അസറു ജീവിതകാലം കര്‍മം കൊണ്ട് അടയാളപ്പെടുത്തിയ യുവത്വം -സാദിഖലി തങ്ങള്‍
text_fieldsമലപ്പുറം: രാജ്യ തലസ്ഥാനത്ത് കര്‍മം കൊണ്ടു ജീവിതം അടയാളപ്പെടുത്തിയ യുവ നേതാവായിരുന്നു അസറുവെന്ന് മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. പുതിയ തലമുറക്ക് പഠിക്കാനുള്ള ഒരുപാട് പാഠങ്ങള്‍ അസറുദ്ദീനിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഒരോ ദിനവും സമൂഹത്തിനും സംഘടനക്കും വേണ്ടി നീക്കിവെച്ചു. വിശ്രമില്ലാത്ത യുവത്വമായിരുന്നു അസറുവിനുണ്ടായിരുന്നത്. സേവനം മാത്രമായിരുന്നു ജീവിത ലക്ഷ്യം. അദ്ദേഹത്തിന്റെ മരണ വാര്‍ത്തയറിഞ്ഞ് ഓടിയെത്തിയ ജനം അതിന് ഉദാഹരണമായിരുന്നുവെന്നും തങ്ങള്‍ പറഞ്ഞു.
മലപ്പുറം ഭാഷാ സമരഹാളില്‍ നടന്ന അസറുദ്ദീന്‍ പാലോട് അനുസ്മരണവും ഡല്‍ഹി കെ.എം.സി.സിയുടെ നേതൃത്വത്തില്‍ പുറത്തിറക്കുന്ന സ്മരണിക്ക പ്രകാശനവും നിര്‍വഹിച്ചു സംസാരിക്കുയായിരുന്നു തങ്ങള്‍. സ്മരണിക മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഏറ്റുവാങ്ങി.
വര്‍ത്തമാന കാലത്ത് ഡല്‍ഹിയില്‍ മുസ് ലിം ലീഗിന്റെ യുവസാനിധ്യം ശ്രദ്ധേയമാണെന്നും അതിനു കളമൊരുക്കിയ യുവനേതാക്കളില്‍ പ്രമുഖനായിരുന്നു അസറുവെന്നും കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു. ഡല്‍ഹിയില്‍ മുസ് ലിം ലീഗിന് ആസ്ഥാനമെന്ന സ്വപ്‌നം പൂവണിയിക്കാന്‍ സാധിച്ചത് പോലും അസറുവിനെ പോലെയുള്ള സേവന തല്‍പരരായ യുവാക്കളാണ്. എല്ലാവര്‍ക്കും വളരെ ഹൃദ്യമായി തോന്നിയിരുന്ന പെരമാറ്റവും സേവന തല്‍പരനുമായിരുന്നു അസറു. ഇവരുടെ ഓര്‍മകള്‍ യുവ തലമുറക്ക് വലിയ ഊര്‍ജം പകരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ് ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. ഹാരിസ് ബീരാന്‍ എം.പി അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. സൈതലവി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി, പി. ഉബൈദുല്ല എം.എല്‍.എ, കെ.പി.സി.സി സെക്രട്ടറി സന്ദീപ് വാര്യർ, മുസ് ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ടി.പി. അഷ്‌റഫലി, ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഷിബു മീരാൻ, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി. അഹമ്മദ് സാജു, സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, ജനറൽ സെക്രട്ടറി സി.കെ. നജാഫ്, യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂര്‍, അബുദാബി കെ.എം.സി.സി വൈസ് പ്രസിഡന്റ് അഷ്‌റഫ് പൊന്നാനി, ഡൽഹി കേരള ഹൗസ് മുൻ ഇൻഫർമേഷൻ ഓഫിസർ അബ്ദു റഷീദ്, ഡൽഹി മുൻ ലോ ഓഫിസർ അഡ്വ. റാഷി, ബ്രിട്കോ എം.ഡി മുത്തു, നൗഷാദ് മണ്ണിശ്ശേരി വി.കെ.എം ഷാഫി പ്രസംഗിച്ചു. ഡല്‍ഹി കെ.എം.സി.സി ജനറൽ സെക്രട്ടറി കെ.കെ മുഹമ്മദ് ഹലീം സ്വാഗതവും സയ്യിദ് മർസൂക് ബാഫഖി നന്ദിയും പറഞ്ഞു. കെ.എം.സി.സിയുടെ സജീവ സാന്നിധ്യവും ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച വിജയിക്കുകയും ചെയ്ത ഖാലിദ് റഹ്മാന്‍, ശിഹാദ് ഹസന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

