സമീറിെൻറ കൊലപാതകം രാഷ്ട്രീയപരം, കാരണക്കാരായവർക്കെതിരെ നടപടി സ്വീകരിക്കണം- ഹൈദരലി തങ്ങൾ
text_fieldsകീഴാറ്റൂർ ഒറവംപുറത്ത് കൊല്ലപ്പെട്ട മുഹമ്മദ് സമീറിെൻറ വീട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സന്ദർശിക്കുന്നു
കീഴാറ്റൂർ: ഒറവംപുറത്തെ ആര്യാടൻ സമീറിെൻറ കൊലപാതകം രാഷ്ട്രീയപരമാണെന്നും കാരണക്കാരായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ.വളരെ വേദനാജനകമായ മരണമാണിതെന്ന് സമസ്ത ജനറൽ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്ലിയാർ പറഞ്ഞു.
ഞായറാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് ആശ്വാസവാക്കുകളുമായി സമീറിെൻറ വസതിയിൽ ഇരുവരുമെത്തിയത്. വീട്ടിൽ നടന്ന പ്രാർഥനക്ക് ഇരുവരും നേതൃത്വം നൽകി. സമീറിെൻറ പിതാവ് ഹസ്സൻകുട്ടിയെയും സഹോദരങ്ങളെയും ആശ്വസിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

