Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പതിവ് തെറ്റിയില്ല, ക്ഷേത്ര അന്നദാനത്തിൽ സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും

text_fields
bookmark_border
പതിവ് തെറ്റിയില്ല, ക്ഷേത്ര അന്നദാനത്തിൽ സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും
cancel

വേങ്ങര (മലപ്പുറം): ഇത്തവണയും പതിവ് തെറ്റിയില്ല, കണ്ണമംഗലം കിളിനക്കോട് കരിങ്കാളി കരുവൻകാവിൽ കിരാതമൂർത്തി ക്ഷേത്രത്തിലെ സമൂഹ അന്നദാനത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എയുമെത്തി. ഒരാഴ്ച നീണ്ട താലപ്പൊലി കളംപാട്ട് മഹോത്സവ സമാപനദിവസമായ തിങ്കളാഴ്ച നടന്ന സമൂഹ അന്നദാനത്തിലാണ് ഇരുവരും പങ്കെടുത്തത്.

ഉച്ചക്ക് 11.30ഓടെ ക്ഷേത്രത്തിലെത്തിയ ഇവരെ ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് വി.പി. ഉണ്ണികൃഷ്ണൻ, വി.പി. രതീഷ്, കെ.വി. അനിൽകുമാർ, കെ.വി. അജീഷ്, കെ.പി. വൈശാഖ്, സുജിത് കുട്ടൻ, വി.പി. മനോജ്കുമാർ, വി.പി. ബാലകൃഷ്ണൻ, വി.പി. സുരേഷ്, സി.എം. ശിവദാസൻ എന്നിവർ സ്വീകരിച്ചു.

കണ്ണമംഗലം പഞ്ചായത്ത് പ്രസിഡൻറ് യു.എം. ഹംസയും സംബന്ധിച്ചു. ഉത്സവഭാഗമായി വിവിധ ദിവസങ്ങളിൽ ചാക്യാർകൂത്ത്, തിരുവാതിര, നൃത്തനൃത്യങ്ങൾ തുടങ്ങിയവ നടന്നു. ചടങ്ങുകൾക്ക് തന്ത്രി ഇളമന ഇല്ലത്ത് ശ്രീധരൻ നമ്പൂതിരി നേതൃത്വം നൽകി.

കണ്ണമംഗലം കിളിനക്കോട് കരിങ്കാളി കരുവൻകാവിൽ കിരാതമൂർത്തി ക്ഷേത്രത്തിലെ അന്നദാനത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എയും

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Panakkad Sadiqali Shihab thangal and P.K. Kunhalikutty MLA at Kannamangalam Kilinakode temple
Next Story