Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപമ്പ പുലർച്ചെ...

പമ്പ പുലർച്ചെ തുറക്കും; കാക്കി ഡാം തുറന്നു

text_fields
bookmark_border
പമ്പ പുലർച്ചെ തുറക്കും; കാക്കി ഡാം തുറന്നു
cancel

പത്തനംതിട്ട: പമ്പ ഡാം ചൊവ്വാഴ്​ച പുലർച്ചെ തുറക്കും. ഡാമി​െൻറ രണ്ടു ഷട്ടറുകള്‍ പുലര്‍ച്ച അഞ്ചിന് ശേഷം തുറക്കും. ഷട്ടറുകള്‍ ക്രമാനുഗതമായി ഉയര്‍ത്തി ജനവാസ മേഖലകളില്‍ പരമാവധി 10 സെൻറീമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ പമ്പ നദിയിലേക്ക് ഒഴുക്കും.

ശബരിഗിരി ജലവൈദ്യുതി പദ്ധതിയിലെ കക്കി- ആനത്തോട് ഡാം തിങ്കളാഴ്ച രാവിലെ 11 ഓടെ തുറന്നു. ഡാമിെൻറ രണ്ടു ഷട്ടറുകള്‍ ഉയര്‍ത്തി. ജനവാസ മേഖലകളില്‍ പരമാവധി 15 സെൻറീമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാത്തവിധമാണ്​ നടപടി. പുറത്തേക്ക് ഒഴുകിയ വെള്ളം ഉച്ചക്ക്​ ഒരു മണിയോടെ ശബരിമല പമ്പ ത്രിവേണിയില്‍ എത്തി. പിന്നാലെ റാന്നിയിലും ആറന്മുളയിലും എത്തിയ വെള്ളം നാളെ അപ്പർകുട്ടനാട്​ ഭാഗത്തെത്തും.

പമ്പ ഡാം കൂടി തുറക്കുന്നതോടെ പമ്പ നദിയിൽ ജലനിരപ്പ്​ വലിയ തോതിൽ ഉയരും.

ഇടുക്കി കഴിഞ്ഞാൽ സംസ്ഥാനത്തെ വലിയ ഡാമാണ് കക്കി-ആനത്തോട്. 2018ലെ മഹാപ്രളയത്തി​െൻറ തീവ്രത കൂട്ടിയത് ഈ ഡാം തുറന്നതായിരുന്നു. അടുത്ത ശക്തമായ മഴ തുടങ്ങും മുമ്പ്​ മുന്‍കരുതല്‍ എന്ന നിലയിലാണ് ഡാം തുറന്നതെന്ന്​ മന്ത്രി കെ. രാജൻ പറഞ്ഞു. വെള്ളം കയറുന്ന ഭാഗങ്ങളിൽനിന്ന്​ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pampa DamHeavy Rain
News Summary - Pampa Dam opening
Next Story