Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതിസന്ധികളില്‍...

പ്രതിസന്ധികളില്‍ തളരുന്നവര്‍ക്ക് കരുത്തേകുക –ഹൈദരലി തങ്ങള്‍ 

text_fields
bookmark_border
hydarali-thangal
cancel

മ​ല​പ്പു​റം: പ്ര​തി​സ​ന്ധി​ക​ളി​ല്‍ ത​ള​രു​ന്ന​വ​ര്‍ക്ക് ക​രു​ത്തേ​കാ​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ മു​ഴു​കാ​ന്‍ മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഈ​ദു​ല്‍ ഫി​ത്വ്​​ര്‍ സ​ന്ദേ​ശ​ത്തി​ല്‍ ആ​ഹ്വാ​നം ചെ​യ്തു. കോ​വി​ഡ് രോ​ഗ​വ്യാ​പ​നം സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ന്‍ ന​മ്മെ നി​ര്‍ബ​ന്ധി​ത​മാ​ക്കു​മ്പോ​ഴും സ​മൂ​ഹ​ത്തി​ല്‍ ഭ​ക്ഷ​ണ​ത്തി​നും ചി​കി​ത്സ​ക്കും വ​ക​യി​ല്ലാ​തെ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​രെ​യും ഒ​റ്റ​പ്പെ​ട്ട്​ ക​ഴി​യു​ന്ന​വ​രെ​യും ക​ണ്ടെ​ത്തി ചേ​ര്‍ത്തു​പി​ടി​ക്കു​ക എ​ന്ന മാ​നു​ഷി​ക ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റ​ണം. പെ​രു​ന്നാ​ള്‍ ആ​ഘോ​ഷം ആ​ശ്വ​സി​പ്പി​ക്ക​ലി​​​െൻറ​യും പ്രാ​ര്‍ഥ​ന​യു​ടെ​യും സു​ദി​ന​മാ​യി​രി​ക്ക​ണം.പൗ​ര​ത്വ​മു​ള്‍പ്പെ​ടെ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ള്‍ ഹ​നി​ക്കു​ന്ന സ്വേ​ച്ഛാ​ധി​പ​ത്യ പ്ര​വ​ണ​ത​ക​ള്‍ക്കെ​തി​രെ സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി നി​ല്‍ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്​​തു.

•അനീതിക്കെതിരെ പൊരുതാനും പ്രയാസമനുഭവിക്കുന്നവരെ പരിഗണിക്കാനും പ്രതിസന്ധികളിൽ പ്രതീക്ഷയോടെ മുന്നോട്ടുപോകാനുമാണ് ഈദുൽ ഫിത്​ർ ആഹ്വാനം ചെയ്യുന്നതെന്ന് ജമാഅത്തെ ഇസ്​ലാമി കേരള അമീർ എം.ഐ. അബ്​ദുൽ അസീസ് ഈദ് സന്ദേശത്തിൽ പറഞ്ഞു. കോവിഡ് ബാധിച്ച്​ മരിച്ചവരോടും രോഗത്തി‍​​െൻറ പിടിയിലായവരോടും ഐക്യപ്പെടാനും പെരുന്നാൾ ദിനം ഉപയോഗപ്പെടുത്തണം. മർദിതർക്കും പ്രയാസമനുഭവിക്കുന്നവർക്കും വേണ്ടി പ്രാർഥിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു
•വിശ്വാസവിശുദ്ധിയും സഹജീവിസ്നേഹവും കോവിഡ്മൂലം പ്രയാസപ്പെടുന്ന കുടുംബങ്ങളെ സഹായിക്കാൻ  ഉപയോഗപ്പെടുത്തണമെന്ന്​ കെ.എൻ.എം പ്രസിഡൻറ്​ ടി.പി. അബ്​ദുല്ലക്കോയ മദനിയും ജനറൽ സെക്രട്ടറി  എം. മുഹമ്മദ് മദനിയും ഈദ് സന്ദേശത്തിൽ പറഞ്ഞു. 
•പങ്കുവെക്കലി‍​​െൻറയും കരുതലി‍​​െൻറയും ജീവിതക്രമങ്ങളെ ശക്തിപ്പെടുത്താന്‍ ഈദുല്‍ ഫിത്​ര്‍ പ്രചോദനമാകണമെന്ന് വിസ്ഡം ഇസ്​ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡൻറ്​ പി.എന്‍. അബ്​ദുല്ലത്തീഫ് മദനി, ജനറൽ സെക്രട്ടറി ടി.കെ. അശ്റഫ് എന്നിവര്‍ സന്ദേശത്തിൽ പറഞ്ഞു.
•ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പു​തി​യ രൂ​പ​വും മാ​ന​വും കൈ​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​നു​ഷ്യ മ​ന​സ്സു​ക​ളു​ടെ തേ​ങ്ങ​ല്‍ കേ​ള്‍ക്കാ​നും അ​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​കാ​നും സാ​ധ്യ​മാ​കേ​ണ്ട​തു​ണ്ടെ​ന്ന്​ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള സം​സ്ഥാ​ന വ​നി​ത പ്ര​സി​ഡ​ൻ​റ്​ സി.​വി. ജ​മീ​ല പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPanakkad Hyderali Thangaleid 2020
News Summary - Panakkad hydarali thangal-Kerala news
Next Story