Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
panakkad sadik ali shihab thangal
cancel

സാദിഖലി തങ്ങള്‍ ചന്ദ്രിക ചെയര്‍മാനും എം.ഡിയും

text_fields
bookmark_border
Listen to this Article

മലപ്പുറം: മുസ്‌ലിം പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനി ലിമിറ്റഡിന്റെ (ചന്ദ്രിക) ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ചന്ദ്രിക മലപ്പുറം ഗവേണിങ് ബോര്‍ഡ് ചെയര്‍മാനും ഡയറക്ടറുമായ സാദിഖലി തങ്ങളെ തെരഞ്ഞെടുത്തത്. മലപ്പുറത്ത് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.

യോഗത്തില്‍ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ. മജീദ് എം.എല്‍.എ, അഡ്വ. പി.എം.എ സലാം, വി.കെ. ഇബ്രാഹീം കുഞ്ഞ്, പി.എം.എ സമീര്‍ എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Panakkad Sadiq Ali Shihab Thangal elected as Chandrika Chairman and MD
Next Story