിഭാഗം പഞ്ചവാദ്യത്തിൽ 17 ടീമുകളാണ് മത്സരിച്ചത്. 16 ടീമിനും എ ഗ്രേഡാണ്. ഒരു ടീമിന് ബി ഗ്രേഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
