Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാനായിക്കുളം...

പാനായിക്കുളം സ്വാതന്ത്ര്യദിന സെമിനാർ: എൻ.ഐ.എ അപ്പീൽ സുപ്രീംകോടതി തള്ളി

text_fields
bookmark_border
supreme court
cancel
camera_alt

സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: ആ​ലു​വ പാ​നാ​യി​ക്കു​ളം ഹാ​പ്പി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 2006ൽ ​ന​ട​ത്തി​യ സ്വാ​ത​ന്ത്ര്യ​ദി​ന സെ​മി​നാ​ർ സി​മി ക്യാ​മ്പ് ആ​ണെ​ന്ന കു​റ്റാ​രോ​പ​ണം ത​ള്ളി​യ 2019ലെ ​കേ​ര​ള ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ.​ഐ.​എ) സ​മ​ർ​പ്പി​ച്ച അ​പ്പീ​ൽ​ സു​പ്രീം​കോ​ട​തി ത​ള്ളി. കേ​സി​ലെ അ​ഞ്ചു​പേ​രെ​യും വെ​റു​തെ വി​ട്ട​ത്​ ജ​സ്റ്റി​സ് ബി.​ആ​ർ ഗ​വാ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ​ ശ​രി​വെ​ച്ചു.

എ​ൻ.​ഐ.​എ കോ​ട​തി കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി 14 വ​ര്‍ഷം ക​ഠി​ന​ത​ട​വി​ന് വി​ധി​ച്ച ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളും ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​ക​ളു​മാ​യ ഹാ​രി​സ് എ​ന്ന പി.​എ. ശാ​ദു​ലി, അ​ബ്ദു​ൽ റാ​സി​ഖ്, 12 വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ച മൂ​ന്നാം പ്ര​തി ആ​ലു​വ കു​ഞ്ഞു​ണ്ണി​ക്ക​ര സ്വ​ദേ​ശി അ​ൻ​സാ​ർ ന​ദ് വി, ​നാ​ലാം പ്ര​തി പാ​നാ​യി​ക്കു​ളം സ്വ​ദേ​ശി നി​സാ​മു​ദ്ദീ​ൻ എ​ന്ന നി​സു​മോ​ൻ, അ​ഞ്ചാം പ്ര​തി ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി ഷ​മ്മി എ​ന്ന ഷ​മ്മാ​സ് എ​ന്നി​വ​രെ​യാ​ണ് ജ​സ്റ്റി​സ് എ.​എം. ഷ​ഫീ​ഖ്, ജ​സ്റ്റി​സ് അ​ശോ​ക് മേ​നോ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് വെ​റു​തെ​വി​ട്ട​ത്.

എ​ന്നാ​ൽ, 2011ലെ ​സു​പ്രീം​കോ​ട​തി ജ​ഡ്ജി മാ​ർ​ക​ണ്ഡേ​യ ക​ട്​​ജു​വി​ന്‍റെ വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഹൈ​കോ​ട​തി അ​ഞ്ചു​പേ​രെ​യും കു​റ്റ​മു​ക്ത​രാ​ക്കി​യ​തെ​ന്നും 2019ൽ ​സു​പ്രീം​കോ​ട​തി ജ​സ്റ്റി​സ്​ ക​ട്ജു​വി​ന്‍റെ വി​ധി റ​ദ്ദാ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​കേ​സും റ​ദ്ദാ​ക്ക​ണ​മെ​ന്നും എ​ൻ.​ഐ.​എ വാ​ദി​ച്ചു.

എ​ന്നാ​ൽ, മാ​ർ​ക​ണ്ഡേ​യ ക​ട്ജു​വി​ന്‍റെ വി​ധി ​ഹൈ​കോ​ട​തി പ​രാ​മ​ർ​​ശി​ക്കു​ക​മാ​ത്ര​മാ​ണ്​ ചെ​യ്ത​തെ​ന്നും മ​റ്റു പ​ല കാ​ര​ണ​ങ്ങ​ളു​മാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​തെ​ന്നും കു​റ്റ​മു​ക്ത​രാ​ക്കി​യ​വ​ർ​ക്കു​വേ​ണ്ടി അ​ഭി​ഭാ​ഷ​ക​ൻ ഹാ​രി​സ്​ ബീ​രാ​ൻ വാ​ദി​ച്ചു.ഇ​ത്​ അം​ഗീ​ക​രി​ച്ച സു​പ്രീം​കോ​ട​തി, വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​തി​ന്​ ശേ​ഷ​മാ​ണ്​ ഹൈ​കോ​ട​തി വെ​റു​തെ​വി​ട്ട​തെ​ന്നും വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NIASupreme CourtPanayikkulam Independence Day Seminar
News Summary - Panayikkulam Independence Day Seminar: Supreme Court rejects NIA appeal
Next Story